വർഗീയ ശക്‌തികളുടെ വോട്ട് വേണ്ട എന്ന് പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമില്ല;ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം; ജനങ്ങളുടെ അന്നം മുടക്കാൻ മടിയില്ലാത്ത പ്രതിപക്ഷ നേതാവിന് വർഗീയ ശക്‌തികളുടെ വോട്ട് വേണ്ട എന്ന് പറയാൻ ധൈര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊരു മാനസികാവസ്‌ഥയാണിത്? ജനങ്ങള്‍ നശിച്ചാലും വേണ്ടില്ല എൽഡിഎഫ് ലേശം വിഷമിക്കണം എന്ന നീച ബുദ്ധിയാണ് പ്രതിപക്ഷത്തിന്. ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ഇത്തവണയും 'ഡീല്‍' ഉറപ്പിച്ചതിന്‍റെ സ്ഥിരീകരണമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷനും കിറ്റും നല്‍കുന്നത് നാല് വോട്ടിനു വേണ്ടിയല്ല. അത് ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ്. ഒരു വർഗീയ ശക്‌തികളുടേയും വോട്ടും സഹായവും എൽഡിഎഫിനും ഇടതുപക്ഷത്തിനും ആവശ്യമില്ല എന്നും ഇടതുപക്ഷം പ്രഖ്യാപിത നിലപാട് കൈക്കൊണ്ടിട്ടുണ്ട്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
നാടിനെ ബിജെപിക്ക് അടിയറ വെക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിജെപി പൗരത്വനിയമമുള്‍പ്പടെയുളള കാര്യങ്ങളുമായാണ് ഇറങ്ങിത്തിരിക്കുന്നത്. അസമിൽ പ്രകടന പത്രിക പുറത്തിറക്കവെ ബിജെപി ആവർത്തിച്ചത് പൗരത്വ നിയമം നടപ്പാക്കുമെന്നാണ്. കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ നേരത്തേ പ്രഖ്യാപിച്ചിട്ടുളളതാണ്. എന്തുകൊണ്ടാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അത്തരമൊരു തിരുമാനം പ്രഖ്യാപിക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പൗരന്മാരെ തരംതിരിക്കാനാണ് ആര്‍എസ് എസിന്റെ നീക്കം കേരളത്തില്‍ ചെലവാകാൻ പോകു്നില്ല. സിഎഎ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മേല്‍ കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ച കനത്ത ആഘാതമാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
നടി ചിത്ര ശുക്ലയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications