പാകിസ്താന്‍ സൈറ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈബര്‍ ആക്രമണം, 110 സൈറ്റുകള്‍ നിശ്ചലമാക്കി!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പാകിസ്താന്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ സൈബര്‍ ആക്രമണം. മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഗ്രൂപ്പാണ് പാകിസ്താനെതിരെ സൈബര്‍ ആക്രമണം നടത്തിയത്.

ഇന്ത്യന്‍ ചാരന്‍ എന്ന് ആരോപിച്ച് പാകിസ്താന്‍ വധ ശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ യാദവിനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് മല്ലു സോള്‍ജിയേഴ്‌സ് സൈബര്‍ ആക്രമണം നടത്തിയത്.

സൈറ്റുകള്‍ നിശ്ചലമാക്കി

സൈറ്റുകള്‍ നിശ്ചലമാക്കി

പാകിസ്താന്റെ 110 വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ നിശ്ചലമാക്കി. ഓപ്പറേഷന്‍ പേബാക്ക് എന്ന പേരിലാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. മുമ്പും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പാക് സൈറ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് ആക്രമണം നടത്തിയത്.

വ്യാഴാഴ്ച വിധി പറയും

വ്യാഴാഴ്ച വിധി പറയും

കുല്‍ഭൂഷന്‍ യാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് അന്തിമ വിധി പ്രഖ്യാപിക്കുന്നതെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.

ഇരുരാജ്യങ്ങളുടെയും വാദം

ഇരുരാജ്യങ്ങളുടെയും വാദം

തിങ്കളാഴ്ച കോടതി ഇരുരാജ്യങ്ങളുടെയും വാദം കേട്ടിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനും 90 മിനിറ്റ് വീതമാണ് വാദം ഉന്നയിക്കാന്‍ കോടതി സമയം നല്‍കി. അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സെല്‍വെയാണ് വാദിച്ചത്.

ആശങ്ക അറിയിച്ചു

ആശങ്ക അറിയിച്ചു

എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വരും മുമ്പേ കുല്‍ഭൂഷണെ പാകിസ്താന്‍ തൂക്കിലേറ്റാന്‍ സാധ്യതയുള്ളതായി ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

English summary
Pakistan, India cyber attack.
Please Wait while comments are loading...