കമ്പനി പെയിന്റ് അടിക്കണോ?ഇന്നറിയാം..പെയിന്റടി വിവാദം ഇന്ന് വിജിലന്‍സ് കോടതിയുടെ പരിഗണനയില്‍

Subscribe to Oneindia Malayalam

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഡ്യൂലക്‌സ് കമ്പനിയുടെ ഒലീവ് ബ്രൗണ്‍ നിറമുള്ള പെയിന്റ് അടിക്കണോയെന്ന് ഇന്നറിയാം. പെയിന്റടി വിവാദത്തില്‍ വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. പോലീസ് സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക കമ്പനിയുടെ പെയിന്റടിക്കാന്‍ പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചതില്‍ ക്രമക്കേടുണ്ട് എന്ന പരാതിയിന്‍മേലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കുക.

എല്ലാ പോലീസ് സ്‌റ്റേഷനുകളിലും,സിഐ,ഡിവൈഎസ്പി ഓഫീസുകളിലും ഡ്യൂലക്‌സ് കമ്പനിയുടെ ഒലീവ് നിറത്തിലുള്ള പെയിന്റ് അടിക്കണണെന്നായിരുന്നു ഉത്തരവ്. ഏപ്രില്‍ 28നായിരുന്നു ബെഹ്‌റ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയത് തെറ്റാണെന്നും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ബെഹ്‌റയുടെ ഉത്തരവ് പോലീസ് മേധാവിയായി തിരികെ പ്രവേശിച്ച ടിപി സെന്‍കുമാര്‍ മരവിപ്പിച്ചിരുന്നു.

behra

എന്നാല്‍ ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് മാത്രം വാങ്ങണമെന്ന് താന്‍ എവിടെയും പറയുന്നില്ലെന്നാണ് ബെഹ്‌റയുടെ വിശദീകരണം. ടിപി സെന്‍കുമാര്‍ ഈ വിഷത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും സെന്‍കുമാര്‍ ഈ വാര്‍ത്ത നിഷേധിച്ചു.

English summary
Paint row:vigilance court will start the hearing today
Please Wait while comments are loading...