• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

"ആത്മാഭിമാനം ഉണ്ടെങ്കിൽ മുഖത്തേക്ക് മനസ്സുകൊണ്ടെങ്കിലും കാർക്കിച്ചു തുപ്പൂ", തുറന്നടിച്ച് റിയാസ്

കോഴിക്കോട്: ഡിവൈഎഫ്ഐ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എഎ റഹീം അടക്കമുളള നേതാക്കൾ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. നേരത്തെ വാളയാറിൽ കോൺഗ്രസ് നടത്തിയ സമരത്തിന് ശേഷം കോൺഗ്രസ് നേതാക്കൾക്ക് ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതായി വന്നിരുന്നു. ഈ സമയത്തെ ഇടത് നേതാക്കളുടെ പ്രതികരണങ്ങൾ ഉയർത്തിപ്പിടിച്ച് കോൺഗ്രസ് നേതാക്കളും അണികളും ഇപ്പോൾ തിരിച്ചടിക്കുകയാണ്. കോൺഗ്രസിന് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് മുഹമ്മദ് റിയാസ്.

ഗീബൽസിന്റെ ശിഷ്യന്മാരോട് വിനയപൂർവ്വം

ഗീബൽസിന്റെ ശിഷ്യന്മാരോട് വിനയപൂർവ്വം

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ ശ്രമിക്കുന്ന ഗീബൽസിന്റെ ശിഷ്യന്മാരോട് വിനയപൂർവ്വം; രോഗം പിടിപെടുന്നവർ വേഗം സുഖം പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. രോഗി ആരുമായിക്കൊള്ളട്ടെ, എത്ര ക്രൂരനായിക്കൊള്ളട്ടെ, അസുഖം ഭേദമാകണമെന്ന് കരുതുന്നവരാണ് ഞങ്ങൾ. കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കുകൊണ്ട് ക്വാറന്റയിനിൽ പോയവരുണ്ട്.

പ്രതിഷേധിക്കുവാൻ പൗരന് അവകാശമുണ്ട്

പ്രതിഷേധിക്കുവാൻ പൗരന് അവകാശമുണ്ട്

അല്ലാതെയും ക്വാറന്റയിനിൽ പോയവരുണ്ട്. അവരാരും കോവിഡ് പിടിയിലാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. പിന്നെ, പ്രതിഷേധങ്ങളെ കുറിച്ച്... അനീതി ആര് ചെയ്താലും പ്രതിഷേധിക്കുവാൻ പൗരന് അവകാശമുണ്ട്. സർക്കാരിനെ വിമർശിക്കാനും,ഭരണാധികാരികൾക്കെതിരെ സമരം ചെയ്യാനും പൗരന് അവകാശമുണ്ട്. പ്രതിഷേധങ്ങൾ ഉണ്ടായികൊണ്ടേയിരിക്കണം.. അതു കോവിഡ് കാലമായാലും ശരി. പക്ഷെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാത്രമേ ഇക്കാലയളവിൽ ഏതൊരു സംഘടനയും സമരം ചെയ്യാവൂ എന്നു മാത്രം.

അധികാരഭ്രമം മൂത്ത ചിലർ നടത്തുന്ന സമരങ്ങൾ

അധികാരഭ്രമം മൂത്ത ചിലർ നടത്തുന്ന സമരങ്ങൾ

പ്രോട്ടോകോൾ പാലിക്കാതെ സമരം ചെയ്യുന്നത് വിമർശിക്കുവാനും പൗരന് അവകാശമുണ്ട്. അനീതിക്കെതിരെ സമരം ചെയ്യുവാൻ അവകാശമുള്ളതു പോലെ തന്നെ. എന്നാൽ കോവിഡ് കാലത്ത് അധികാരഭ്രമം മൂത്ത ചിലർ നടത്തുന്ന സമരങ്ങളുണ്ട്. സമരങ്ങളെന്ന് അതിനെ വിശേഷിപ്പിക്കാനാകില്ല. സമരമെന്നാൽ ലാത്തിയടിയും ചോര ചീന്തലും ജയിൽ വാസവും മാത്രമാണെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. പക്ഷെ ഇത്തരം സമരാനുഭവങ്ങൾ ഉള്ള വ്യക്തികളും സംഘടനകളും ജീവനുള്ള കാലം ന്യായമായ സമരങ്ങളെ അംഗീകരിക്കും.

