സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മൻചാണ്ടി?സിപിഐയും ലീഗും കോണ്‍ഗ്രസും ചേർന്ന് ഭരിച്ച ആ നല്ലനാളുകൾ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: സിപിഐയെ പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മൂന്നാർ വിഷയത്തിൽ സിപിഐ പറയുന്നതാണ് ജനങ്ങളുടെ അഭിപ്രായമെന്ന് പറഞ്ഞ ഉമ്മൻചാണ്ടി, സ്വന്തം മുന്നണിയിൽ നിന്ന് കക്ഷികൾ പോകാതെ കോടിയേരി ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു.

മലയാളംസർവകലാശാലയ്ക്ക് ഭൂമിവാങ്ങുന്നതിൽ ക്രമക്കേട്!സർക്കാർ പണംമുക്കാൻ താനൂർ എംഎൽഎയും സിപിഎംനേതാക്കളും

തൃശൂർ വാഴാനിയിൽ ആട് മനുഷ്യനെന്ന്! ജനങ്ങൾ ഭീതിയിൽ! ആട് മനുഷ്യനെ തേടിയിറങ്ങിയ വനംവകുപ്പിന് കിട്ടിയത്!

സിപിഐയെ വാനോളം പുകഴ്ത്തിയ ഉമ്മൻചാണ്ടി പഴയ സപ്തകക്ഷി ഭരണം ഓർമ്മപ്പെടുത്തുകയും ചെയ്തു. സിപിഐയും മുസ്ലീം ലീഗും കോൺഗ്രസുമെല്ലാം ചേർന്ന് ഭരിച്ച ആ നല്ല നാളുകൾ ജനമനസുകളിൽ ഇപ്പോഴുമുണ്ടെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. മൂന്നാർ വിഷയത്തിൽ സിപിഎം സിപിഐയെ എതിർക്കുന്ന സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി സിപിഐയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

oommenchandy

യുഡിഎഫിൽ നിന്നും ജെഡിയു എൽഡിഎഫിലേക്ക് പോകാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സ്വന്തം മുന്നണിയിലെ ആശങ്കകൾ സിപിഎം ആദ്യം പരിഹരിക്കണമെന്നും, സ്വന്തം മുന്നണിയിൽ നിന്നും കക്ഷികൾ പുറത്ത് പോകാതിരിക്കാൻ കോടിയേരി ബാലകൃഷ്ണൻ ശ്രദ്ധിക്കണമെന്നും പറഞ്ഞു.

ഇനി ഒരുദിവസം മാത്രം! പോലീസിനെ വട്ടംകറക്കി പൾസർ!വമ്പൻ സ്രാവുകൾ പോയിട്ട് പരൽ മീനുകൾ പോലുംഅകത്താകില്ല?

ഏറ്റവുമൊടുവിൽ ദേവികുളം സബ് കളക്ടർ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതും സിപിഐ-സിപിഎം തർക്കം രൂക്ഷമാകാൻ കാരണമായിരുന്നു. അതിന് മുൻപ് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ സിപിഐയുടെ റവന്യൂ മന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നില്ല. സിപിഎം-സിപിഐ തർക്കം രൂക്ഷമായിരിക്കെയാണ് സിപിഐയെ പിന്തുണച്ച് ഉമ്മൻചാണ്ടി രംഗത്തെത്തിയത്.

English summary
oommen chandy supports cpi.
Please Wait while comments are loading...