Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജോര്‍ജ്ജിനെതിരെ മുഖ്യന്‍ നടപടിയെടുക്കില്ല'

തിരുവനന്തപുരം: എടുക്കും എടുക്കും എന്ന് പറയുന്നതല്ലാതെ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെതിരെ ആരും ഒരു നടപടിയും എടുക്കാന്‍ പോകുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പി സി ജോര്‍ജ്ജിനെ തൊടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പേടിയാണ്. ജോര്‍ജ്ജിനെതിരെ നടപടിയെടുത്താല്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകും.

ഗുജറാത്ത് സര്‍ക്കാരിന്റെ യൂണിറ്റി സ്റ്റാച്യു നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന കൂട്ടയോട്ടത്തില്‍ പി സി ജോര്‍ജ്ജ് പങ്കെടുത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ബി ജെ പിയുടെ പോയിട്ട് ആര്‍ എസ് എസിന്റെ പരിപാടിയില്‍ വേണമെങ്കിലും ജോര്‍ജ്ജിന് പങ്കെടുക്കാം. ആരും തടയില്ല. ചോദ്യം ചെയ്യുകയുമില്ല. പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റാന്‍ കോണ്‍ഗ്രസിന് ധൈര്യം പോര.

kodiyeri

പേടിച്ചിട്ടാണ് പി സി ജോര്‍ജ്ജിനെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കാത്തത്. അത്രമാത്രം രഹസ്യങ്ങള്‍ ജോര്‍ജ്ജിന്റെ പക്കലുണ്ട്. ഗുരുതരമായ അധര്‍മങ്ങളുടെ വിവരങ്ങള്‍ പി സി ജോര്‍ജ്ജിന്റെ പക്കലുണ്ട് - കോടിയേരി പറഞ്ഞു. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള തിരഞ്ഞെടുപ്പ് ഒത്തുതീര്‍പ്പാണ് ജോര്‍ജ്ജ് കൂട്ടയോട്ടത്തില്‍ പങ്കെടുത്തതിന്റെ പിന്നില്‍ എന്ന് കോടിയേരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

പി സി ജോര്‍ജ്ജ് കൂട്ടയോട്ടം പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയവര്‍ നേരത്തെ രംഗത്തുവന്നിരുന്നു. യു ഡി എഫിന് തലവേദനയാണ് ജോര്‍ജ്ജ് എന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. എന്നാല്‍ ചെന്നിത്തലയോ ഉമ്മന്‍ചാണ്ടി തന്നെയോ വിചാരിച്ചാല്‍പ്പോലും ഈ തലവേദന ഒഴിവാക്കാന്‍ യു ഡി എഫിന് കഴിയില്ല എന്ന് ഇവരെ ഓര്‍മിപ്പിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+