ജനപ്രിയൻ ദിലീപിനെ നശിപ്പിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നു..!! ഇതാണ് സൂത്രധാരന്‍..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ കോടതി കുറ്റവാളിയെന്ന് ഉറപ്പിക്കുന്നതിന് മുന്‍പേ തന്നെ സിനിമാ ലോകം അടക്കം തള്ളിപ്പറഞ്ഞു. കൂടെ നിന്നവരെല്ലാം എതിര്‍പാളയത്തിലേക്ക് ചാടിയപ്പോള്‍ ദിലീപിന് അപ്രതീക്ഷിത പിന്തുണയുമായി എത്തിയത് പിസി ജോര്‍ജ് എംഎല്‍എയാണ്. ദിലീപിനെതിരായ അന്വേഷണത്തില്‍ സംശയമുണ്ടെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം തന്നെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഗുരുതര ആരോപണങ്ങളുമായി പിസി മുഖ്യമന്ത്രിക്ക് കത്തും അയച്ചിരിക്കുന്നു.

ദിലീപിന് പിന്നാലെ അജു വര്‍ഗീസും..!! അജുവിനെ അറസ്റ്റ് ചെയ്യും..?? കുറ്റം സമ്മതിച്ചു..!!

മുഖ്യമന്ത്രിക്ക് കത്ത്

മുഖ്യമന്ത്രിക്ക് കത്ത്

നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേരള ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നിരവധി ദുരൂഹതകള്‍ കത്തില്‍ പിസി ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെതിരെ ഗൂഢാലോചന

ദിലീപിനെതിരെ ഗൂഢാലോചന

ദിലീപിനെതിരെ വന്‍ ഗൂഢാലോചന ഈ കേസില്‍ നടന്നിട്ടുണ്ടെന്നാണ് പിസി ജോര്‍ജ് ആരോപിക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്നും ദിലീപിന് അയച്ചെന്ന് പറയുന്ന കത്താണ് സംശയം ഉയര്‍ത്തുന്ന ഒന്നാമത്തെ വിഷയമെന്ന് പിസി ചൂണ്ടിക്കാട്ടുന്നു.

സുനിയുടെ കത്ത്

സുനിയുടെ കത്ത്

പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്തില്‍ എങ്ങനെ ജയില്‍ വകുപ്പിന്റെ മുദ്ര വന്നുവെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. കാരണം ജയില്‍ സൂപ്രണ്ട് അറിയാതെ മുദ്രയുള്ള കടലാസ് പ്രതിക്ക് കിട്ടുകയോ കത്ത് പുറത്തെത്തുകയോ ചെയ്യില്ല.

മുദ്ര വെച്ച കത്ത്

മുദ്ര വെച്ച കത്ത്

മുദ്രയുള്ള കടലാസില്‍ പ്രതി എഴുതുന്ന കത്ത് വായിച്ച് നോക്കാന്‍ ജയില്‍ സൂപ്രണ്ട് ബാധ്യസ്ഥനാണ്. നിയമപരമായ പ്രശ്‌നങ്ങള്‍ ആ കത്തില്‍ ഇല്ലെങ്കില്‍ മാത്രമേ അത് ജയിലിന് പുറത്ത് ചട്ടപ്രകാരം എത്താന്‍ പാടുള്ളൂ.

നിയമ ലംഘനം

നിയമ ലംഘനം

ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി മലയാളത്തിലെ ഒരു പ്രശസ്ത നടന് എഴുതിയ കത്ത് ജയിലിന് പുറത്ത് എത്തുന്നത്. ഈ കത്തില്‍ ജയില്‍ മുദ്ര പതിഞ്ഞത് അതീവ ഗുരുതര നിയമ ലംഘനമാണെന്ന് പിസി ആരോപിക്കുന്നു.

അത് യാദൃശ്ചികം അല്ല

അത് യാദൃശ്ചികം അല്ല

ഈ കത്ത് വായിച്ച ശേഷമാണോ മുദ്ര സൂപ്രണ്ട് പതിപ്പിച്ചത് എന്ന് സംശയിക്കണം. പ്രതി പണം ആവശ്യപ്പെട്ട് എഴുതിയ കത്തില്‍ സൂപ്രണ്ട് മുദ്ര പതിപ്പിച്ചു എങ്കില്‍ അത് യാദൃശ്ചികം ആവാന്‍ സാധ്യതയില്ല.

സൂപ്രണ്ടിനെതിരെ

സൂപ്രണ്ടിനെതിരെ

ഇതിന് പിന്നില്‍ ദിലീപിനെ നശിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി പിസി പറയുന്നു. ഇതിന് കൂട്ട് നിന്ന ജയില്‍ സൂപ്രണ്ടിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്ത് കേസെടുക്കുകയും ചെയ്യണമെന്ന് പിസി ആവശ്യപ്പെടുന്നു.

English summary
PC George writes letter to Chief Minister in Dileep Case
Please Wait while comments are loading...