അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തില്‍ നിലപാട് മാറ്റി പി രാജു

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി : മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവന തിരുത്തി സിപിഐ ജില്ലാ സെക്രട്ടറി പി രാജു. പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത് മന്ദബുദ്ധികളാണെന്ന് പറഞ്ഞിട്ടില്ലെന്നും പി രാജു വ്യക്തമാക്കി. മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് പേടിച്ച് പനി വരുമെന്ന് പറഞ്ഞത് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട സ്ഥലം മാറ്റത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ കേരളത്തിന്റെ ചരിത്രമാറിയാത്തവരാണെന്നാമ് താന്‍ ഉദ്ദേശിച്ചത്. താന്‍ പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍ പ്രചരിക്കുന്നത്.

ഗവര്‍ണര്‍ വിളിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഓടിപ്പോവേണ്ട കാര്യമിൊന്നുമില്ലായിരുന്നുവെന്ന് രാജു വിമര്‍ശിച്ചിരുന്നു.ചില മന്ദബുദ്ധികള്‍ മുഖ്യമന്ത്രിയുടെ വിമര്‍ശകരായി കൂടിയിട്ടുണ്ടെന്നും രാജു അഭിപ്രായപ്പെട്ടിരുന്നു. അവരുടെ ഉപദേശം കേട്ടാല്‍ കേരളം തളരും. പിണറായി വിജയന് ഇടയ്ക്കിടയ്ക്ക് പേടിച്ച് പനി വരുമെന്നും രാജു പറഞ്ഞിരുന്നുവെന്ന തരത്തിലയിരുന്നു കാര്യങ്ങള്‍ പ്രചരിച്ചിരുന്നത്.

Pinarayi Vijayan

പി രാജുവിന്റെ പ്രസ്താവന വിവാദമായതോടെയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഷത്തില്‍ ഇടപെട്ട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രേഖാമൂലം വിശദീകരണം തരാന്‍ തയ്യാറാണെന്ന് രാജു വ്യക്തമാക്കിയിട്ടുണ്ട്. താന്‍ പറഞ്ഞത് തെറ്റായ രീതിയില്‍ വ്യാഖാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.കൊച്ചി : മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവന തിരുത്തി സിപിഐ ജില്ലാ സെക്രട്ടറി പി രാജു. പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത് മന്ദബുദ്ധികളാണെന്ന് പറഞ്ഞിട്ടില്ലെന്നും പി രാജു വ്യക്തമാക്കി. മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് പേടിച്ച് പനി വരുമെന്ന് പറഞ്ഞത് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട സ്ഥലം മാറ്റത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ കേരളത്തിന്റെ ചരിത്രമാറിയാത്തവരാണെന്നാമ് താന്‍ ഉദ്ദേശിച്ചത്. താന്‍ പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍ പ്രചരിക്കുന്നത്.

ഗവര്‍ണര്‍ വിളിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഓടിപ്പോവേണ്ട കാര്യമിൊന്നുമില്ലായിരുന്നുവെന്ന് രാജു വിമര്‍ശിച്ചിരുന്നു.ചില മന്ദബുദ്ധികള്‍ മുഖ്യമന്ത്രിയുടെ വിമര്‍ശകരായി കൂടിയിട്ടുണ്ടെന്നും രാജു അഭിപ്രായപ്പെട്ടിരുന്നു. അവരുടെ ഉപദേശം കേട്ടാല്‍ കേരളം തളരും. പിണറായി വിജയന് ഇടയ്ക്കിടയ്ക്ക് പേടിച്ച് പനി വരുമെന്നും രാജു പറഞ്ഞിരുന്നുവെന്ന തരത്തിലയിരുന്നു കാര്യങ്ങള്‍ പ്രചരിച്ചിരുന്നത്.

പി രാജുവിന്റെ പ്രസ്താവന വിവാദമായതോടെയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഷത്തില്‍ ഇടപെട്ട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രേഖാമൂലം വിശദീകരണം തരാന്‍ തയ്യാറാണെന്ന് രാജു വ്യക്തമാക്കിയിട്ടുണ്ട്. താന്‍ പറഞ്ഞത് തെറ്റായ രീതിയില്‍ വ്യാഖാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
P Raju clarifies about his statement.
Please Wait while comments are loading...