കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി, ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • By Athul
Google Oneindia Malayalam News

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി. ഒരുമാസത്തേക്ക് കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങളുള്ള ജയരാജനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം തള്ളിയാണ് ഒരുമാസത്തേത്ത് റിമാന്‍ഡ് ചെയ്യാനുള്ള കോടതി ഉത്തരവ്. ജയരാജനെ വെള്ളിയാഴ്ച തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

രാവിലെ ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലാണ് ജയരാജന്‍ കോടതിയില്‍ എത്തിയത്. സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് തനിക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കത്തിന് പിന്നിലെന്ന് കോടതിയില്‍ ഹജരാകുന്നതിന് മുമ്പ് ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

p jayarajan

അടുത്തിടെ കണ്ണൂരിലെത്തിയ അര്‍എസ്എസ് നേതാവ് മോഹന്‍ഭഹവതിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസില്‍ യുഎപിഎ ചുമത്തിയത്. ആര്‍എസ്എസില്‍ നിന്നും അംഗങ്ങള്‍ ചോര്‍ന്നുപോകുന്നതിലുള്ള ഭീതിയാണ് ഇത്തരം കേസുകള്‍ പടച്ചെടുക്കാന്‍ കാരണം. സിപിഎമ്മിനെ ഒരു ഭീകരസംഘടനയായി പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനാണ് എതിരാളികളുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

English summary
P Jayarajan to surrender in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X