• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ദൂതനെ അയച്ചു; വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി നടേശന്‍

Google Oneindia Malayalam News

തിരുവന്തപുരം: ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്താന്‍ സഹായം തേടി ഉമ്മന്‍ചാണ്ടി ദൂതനെ അയച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്തരമൊരു നീക്കം.

യുഡിഎഫിന് അധികാരം ലഭിച്ചേക്കാവുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പ്രധാന എതിരാളിയായി ഉയര്‍ന്ന് വന്നേക്കാവുമെന്ന പ്രതീക്ഷിച്ചിരുന്ന രമേശ് ചെന്നിത്തലയെ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈന്‍ എന്ന അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം: ബിജെപി നേതാവ് പാര്‍ട്ടിയില്‍, ആര്‍ജെഡി ലയിച്ചുകേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം: ബിജെപി നേതാവ് പാര്‍ട്ടിയില്‍, ആര്‍ജെഡി ലയിച്ചു

രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജയിപ്പിക്കണമെന്ന് പറഞ്ഞ് മാത്രമല്ല, തോല്‍പ്പിക്കണമെന്ന് പറഞ്ഞും ചിലര്‍ സമീപിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കണമെന്ന് പറഞ്ഞ് ഒരു ദൂതന്‍ വന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ദൂതനായിട്ടായിരുന്നു അയാളുടെ വരവ്. അവരുടെ സഭയുടെ (ഓര്‍ത്തഡോക്സ്) ഏഴായിരത്തിലധികം വോട്ടുകള്‍ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവർ മാറി വോട്ട് ചെയ്യും നിങ്ങൾ കൂടി സഹായിച്ചാൽ രമേശ് ചെന്നിത്തലയെ തോൽപ്പിക്കാം' എന്നാണ് ദൂതൻ പറഞ്ഞത്.

ആടിത്തിമിര്‍ത്ത് മണിക്കൂട്ടന്‍; അനൂപ് കൃഷ്ണന്റെ പെങ്ങളുടെ ഹല്‍ദി ചടങ്ങിലെ ചിത്രങ്ങല്‍ വൈറല്‍

ഉമ്മന്‍ചാണ്ടി

ഇത് ഉമ്മന്‍ചാണ്ടി പറഞ്ഞയച്ച ആളാണ് എന്ന് ഞാന്‍ പറയുന്നില്ല. ആ സഭ എന്ന് പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സഭയാണ്. ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ മതി. എന്നാല്‍ ആ പണിക്ക് പോവാന്‍ ഞങ്ങളെ കിട്ടില്ല എന്നായിരുന്നു എന്റെ മറുപടി. രമേശ് ചെയ്യിക്കാനാണ് അവിടെ സാധ്യത. മാത്രമല്ല, ഞങ്ങളുടെ ആളുകള്‍ അദ്ദേഹത്തിന് വേണ്ടി ശാഖകളും യൂണിയനുകളും കയറി അതിനോടകം തന്നെ പ്രവര്‍ത്തനം തുടങ്ങാനും സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എതിരായില്‍ പ്രവര്‍ത്തിക്കാന്‍ പറയാന്‍ പ്രയാസമാണെന്നും പറഞ്ഞു.

രമേശ് ചെന്നിത്തല

രാഷ്ട്രീയക്കാര്‍ എല്ലാവരും വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണോയെന്ന് ചോദിക്കുമ്പോള്‍ പലരില്‍ നിന്നും എനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേ രമേശ് ചെന്നിത്തലയാണ് എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ ഓര്‍ഡറിട്ടത്. അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ലെറ്റര്‍ ഹെഡില്‍ എഴുതിക്കൊടുത്ത പരാതിയിലായിരുന്നു അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടല്‍. അത് രമേശനും സുധീരനും ചെയ്യാന്‍ പാടുണ്ടോയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിക്കുന്നു.

കേരള കോണ്‍ഗ്രസ് എമ്മുമായി

ഈഴവനായ എന്നെ തെറി പറഞ്ഞാല്‍ മറ്റ് സമുദായങ്ങളുടെയെല്ലാം വോട്ടും സ്നേഹും കിട്ടുമെന്ന അടവ് നയമായിരുന്നു സുധീരന്റേത്. രമേശ് ചെന്നിത്തല നേരേ നിന്ന് കുത്തിയതെങ്കിൽ ഉമ്മൻ ചാണ്ടി പിന്നില്‍ നിന്ന് കുത്തി. ആ സംഭവത്തില്‍ ഞാന്‍ നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ആ തിരഞ്ഞെടുപ്പില്‍ തന്നെയാണ് കേരള കോണ്‍ഗ്രസ് എമ്മുമായി ഒരു ധാരണയുണ്ടാവുന്നത്. വിജയിക്കുകയാണെങ്കില്‍ ഒരു കോര്‍പ്പറേഷന്‍ നല്‍കണമെന്നായിരുന്നു ധാരണ.

