കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒറ്റുകൊടുത്തവരും, മാപ്പിരന്നവരും സ്വാതന്ത്ര്യം ആഘോഷിച്ചു, ചിലത് പറയാനുണ്ട്... വിമര്‍ശനവുമായി വിഡി സതീശൻ

Google Oneindia Malayalam News

ഒറ്റുകൊടുത്തവരും പിന്നില്‍ നിന്ന് കുത്തിയവരുമാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തീക്ഷ്ണമായ സമര കാലത്ത് ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത് മാപ്പിരന്നവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്.ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞ അഞ്ചാം പത്തികളായിരുന്നു കമ്യൂണിസ്റ്റുകാരെന്നും വിഡി സതിശൻ പറഞ്ഞു.

സായുധ വിപ്ലവത്തിലൂടെ നെഹ്റു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ബി.ജെ.പിയും സി.പി.എമ്മും ഇപ്പോൾ കാണിക്കുന്നത് പ്രകടനങ്ങളാണ്. അവർക്ക് പങ്കിലമായ ഒരു ചരിത്രമുണ്ടെന്നും എഫ്ബിയില്‍ പങ്കുവെച്ച വീഡിയോയില്‍ വിഡി സതീശൻ പറഞ്ഞു.

'ഒഴിവാക്കലാണ് അവരുടെ ലക്ഷ്യം',ഞങ്ങള്‍ക്കിഷ്ടം ഈ മണ്ണില്‍ മരിച്ചു വീഴാൻ': കെ സുരേന്ദ്രന് ജലീലിന്റെ മറുപടി'ഒഴിവാക്കലാണ് അവരുടെ ലക്ഷ്യം',ഞങ്ങള്‍ക്കിഷ്ടം ഈ മണ്ണില്‍ മരിച്ചു വീഴാൻ': കെ സുരേന്ദ്രന് ജലീലിന്റെ മറുപടി

1

സ്വാതന്ത്ര്യ സമരത്തെ പിന്നില്‍ നിന്ന് കുത്തിയവര്‍ 75ാം സ്വാതന്ത്യദിനം ആഘോഷിച്ചു എന്നത് നാം വിസ്മരിക്കരുത്. ഇന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പിൻമുറക്കാര്‍ ആദ്യം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ പിന്നീട് ജയിലില്‍ പോയി. ജയില്‍ കിടന്നപ്പോള്‍ അവര്‍ക്ക് ബോധോദയം ഉണ്ടായി ബ്രിട്ടീഷുകാരുമായി അവര്‍ സന്ധിചെയ്തു. മാപ്പിരന്നു, മാപ്പെഴുതികൊടുത്ത് അവര്‍ പുറത്ത് വന്നു.

2

പിന്നീട് അവര്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തു. അത് തന്നെയാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പിൻമുറക്കാരും ചെയ്യ്തത്. റഷ്യയില്‍ മഴപെയ്യുമ്പോല്‍ കൊച്ചിയിലും തിരുവനന്തപുരത്തും കുട പിടിക്കുന്നവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. . രണ്ടാം ലോകമഹായുദ്ധകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ ഹിറ്റലറുടെ കൂടെയായിരുന്നു. പിന്നീട് ഹിറ്റ്ലര്‍ റഷ്യയെ ആക്രമിച്ചപ്പോള്‍ സ്റ്റാലിൻ ബ്രിട്ടീഷുകാരുടെ കൂടെ ചേര്‍ന്നും. അപ്പോല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരും ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്നു.

3

1942 ല്‍ ക്വറ്റ് ഇന്ത്യ സമരത്തിന്‍റെ ഭാഗമായി നടന്ന വലിയ പ്രക്ഷോഭത്തെ ഒറ്റിക്കൊടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍, 1947 ആഗസ്റ്റ് 15 കരിദിനമായി ആചരിച്ചവരാണവര്‍.നെഹ്റു സ്ഥാനമേറ്റപ്പോള്‍ ആ ഭരണത്തെ അവര്‍ അട്ടിമറിക്കാൻ ശ്രമിച്ചു. കല്‍ക്കട്ട തീസിസിലൂടെ ആക്രമണത്തിന് അവര്‍ ആഹ്വാനം ചെയ്തു. രാജ്യം ദാരിദ്രത്തിന്‍റെ പടുകുഴിയില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ സമരം.

4

രാജ്യം ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ച സമയത്ത് പിന്നില്‍ നിലന്ന് കുത്താൻ ശ്രമിച്ചവരാണ് അവര്‍. അതുകൊണ്ടാണ് അവരുടെ പിൻമുറക്കാര്‍ ഇന്ന് ഭരണഘടനയെ തള്ളിപ്പറയുന്നത്. ജനാധിപത്യവും മതേതത്വവും കുന്തവും കുടചക്രവുമാണെന്ന് പറയുന്നത്, പാകിസ്ഥാനിനെ കശ്മീര്‍ ആസാദ് കശ്മീര്‍ ആണെന്ന് പറയുന്നതും, ഇന്ത്യ നയതന്ത്ര വേദിയില്‍ പറയുന്ന കാര്യങ്ങള്‍ തള്ളിപ്പറയുന്നത്.

5

അവര്‍ക്ക് രാജ്യത്തിന്‍റെ ജനാധിപത്യത്തിനോടും, മതേതരത്വത്തിനോടും, ഭരണഘടയോടും ഒന്നും കൂറില്ല. ഇപ്പോല്‍ കാണിക്കുന്നതെല്ലാം പ്രകടനങ്ങളാണ് . ഇതൊന്നും ആത്മാര്‍ഥമായി ചെയ്യുന്നത് അല്ല. 75ാം സ്വാതന്ത്യ ദിനത്തിലെങ്കിലും ബിജെപിയും, സിപിഎമ്മും ദേശീയപതാക ഉയര്‍ത്താൻ തയ്യാറായതില്‍ സന്തോഷമുണ്ടെന്നും വിഡി സതീശൻ് പരിഹസസിച്ചു. അവർക്ക് പങ്കിലമായ ഒരു ചരിത്രമുണ്ടെന്ന് അറിയണമെന്നും സതീശൻ പറഞ്ഞു.

'ഒഴിവാക്കലാണ് അവരുടെ ലക്ഷ്യം',ഞങ്ങള്‍ക്കിഷ്ടം ഈ മണ്ണില്‍ മരിച്ചു വീഴാൻ': കെ സുരേന്ദ്രന് ജലീലിന്‍റെ മറുപടി

Recommended Video

cmsvideo
കൊലപാതകഥ്റ്റിനു പിന്നിൽ ആര്‍.എസ്.എസുകാര്‍ |*Kerala

English summary
opposition leader vd satheesan facebook post against rss and cpm over independence day celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X