കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി വിധി പരിഗണിച്ചല്ല ബിജെപി നിലപാട് എടുക്കുന്നത്; സമരം ശക്തമാക്കും- ശ്രീധരന്‍ പിള്ള

Google Oneindia Malayalam News

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതി വിധി പരിഗണിച്ചല്ല ബിജെപി നിലപാട് എടുക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ബിജെപി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ഭാരവാഹി യോഗത്തിന് മുമ്പായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

29

ബിജെപി കോര്‍ കമ്മിറ്റിയും സംസ്ഥാന ഭാരവാഹികളുടെ യോഗവും കൊച്ചിയില്‍ നടന്നു. കോര്‍ കമ്മിറ്റി യോഗമാണ് ആദ്യം നടന്നത്. ശബരിമല വിഷയമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. ലോക്‌സഭാ തിരഞ്ഞെടുപ്പും വിഷയമായി.

വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞാഴ്ച കേരളത്തില്‍ വന്ന വേളയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചത്. കാസര്‍കോട് നിന്ന് പത്തനംതിട്ടയിലേക്ക് രഥയാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. രഥയാത്ര കഴിയുമ്പോള്‍ കേരളത്തില്‍ ഹിന്ദു ഐക്യം സാധ്യമാകുമെന്ന നിഗമനത്തിലാണ് ബിജെപി.

അതേസമയം, ബിജെപിയുടെ നിലപാടിന് വിരുദ്ധമായിട്ടാണ് കേന്ദ്രമന്ത്രി ഉമാ ഭാരതി പ്രതികരിച്ചത്. കോടതിയെ കുറ്റംപറയാന്‍ സാധിക്കില്ലെന്ന് അവര്‍ പറഞ്ഞു. വിഷയം കോടതി പരിഗണിച്ചത് പരാതി എത്തിയതുകൊണ്ടാണ്. സ്ത്രീ പ്രവേശനം സ്വകാര്യ വിശ്വാസത്തിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി. ബിജെപി അധ്യക്ഷന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് ഉമാഭാരതിയുടെ നിലപാട്. കോടതി വിധിക്കെതിരെയാണ് അമിത് ഷാ പ്രസംഗിച്ചത്. നടപ്പാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്നാണ് അമിത് ഷാ പ്രസംഗിച്ചത്.

English summary
PS Sreedaran Pilla about Sabarimala Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X