Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനങ്ങളെ മുന്‍ നിര്‍ത്തി പരിശോധനകള്‍ ആവര്‍ത്തിക്കും'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ്റിയാസ്

തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളും പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്ന പദ്ധതി സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് കൊണ്ട് വന്നതിന് പിന്നാലെ അദ്ദേഹം സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളില്‍ മിന്നല്‍ പരിശോധനകളും ആരംഭിച്ചിരുന്നു.

മന്ത്രിയുടെ മിന്നല്‍ പരിശോധനകള്‍ ഷോ ആണെന്നുള്ള വിമര്‍ശനങ്ങളും അദ്ദേഹം ഇതിനിടെ നേരിട്ടിരുന്നു. അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുന്നത്. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാന്‍ പറ്റില്ലെന്നും കാര്യങ്ങള്‍ സുതാര്യമായി നടക്കാനാണ് ജനങ്ങളെ കാണിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളെ മുന്‍നിര്‍ത്തി ഇത്തരം പരിശോധനകള്‍ ആവര്‍ത്തിക്കുമെന്നും ഒരു മന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ നൂറ് ശതമാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

1

കേരള പിറവി ദിനത്തില്‍ ബുക്കിംഗ് തുടങ്ങി ചുരുങ്ങിയ ദിനത്തില്‍ തന്നെ ലക്ഷക്കണത്തിന് രൂപയാണ് ലഭിച്ചത്. അതിനാല്‍ തന്നെ റെസ്റ്റ് ഹൗസുകള്‍ ഇതിനകം തന്നെ വളരെ മുന്നോട്ട് പോയിട്ടാണുള്ളത്. ജനങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് നേടാന്‍ സാധിക്കുന്നത്. അത്തരത്തില്‍ റെസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്തെത്തുന്ന കുടുംബം പിന്നീടും അവിടെ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1251 മുറിയാണുള്ളത് അവര്‍ക്കെല്ലാം ഭക്ഷണം ഉള്‍പ്പെടെ നല്‍കണമെന്നും ഒറ്റയടിക്ക് പറ്റില്ലെങ്കിലും അതു വൈകാതെ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ശുചിത്വം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

2

മൂന്നാമത്തേത് റസ്റ്റ് ഹൗസാണ് അവിടെയുണ്ടാകാന്‍ പാടില്ലാത്തത് അവിടെയുണ്ടാകാന്‍ പാടില്ലയെന്ന് തന്നെയാണ് ആക്കാര്യത്തില്‍ ഒരു കോപ്രമൈസുമില്ല. കേരളത്തിലെ പല റസ്റ്റ് ഹൗസുകളും സന്ദര്‍ശിക്കുന്നുണ്ടെന്നും അതെല്ലാം ജനങ്ങളെ കാണിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കാണിച്ചിട്ടുള്ള പരിപാടികള്‍ മതിയെന്നും ജനങ്ങള്‍ എല്ലാം അറിയണമെന്നും അദ്ദേഹം പറഞ്ഞു. അതൊന്നും മറച്ച് വെക്കേണ്ട കാര്യമില്ലെന്നും, നന്നായി റസ്റ്റ് ഹൗസുകള്‍ കൈകാര്യം ചെയ്തവരെ അഭിനന്ദിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനത്തെ കാര്യങ്ങള്‍ അറിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അത് ക്ലിയര്‍ ചെയ്യാനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

3

എല്ലാത്തിനേയും പിന്തുണക്കുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ട്.വിമര്‍ശനത്തെ സ്വീകരിക്കണമോയെന്നത് ജനങ്ങള്‍ക്കാണ്. വിമര്‍ശിക്കുന്നവരെ തെറ്റ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും പോകും ഇനിയും സന്ദര്‍ശിക്കും. കേരളത്തില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പോലെയാണോ പ്രവര്‍ത്തികള്‍ നടക്കാത്തതെന്ന് നേരിട്ടും ഉദ്യോഗസ്ഥ തലത്തിലും പരിശോധിക്കുമെന്നും എങ്ങനെയൊക്കെയാണോ ഒരു മന്ത്രിക്ക് ഇക്കാര്യത്തില്‍ ശ്രമിക്കാന്‍ കഴിയുക അത് നൂറ് ശതമാനം ശ്രമിക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

4

ഈ മാസമാദ്യംയൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസ് സന്ദര്‍ശിക്കുന്നത് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേല്‍ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏര്‍പ്പാട് നിര്‍ത്തണമെന്നുമാണ് പികെ ഫിറോസ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ.. മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദര്‍ശിക്കുന്ന ഒരു വീഡിയോ കണ്ടുവെന്നും ഫൈസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവെന്നും വന്ന പാടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ടെന്നും സര്‍ക്കാറിന്റെ തീരുമാനം പൊളിക്കാന്‍ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നതെന്നും എന്നാല്‍ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ടെന്നും പറഞ്ഞാണ് പികെ ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

5

തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേല്‍ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും തനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏര്‍പ്പാട് നിര്‍ത്തണമെന്നും ഒരു സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെ മതിയായ സ്റ്റാഫിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണമെന്നും ഇല്ലെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പികെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

6

സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന സോഷ്യല്‍ മീഡിയയുടെ മുമ്പില്‍ വെച്ച് ഒരാളെ അപമാനിക്കുകയല്ല. ആ സാധു ജീവനക്കാരന്‍ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെല്‍പ്പുണ്ടാവില്ലെന്നും ഫിറോസ് പറയുന്നു. അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുതെന്നും അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുതെന്നും പികെ ഫിറോസ് ഫേസ് ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+