"ടാലന്റ് ഹണ്ട്" കാർക്ക് മനസ്സിലാകില്ല

അതൊന്നും അത്തരം അനുഭവങ്ങളില്ലാത്ത "ടാലന്റ് ഹണ്ട്" കാർക്ക് മനസ്സിലായി കൊള്ളണമെന്നില്ല. സമരം എന്നത് വാക്കുകൾ കൊണ്ട് വിവരിക്കുന്നതിനപ്പുറം മഹത്തരമാണ്. സമരം ത്യാഗമാണ്.... സമരം സ്വസമർപ്പണമാണ്.... കോവിഡ് കാലത്ത് വാളയാറിലെ ചെക്ക് പോസ്റ്റ് പരിസരത്തായാലും കേരളത്തിൻറെ വിവിധ ഭാഗങ്ങളിലായാലും യുഡിഎഫ് നടത്തിയതും, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതുമായ പ്രതിഷേധത്തിന്റെ താൽപ്പര്യമെന്തായിരുന്നു?

കൊവിഡ് മാനനഷ്ടക്കേസ് കൊടുക്കും

കൊവിഡ് മാനനഷ്ടക്കേസ് കൊടുക്കും

അവയെ സമരമെന്ന് വിളിക്കാനാവുമോ? 'സമരം' എന്ന പദം ജീവനുള്ള മനുഷ്യനായിരുന്നെങ്കിൽ മാനനഷ്ടത്തിനു കോടതിയിൽ കേസ്‌ കൊടുക്കുമായിരുന്നില്ലേ ? ഈ കോപ്രായത്തിനു തന്റെ പേര് ഉപയോഗിക്കുന്നതിന്.

കോവിഡ് കാലത്ത് സമൂഹത്തെ അപകടത്തിൽ കൊണ്ടെത്തിക്കുന്ന ഇത്തരം കോപ്രായങ്ങൾ ചെയ്യുന്നവർക്ക് കുറ്റബോധമുണ്ടാകില്ലേ ? മനസാക്ഷി ഉള്ളവർ അത്തരം നിലപാട് തിരുത്തില്ലെ ? അടിവരയിട്ട് പറയുന്നു, മനസാക്ഷി ഉള്ളവർക്ക് മാത്രം കുറ്റബോധവും,തിരുത്തലും ബാധകം..

ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ

ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ

അത്തരം ദുഷ്ടലാക്കോടു കൂടിയുള്ള സമരങ്ങളെയും, സമരം ആസൂത്രണം ചെയ്യുന്ന യുഡിഎഫ് നേതൃത്വത്തേയും ഇനിയും വിമർശിക്കും. കഴിഞ്ഞ മെയ് 14ന് കോൺഗ്രസ് ജനപ്രതിനിധികളുടെ വാളയാർ സമരത്തെ ഫേസ്ബുക് പോസ്റ്റിൽ വിമർശിച്ചത് പോലെ തന്നെ.. കോവിഡ് കാലത്ത് അധികാരഭ്രമം മൂത്ത് കോപ്രായങ്ങൾ ആസൂത്രണം ചെയ്യുന്ന ചില മാന്യവ്യക്തികളോട് വിനയത്തോടെ ഒരിക്കൽ കൂടി ആവർത്തിച്ചോട്ടെ; "ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ സ്വന്തം മുഖത്തേക്ക് മനസ്സുകൊണ്ടെങ്കിലും ഒന്ന് കാർക്കിച്ചു തുപ്പൂ"

English summary
P A Muhammad Riyas slams Congress over protests during covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more