വിജയിച്ച് കഴിഞ്ഞപ്പോള്‍

അങ്ങനെ വിജയിച്ച് കഴിഞ്ഞപ്പോള്‍ ഏത് കോര്‍പ്പറേഷന്‍ വേണമെന്ന് ചോദിച്ചപ്പോള്‍ പൗ​ൾ​ട്രി​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​നം വേണമെന്ന് പറഞ്ഞു. അദ്ദേഹം ഒരു മടിയും ഇല്ലാതെ അത് സമുദായത്തിന് തന്നു. അതിലൂടെ ഒരുപാട് പാവങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ കോര്‍പ്പറേഷന്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിന്റെ ഫലമായി ഞങ്ങളില്‍ നിന്ന് എടുത്തുകളഞ്ഞു. മാണി സാറോട് ഇക്കാര്യം ചോദിച്ചപ്പോള്‍ ' എനിക്ക് വിഷമം ഉണ്ടെങ്കിലും ഞാന്‍ ബലഹീനനാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

രാജന്‍ ബാബു

ഞങ്ങളില്‍ നിന്ന് എടുത്ത് കളഞ്ഞ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി ഉമ്മന്‍ചാണ്ടിയുടെ മാനസപുത്രനാണ് നല്‍കിയത്. മാത്രവുമല്ല അന്ന് എന്റെ കേസ് വാദിക്കുന്നത് ജെഎസ്എസ് നേതാവായ രാജന്‍ ബാബുവാണ്. യുഡിഎഫ് സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഘടകക്ഷി സ്ഥാനത്ത് ഇരിക്കണമെങ്കില്‍ വെള്ളാപ്പള്ളിയുടേയും എസ്എന്‍ ട്രസ്റ്റിന്‍റേയും വക്കാലത്ത് ഒഴിയണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

മറുപടി

വെള്ളാപ്പള്ളി വരുന്നതിന് മുമ്പും താന്‍ എസ്എന്‍ ട്രസിന്റെ അഭിഭാഷകനാണ്, ഈ തൊഴില്‍ എന്റെ ജീവിത മാര്‍ഗ്ഗമാണ് എന്നായിരുന്നു രാജന്‍ ബാബുവിന്റെ മറുപടി. അതിന് പിന്നാലെ അദ്ദേഹത്തെ മുന്നണിയില്‍ നിന്നും പുറത്താക്കി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ വീണ്ടും കൂടെകൂട്ടിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറയുന്നു.

എല്‍ഡിഎഫ്

2021 ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ആരേയും എതിര്‍ക്കാന്‍ പോയിട്ടില്ല. എന്‍എസ്എസ് എല്‍ഡിഎഫിനെ പരസ്യമായി എതിര്‍ത്തു. മാത്രവുമല്ല കോളേജുകളിലേക്ക് കോഴ്സിന് അപേക്ഷിക്കുന്നത് അടുത്ത മന്ത്രിസഭ വരുമ്പോള്‍ ചെയ്തോളാം എന്നായിരുന്നു അവര്‍ പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മാറി യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നായിരുന്നു അവരുടെ വിശ്വാസം. തിരഞ്ഞെടുപ്പിന് അന്നത്തെ എന്‍എസ്എസ് നേതാവിന്റെ പ്രസ്താവനയും എല്ലാവരും കേട്ടതാണ്. രണ്ട് ദിവസം മുന്‍പ് അത് പറഞ്ഞിരുന്നെങ്കില്‍ എല്‍ഡിഫിന്റെ ഭൂരിപക്ഷം വര്‍ധിച്ചേനെ.

സമുദായത്തോട്

ഏതെങ്കിലും സമുദായ നേതാക്കള്‍ ഒരു കാര്യം പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ അതിന് മറിച്ചുള്ള കാര്യം ഉണ്ടാകും. അതുകൊണ്ട് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിശബ്ദനായി നിന്ന് ചെയ്യേണ്ടിടത്ത് ചെയ്യാവുന്ന പണികള്‍ രഹസ്യമായി ചെയ്തു എന്നുള്ളത് സത്യമാണ്. എന്നോട് പ്രതികാരം ചെയ്തവരോട് പ്രതികാരം ചെയ്തില്ലെങ്കില്‍ പിന്നെ ഞാനെന്തിനാണ് ഇരിക്കുന്നത്. സമുദായത്തോട് ഓരാള്‍ പുറകില്‍ നിന്ന് കുത്തി മറ്റയാള്‍ മുന്നില്‍ നിന്ന് കുത്തി. ഞാന്‍ എന്ത് തെറ്റാണ് കോണ്‍ഗ്രസിനോട് ചെയ്തത്. ഈഴവ സമുദായത്തോട് ഇവര്‍ കാണിച്ച അനീതി അത്രത്തോളമാണ്. ഇത് കണ്ട് എത്രനാള്‍ സഹിച്ചിരിക്കും. നമ്മളും എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് അവരെ കാണിച്ച് കൊടുക്കണമല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

ബിഡിജെഎസ്

ബിഡിജെഎസ് വളരണമെന്ന് ആര്‍ക്കാണ് താല്‍പര്യം. ഞാന്‍ പ്രതീക്ഷിച്ചത് പോലെയെ അത് വളര്‍ന്നുള്ളു. അതിന് മുകളില്‍ അത് വളര്‍ന്നില്ല. ബിജെപിയുമായി ധാരയായി എന്ന് പറഞ്ഞിട്ട് എന്ത് കാര്യമാണ് ഉള്ളത്. എന്‍ഡിഎ എന്ന സംവിധാനം ഇവിടെയുണ്ടോ. ശക്തനും കരുത്തനുമാണ് പിണറായി വിജയൻ. പാ‌ർട്ടിയെ ഒന്നാക്കി നിറുത്തിയത് ആ ഉരുക്കു മനുഷ്യനാണ്. വിഭാഗീയത കാരണം ഛിന്നഭിന്നമായ പാ‌ർട്ടിയെ ഒന്നാക്കാൻ സാക്ഷാൽ സർദാർ പട്ടേലിന്റെ പ്രതിരൂപനായാണ് പിണറായി പ്രവർത്തിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു

cmsvideo
  How did Congress came up with a masterplan to select V D Satheeshan as the Opposition leader

  English summary
  Oommen Chandy sends envoy to defeat Ramesh Chennithala; vellapally natesan with revelation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X