റിയാസിന്റെ ആ പ്രസ്താവന അല്‍പ്പത്തരം: ആഭ്യന്തരവകുപ്പിന് പിആർ ചെയ്യുന്നത് അപഹാസ്യമെന്നും കെ സുരേന്ദ്രൻ
കോട്ടയം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയവർക്ക് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടേയും പൊലീസിൻ്റെയും മികവ് കൊണ്ടാണെന്ന മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന അൽപ്പത്തരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് 20 മണിക്കൂറിന് ശേഷമാണ് കൊല്ലം നഗരത്തിലെ ഏറ്റവും തിരക്കുള്ള ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് ക്രിമിനലുകൾക്ക് കടന്നു കളയാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം രണ്ട് പൊലീസ് വാഹനങ്ങൾ അതുവഴി കടന്നു പോവുകയും ചെയ്തു. ഇത്രയും സമയം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിക്കാത്തത് ആഭ്യന്തരവകുപ്പിൻ്റെ പരാജയമാണ്. ജനങ്ങളുടെ ഒത്തൊരുമയും മാദ്ധ്യമങ്ങളുടെ ശക്തമായ ഇടപെടലുമാണ് കുട്ടിയെ ഉപേക്ഷിക്കാൻ ക്രിമിനലുകളെ പ്രേരിപ്പിച്ചത്. ഇത്തരം ദൗർഭാഗ്യകരമായ സംഭവം ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ബി ഡി ജെ എസ് മണ്ഡലം പ്രസിഡൻ്റ് ശാന്താറാം റോയ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാനവക്താവ് നാരായണൻ നമ്പൂതിരി , ജില്ല പ്രസിഡൻ്റ് ലിജിൻലാൽ , ജനറൽ സെക്രട്ടറി എസ് രതീഷ് , ബി ഡി ജെ എസ് സംസ്ഥാന കമ്മറ്റി അംഗം അനിൽകുമാർ , ബി ജെപി നേതാക്കളായ സി എന്‍ സുഭാഷ് , സോബിൻലാൽ ശാന്തി മുരളി , അരുൺ മുലേടം, അനിൽകുമാർ ,വിദ്യ സുദീപ് തുടങ്ങിയവർ സംസാരിച്ചു.
അതേസമയം, 'മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാപോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്.' എന്നായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണം.












Click it and Unblock the Notifications