ജോലിഭാരം കൊണ്ട് നില്‍ക്കപ്പൊറുതിയില്ല, ആരോഗ്യവകുപ്പിന് കാഴ്ചപ്പാടില്ല; പരാതിയുമായി ഡോക്ടർമാർ

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനമാണ് അനിശ്ചിതകാല സമരത്തിലേക്ക് ഡോക്ടര്‍മാരെ നയിച്ചതെന്ന് കെജിഎംഒഎ ഭാരവാഹികള്‍. പാലക്കാട് കുമരംപുത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ ഉച്ചയ്ക്കു ശേഷമുള്ള ഒപി സേവനം ലഭ്യമാക്കുന്നില്ലൊരോപിച്ച് സസ്‌പെന്‍ഡ് ചെയ്തതാണ് സമരം ഇത്രപെട്ടെന്ന് ആരംഭിക്കാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു.

govt. hospitals

2016ല്‍ ആവിഷ്‌കരിച്ച ആര്‍ദ്രം പദ്ധതിയിലെ പ്രഖ്യാപനങ്ങള്‍ പ്രായോഗികമാക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഒപി ചികിത്സയോടൊപ്പം നിരവധി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണ ഉത്തരവാദിത്തങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറായ ഡോക്ടര്‍മാര്‍ ചെയ്യേണ്ടതുണ്ട്. മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ഓരോ ഡോക്ടറും പരിശോധിക്കേണ്ട രോഗികളുടെ എണ്ണം നിജപ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ ഒരു ഡോക്ടര്‍ 100 മുതല്‍ 300 വരെ രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണുള്ളത്. രോഗികള്‍ക്ക് മെച്ചപ്പെട്ടസേവനം ലഭ്യമാക്കുന്നതിന് ഇത് തടസ്സമാവുന്നു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍, അവലോകന യോഗങ്ങള്‍, ദേശീയരോഗ്യ പദ്ധതികളുടെ നിര്‍വഹണം, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗപ്രതിരോധ കുത്തിവയ്പ് നല്‍കല്‍, സ്‌കൂളുകളിലെ കുട്ടികളുടെ ആരോഗ്യ പരിശോധന, കിടപ്പുരോഗികള്‍ക്കുള്ള പരിചരണം, പഞ്ചായത്ത് ആരോഗ്യ പദ്ധതികള്‍ക്ക് വിദഗ്്‌ധോപദേശം നല്‍കല്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വരുന്ന ഫണ്ടുകളുടെ ആസൂത്രണവും വിനിയോഗവുമടക്കം നിരവധി കടമകള്‍ പിഎച്ച്‌സി ഡോക്ടര്‍മാര്‍ നിര്‍വഹിക്കേണ്ടിവരുന്നു. ഇത്തരം ഡോക്ടര്‍മാര്‍ ഒപിയില്‍ മാത്രം സേവനമനുഷ്ഠിച്ചാല്‍ മതിയെനന ആരോഗ്യവകുപ്പ് നിലപാട് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കും.

നാലു ഡോക്ടര്‍മാരെയെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കണം. ഒപി സമയം ദീര്‍ഘിപ്പിക്കണമെങ്കില്‍ മിനിമം അഞ്ച് ഡോക്ടര്‍മാരെങ്കിലും ഉണ്ടാവണം. എന്നാല്‍ പഞ്ചായത്തുവഴി ഒരു താല്‍ക്കാലിക ഡോക്ടറെ നിയമിച്ച് പിഎച്ച്‌സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുകയാണ് ആരോഗ്യവകുപ്പ് ചെയ്യു്ന്നത്. ഇതുതെയാണ് കുമരംപുത്തൂരിലും ചെയ്തത്. ഇന്നലെ മുതല്‍ ഒപി ബഹിഷ്‌കരിച്ചാണ് സമരം ആരംഭിച്ചത്. എന്നാല്‍ സമരം ഒത്തുതീര്‍പ്പാവാത്ത പക്ഷം 18 മുതല്‍ കിടത്തിച്ചികിത്സാ സേവനവും ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഈ സമരം ഒപി സമയം കൂട്ടിയതിനല്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്് എ കെ റഊഫ്, ജനറല്‍ സെക്രട്ടറി ഡോ. വി ജിതേഷ്, ഡോ. രമേഷ്, ഡോ. ഷാരോ, ഡോ. പി എസ് സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
over work load in hospitals; doctors criticizing health department

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്