കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബോസിന്റെ കൊലപാതകം മുഖ്യമന്ത്രിക്ക് 'വെറും മരണം', പിണറായിക്ക് കൊലപാതകം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപരും: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വിവാദ വ്യവസായി കാറിടിച്ച് കൊന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് തോന്നുന്നു. തൃശൂരില്‍ മരണമടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്‍ എന്ന് മാത്രമാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ചന്ദ്രബോസ് മരിച്ചത് ഏറ്റവും നിര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തേങ്ങ തലയില്‍ വീണോ, കടലാക്രമണത്തിലോ മരിച്ചതാണോ എന്ന് ചിലരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.

Oommen Chandy

ചന്ദ്രബോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പോസ്റ്റില്‍ മുഖ്യമന്ത്രി പറയുന്നുണ്ട്. ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ ചന്ദ്രബോസ് എങ്ങനെയാണ് മരിച്ചതെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

ചന്ദ്രബോസ് കൊല ചെയ്യപ്പെട്ടതാണെന്ന് മലയാളികള്‍ക്ക് മുഴുവനും അറിയാം. അത് ചെയ്തത് നിസാം എന്ന വ്യക്തിയാണെന്നും അറിയാം. എന്നാല്‍ തനിക്ക് ഇതൊന്നും അറിയില്ലെന്ന മട്ടിലാണ് ഉമ്മന്‍ ചാണ്ടി. എന്തായാലും ഫേസ്ബുക്ക് പോരാളികള്‍ ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്റിന് താഴെ കമന്റ് പ്രതിഷേധങ്ങളുമായി എത്തിയിട്ടുണ്ട്.

OC Pinarayi post

ഇതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഈ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. അതില്‍ ചന്ദ്രബോസ് കൊലചെയ്യപ്പെട്ടതാണെന്നും നിസാം ആണ് കൊലയാളിയെന്ന് വ്യക്തമായി പറയുന്നും ഉണ്ട്.

നിസാമിന് ഭരണപക്ഷത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് സോഷ്യല്‍ മീഡിയയിലെഇടതുപക്ഷക്കാരുടെ ആക്ഷേപം.

English summary
Oommen Chandy's Facebook post regarding Chandrabose's death makes controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X