ഉമ്മന്‍ചാണ്ടി വാക്ക് പറഞ്ഞാന്‍ വാക്കാ.... ഒരു സ്ഥാനവും വേണ്ട, കെപിസിസി പ്രസിഡന്റും ആകില്ല!!

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: കെപിസിസി പ്രസിഡന്റാകാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഒരു സ്ഥാനങ്ങളിലേക്കും താനുണ്ടാകില്ല. താന്‍ മുന്‍പ് എടുത്ത ഈ തീരുമാനം മാറ്റാനുളള ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കെപിസിസിയുടെ താത്കാലിക പ്രസിഡന്റ് എംഎം ഹസന്‍, കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന അഭിപ്രായം വ്യക്തമാക്കിയിരുന്നു.

 എല്ലാവര്‍ക്കും അഭിപ്രായം പറയാം

എല്ലാവര്‍ക്കും അഭിപ്രായം പറയാം

കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 തീരുമാനം അംഗീകരിക്കും

തീരുമാനം അംഗീകരിക്കും

എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹൈക്കമാന്റില്‍ നിന്ന് തീരുമാനമുണ്ടാകുക. തീരുമാനം എന്തായാലും താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 ജനവിധി

ജനവിധി

പ്രവര്‍ത്തന രംഗത്തുനിന്ന് താന്‍ മാറിനില്‍ക്കില്ല. ഏതെങ്കിലും സ്ഥാനം സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടന്നാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അനുകൂലമാകാത്ത സാഹചര്യത്തില്‍ ഹൈക്കമാന്റിന്റെ അനുവാദത്തോടെ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

 നിലപാട് ആരായാന്‍

നിലപാട് ആരായാന്‍

കെപിസിസി അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച നിലപാട് ആരായാനാണ് ഉമ്മന്‍ചാണ്ടിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. വിഎം സുധീരനുമായും രാഹുല്‍ കൂടികാഴ്ച നടത്തുന്നുണ്ട്.

 കെപിസിസി പ്രസിഡന്റ്

കെപിസിസി പ്രസിഡന്റ്

കെപിസിസിയുടെ താത്കാലിക പ്രസിഡന്റ് എംഎം ഹസന്‍, കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന അഭിപ്രായം വ്യക്തമാക്കിയിരുന്നു.

English summary
Oommen Chandy talking about KPCC president and issues
Please Wait while comments are loading...