Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടും കല്‍പ്പിച്ച് ഗ്രൂപ്പുകള്‍; സുധാകരന്റെ നീക്കം നടക്കില്ല, നേതാക്കള്‍ ദില്ലിയിലേക്ക്

തിരുവനന്തപുരം: പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ട് പോവാനുള്ള കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നീക്കത്തിനെതിരായ നിലപാട് ശക്തമാക്കി ഗ്രൂപ്പുകള്‍. പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് ആവശ്യവുമായി ഗ്രൂപ്പ് നേതാക്കള്‍ സംയുക്തമായി എ ഐ സി സി നേതൃത്വത്തെ കാണാനാണ് തീരുമാനം.

സംഘടന തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കെ ഇപ്പോഴത്തെ നേതൃത്വത്തിനെ കീഴില്‍ നടക്കുന്ന പുനഃസംഘട നീതിയുക്തമായിരിക്കില്ലെന്നാണ് ഗ്രൂപ്പുകളുടെ ആശങ്ക. അതുകൊണ്ടാണ് ദേശീയ നേതൃത്വത്തെ തന്നെ നേരില്‍ കണ്ട് തന്റെ നിലപാട് വ്യക്തമാക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചത്.

ഹൈക്കാമാന്‍ഡ് നേതാക്കളെ ദില്ലിയിലെത്തി കാണാനായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

ഹൈക്കാമാന്‍ഡ് നേതാക്കളെ ദില്ലിയിലെത്തി കാണാനായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുനഃസംഘടന നിര്‍ത്തിവെപ്പിച്ച്, നടക്കാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിട്ട് നിലവിലെ നേതൃത്വത്തെ പരാജയപ്പെടുത്തുയെന്നതാണ് ഗ്രൂപ്പുകളുടെ ലക്ഷ്യം.

സായം സന്ധ്യയില്‍ ചെറായി ബീച്ചില്‍: നടി രമ്യ പണിക്കരുടെ ചിത്രങ്ങള്‍ വൈറല്‍

സംഘടന തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താനായി ഗ്രൂപ്പുകള്‍

സംഘടന തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താനായി ഗ്രൂപ്പുകള്‍ പ്രാദേശിക തലത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വരെ രഹസ്യമായി തുടങ്ങിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ ഇപ്പോഴും ഗ്രൂപ്പുകള്‍ക്കാണ് സ്വാധീനമെന്നും അതുകൊണ്ട് തന്നെ സംഘടന തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്നാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കാമെന്നുമാണ് ഗ്രൂപ്പുകളുടെ വിശ്വാസം.

എന്നാല്‍ സംഘടന തിരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന

എന്നാല്‍ സംഘടന തിരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന നടന്നാല്‍ ഗ്രൂപ്പുകളുടെ നീക്കം അട്ടിമറിക്കപ്പെട്ടും. സുപ്രധാന പദവികളില്‍ എല്ലാം ഇപ്പോഴത്തെ നേതൃത്വത്തിന്റെ അടുപ്പക്കാര്‍ വരുന്നതോടെ സംഘടന തിരഞ്ഞെടുപ്പ് വെറും വഴിപാട് മാത്രമായി മാറും. അതുകൊണ്ട് തന്നെ ഈ നീക്കത്തിന് എന്ത് വിലകൊടുത്തും തടയിടാനാണ് ഗ്രൂപ്പുകളുടെ ശ്രമം.

തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത്​ സം​ഘ​ട​നാ സം​വി​ധാ​ന​മ​ല്ലെ​ന്നും

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത്​ സം​ഘ​ട​നാ സം​വി​ധാ​ന​മ​ല്ലെ​ന്നും സം​ഘ​ട​ന​യെ ച​ല​നാ​ത്മ​ക​മാ​ക്കാ​നാ​ണ്​ പു​നഃ​സംഘടനയെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. പുനസംഘടനയ്ക്ക് എതിരായി എ ഐ സി സി ഇതുവരെ നിലപാട് എടുത്തില്ലെന്നതാണ് എതിര്‍പ്പ് ഉന്നയിക്കുന്നവര്‍ക്ക് മുന്നില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്.

നി​ർ​വാ​ഹ​ക​സ​മി​തി​യും 14 ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രും

നി​ർ​വാ​ഹ​ക​സ​മി​തി​യും 14 ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രും അ​തി​നെ പിന്തുണച്ചിട്ടുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു. പുനഃസംഘടന നിര്‍ത്തിവെക്കണമെങ്കില്‍ അതിന് എ ഐ സി സി നിര്‍ദേശം നല്‍കണമെന്നും അല്ലാത്ത പക്ഷം നടപടികളുമായി മുന്നോട്ട് പോവുമെന്നും സുധാകരന്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് ഹൈക്കമാന്‍ഡിനെ കാണാന്‍ ഗ്രൂപ്പുകളും തീരുമാനിച്ചത്.

പുനഃസംഘടനയുമായി മുന്നോട്ട് പോവുന്ന ഔദ്യോഗിക പക്ഷം ത​ങ്ങ​ളു​മാ​യി

പുനഃസംഘടനയുമായി മുന്നോട്ട് പോവുന്ന ഔദ്യോഗിക പക്ഷം ത​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു​നി​ല്‍ക്കു​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന നേ​തൃ​ത്വ​ത്തി​െൻറ നി​ല​പാ​ടി​നോ​ടും ഗ്രൂ​പ്പു​ക​ൾ​ക്ക്​ എ​തി​ർ​പ്പു​ണ്ട്. തിരുവനന്തപുരം ജില്ലയിലെ എ ഗ്രൂപ്പിന്റെ നെടുംതൂണായ എംഎ ലത്തീഫിനെ പുറത്താക്കിയതാണ് ഗ്രൂപ്പുകള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്.

അച്ചടക്കനടപടികൾ ഏകപക്ഷീയമാണെന്നാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്

അച്ചടക്കനടപടികൾ ഏകപക്ഷീയമാണെന്നാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. മുന്‍ കെ പി സി സി പ്രസിഡന്റായി വിഎം സുധീരനെ സാമൂഹിക മാധ്യമത്തിലൂടെ മോശമായ രീതിയില്‍ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് നേതാവും സുധാകരന്റെ അടുത്ത അനുയായിയുമായ റിജിൽ മാക്കുറ്റിക്കെതിരേ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്നും ഗ്രൂപ്പുകാര്‍ ചോദിക്കുന്നു. എവി ഗോപിനാഥിന്റെ കാര്യത്തില്‍ കെ സുധാകരന്‍ സ്വീകരിച്ച നിലപാടും ഗ്രൂപ്പുകള്‍ ആയുധമാക്കുന്നുണ്ട്.

പൊളി ലുക്ക്; എന്തൊരു ഗ്ലാമര്‍ ആണിത്, പ്രിയാമണിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+