സോളാറും സരിതയും, ഉമ്മന്‍ ചാണ്ടി രാഷ്ട്രീയം നിര്‍ത്തുന്നു!! പക്ഷെ ഒരു വ്യവസ്ഥയുണ്ട്...

 • Posted By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതിക്കൂട്ടിലായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയം വിടാനൊരുങ്ങുന്നു. സോളാര്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ ചാണ്ടിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. സരിതാ എസ് നായര്‍ നേരത്തേ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ബലാല്‍സംഗത്തിനു കേസെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. താന്‍ തെറ്റുകാരനല്ലെന്ന് തന്നെയാണ് ഉമ്മന്‍ ചാണ്ടി ഇപ്പോഴും വ്യക്തമാക്കുന്നത്.

ഗണേഷിനെയും പ്രതിയാക്കണം... സിഡി അടക്കമുള്ള തെളിവുകള്‍ പക്കലുണ്ട്, വീണ്ടും ബിജു രാധാകൃഷ്ണന്‍...

ബ്രസീല്‍ കൊച്ചി വിട്ടു, ഇനി ഗോവയില്‍... പക്ഷെ സ്പെയിനുണ്ട് കൊച്ചിയില്‍, ലക്ഷ്യം നോക്കൗട്ട്റൗണ്ട്

1

സോളാര്‍ കേസുമായി തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. അവ ശരിയാണെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തനിക്കു യാതൊരു ഭയവുമില്ല. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും എതിരേ നടക്കുന്ന രാഷ്ട്രീയ നീക്കമാണ് ഇപ്പോഴത്തേത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2

പിന്നോട്ട് പോവാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴത്തേതു പോലെ തന്നെ ഇനിയും മുന്നോട്ടുപോവും. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുന്നതിനായി വിവരാവകാശ നിയപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും സരിതയുടെ കത്തിന്റെയും അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസും ബലാല്‍സംഗത്തിനു ക്രിമിനല്‍ കേസുമാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ എടുത്തിരിക്കുന്നത്.

3
cmsvideo
  'സംഭവം നടന്നത് ക്ലിഫ് ഹൌസില്‍', ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സരിത | Oneindia Malayalam

  സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്കാണ് ഉമ്മന്‍ ചാണ്ടി കത്ത് നല്‍കിയത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് നേരത്തേ അപേക്ഷിച്ചിട്ടു ലഭിച്ചില്ലെന്നും എത്രയും വേഗം ഇതു ലഭ്യമാക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷന് അദ്ദേഹം പരാതിയും നല്‍കിയിട്ടുണ്ട്.

  English summary
  Oommen chandy says will quit politics if found guilty

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്