Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ? ചോദ്യം പി ജയരാജന്റേത്

കണ്ണൂര്‍: പാര്‍ട്ടി ഓഫീസില്‍ കയറി പ്രവര്‍ത്തരെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ജയിലില്‍ അടക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനായി കഴിച്ചത് പാരസെറ്റാമോള്‍ ഗുളികയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാതി അധിഷേപം നേരിട്ടതിന് ഓഫീസ് അക്രമിച്ചെന്ന പരാതിയില്‍ ജയിലിലടക്കപ്പെട്ട ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായി ഗുളിക കവിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ യുവതി അഞ്ജനയെ വീട്ടുകാര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായികരുന്നു.

P Jayarajan

ഈ വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ജയരാജന്റെ പരാമര്‍ശം ഉണ്ടായത്. യുവതി അപകട നില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം സംഭവത്തില്‍ ആഭ്യന്തര വകുപ്പിനും പോലീസിനും വീഴ്ചപറ്റിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സിപിഎമ്മിനും പോലീസിനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തെ കുറിച്ച് അറിയില്ലെന്ന ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വിചിത്രമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെങ്കില്‍ അത് ആഭ്യന്തര വകുപ്പിന് വന്ന വീഴ്ചയാണ്. അല്ലെങ്കില്‍ ആഭ്യന്തര വകുപ്പ് സത്യം മറച്ചു വെക്കുകയാമെന്നും സുധീരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+