'തന്റെ തന്ത അല്ല, എന്റെ തന്ത': പാലക്കാട്ട് ഉള്ള ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പത്മജ വേണുഗോപാല്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിയ്ക്ക് എതിരെ എടുക്കുന്ന നടപടി കൊണ്ട് കോൺഗ്രെസ് നേതാക്കളെല്ലാം വിശുദ്ധരാക്കപ്പെടണം എന്നില്ലെന്ന് പത്മജ വ്യക്തമാക്കി. കാരണം രാഹുൽ തന്നെ അയാളുടെ സ്വകാര്യ ഇടങ്ങളിൽ ഈ നേതാക്കൾക്കെതിരെ പൊട്ടിയ്ക്കാനുള്ള വെടിമരുന്ന് തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും പത്മജ പറയുന്നു.
കാര്യങ്ങൾ അങ്ങനെ ഒക്കെ ആയത് കൊണ്ടാണ് ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ യോഗ്യത ഇല്ലാത്തവൻ നിയമസഭയിൽ എത്തിയത്. ഇയാൾ ഇനി എം എൽ എ സ്ഥാനത്ത് തുടരാൻ പാടില്ല , കാരണം ഒരു ജനപ്രതിനിധി തന്റെ മണ്ഡലത്തിലെ എല്ലാ വീട്ടിലും എത്തേണ്ട വ്യക്തി ആണ്. പെൺകുട്ടികൾ ഉള്ള വീട്ടിൽ പോയിട്ട് മതിൽക്കെട്ടിനകത്ത് പോലും ഇയാളെ കയറ്റാൻ കൊള്ളില്ല എന്ന് നമുക്ക് വ്യക്തമായല്ലോ. അപ്പോൾ പാലക്കാട്ട് ഉള്ള ജനങ്ങൾ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് മാത്രം ഓർമ്മിപ്പിക്കുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.

അതേസമയം, തുടക്കത്തില്‍ രാഹുലിന്റെ പേര് പറയാതേയുള്ള പ്രതികരണവും പത്മജ നടത്തിയിരുന്നു. 'ഇപ്പോഴും ഈ പറഞ്ഞ ആളുടെ പേര് പറയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. കാരണം, മോഹന്‍ലാല്‍ പറഞ്ഞമാതിരി അങ്ങേരുടെ തന്ത അല്ലല്ലോ എന്റെ തന്ത. അതുകൊണ്ട് ആളുടെ പേരൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, എല്ലാവര്‍ക്കും അറിയാം', എന്നായിരുന്നു പത്മജയുടെ വാക്കുകള്‍.
അതേസമയം, പാലക്കാട് നിയോജകമണ്ഡലം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്നിട്ടുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിന് ആകെ അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും വ്യക്തമാക്കി. ഒന്നിലധികം സ്ത്രീകൾക്ക് നേരെ നടത്തിയ ലൈംഗികാതിക്രമങ്ങൾ, അശ്ലീല സന്ദേശങ്ങൾ അയച്ചത്, ഗർഭഛിദ്രത്തിന് നിർബന്ധിച്ചത് തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും അനൂപ് ആന്റണി പറഞ്ഞു.
ആരോപണങ്ങൾ ഉന്നയിച്ച യുവതി തന്നെ തെളിവുകൾ സഹിതം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതോടെ വിഷയത്തിന്റെ ഗൗരവം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. ഒരു നിയമസഭാ സാമാജികന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പ്രവൃത്തികളാണ് പുറത്തുവരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർച്ചയായ സ്വഭാവദൂഷ്യത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നു എന്നത് വിഷയത്തെ കൂടുതൽ ഗുരുതരമാക്കുന്നു. എന്നാൽ, കുറ്റാരോപിതനെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹത്തെ സംരക്ഷിക്കുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്ന ലജ്ജാകരമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഷാഫി പറമ്പിലിന് ഈ വിഷയത്തിൽ നേരിട്ട് പരാതി ലഭിച്ചിട്ടും അത് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. അതിനാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തികൾക്ക് മാത്രമല്ല, ഈ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വവും കേരളത്തിലെ പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥരാണ്.
ഇത്രയധികം തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ ധാർമ്മികതയ്ക്ക് ചേർന്നതല്ല. ഗുരുതരമായ സ്വഭാവദൂഷ്യമുള്ള ഒരു വ്യക്തിയെ തങ്ങളുടെ ജനപ്രതിനിധിയായി ചുമക്കേണ്ട ബാധ്യത പാലക്കാട്ടെ പ്രബുദ്ധരായ ജനങ്ങൾക്കില്ല. അതുകൊണ്ട്, സ്ത്രീ സുരക്ഷയെയും ജനാധിപത്യ മൂല്യങ്ങളെയും മാനിച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഉടനടി രാജിവെക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ശക്തമായി ആവശ്യപ്പെടുന്നു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ, ശക്തമായ ബഹുജന പ്രക്ഷോഭങ്ങളുമായി പാർട്ടി മുന്നോട്ടുപോകുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications