• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

Pala by-election:പാലാ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസിൽ മ‍ഞ്ഞുരുകുന്നു, ഇനി പ്രശ്നങ്ങളില്ല? കാരണം ഇത്!

കോട്ടയം: പാലായിൽ ഉപതിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ യുഡിഎഫ് നേതൃത്വത്തിന് തലവേദനയായിരുന്നു കേരള കോൺഗ്രസിലെ ജോസഫ്-ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പോര്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിലടക്കം പ്രത്യക്ഷമായ വാദപ്രതിപാതങ്ങൾ ഇരു വിഭാഗങ്ങൾ തമ്മിൽ നടത്തിയിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നടത്തിയ അനുരഞ്ജന ചർച്യിലും കതാര്യമായ രീതിയിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല.

ഒട്ടേറെ സമ്മർദ്ദങ്ങൾ നേരിട്ടു, വേദനകൾ അനുഭവിച്ചു, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണമെന്ന് നടി, ദിലീപിനെതിരെ കൊടുത്തത് പത്ത് പേജുള്ള ഹർജി, ഇന്ന് കോടതി പരിഗണിക്കും!

എന്നാൽ കേരള കോൺഗ്രസിൽ മ‍ഞ്ഞുരുകി തുടങ്ങി എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. തൊടുപുഴയിൽ ജോസഫിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് ജോസ് ടോം ജോസഫിനെ കാണാനെത്തിയത്.

പത്ത് മിനുട്ട് നീണ്ട കൂടിക്കാഴ്ച

പത്ത് മിനുട്ട് നീണ്ട കൂടിക്കാഴ്ച

പത്ത് മിനിറ്റ് മാത്രമാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. തിരഞ്ഞെടുപ്പില്‍ പിജെ ജോസഫ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് ടോം പ്രതികരിച്ചു. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ല. താഴെത്തട്ടുമുതല്‍ ജോസഫ്-ജോസ് കെ മാണി വിഭാഗം പ്രവർത്തകർ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

ജോസ് ടോം തന്നെ മുന്നിട്ടിറങ്ങി

ജോസ് ടോം തന്നെ മുന്നിട്ടിറങ്ങി

ഇത്തരം ഒരു സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് പ്രചാരണ പരിപാടികളിൽ എല്ലാവരെയും ഒരുമിപ്പിക്കാൻ ജോസ് ടോം തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പാലായില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ പിജെജോസഫിനെതിരെ കൂക്കിവിളിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇത് പിജെ ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹസിച്ചിരുന്നു. എങ്കിലും ചില പൊട്ടലും ചീറ്റലും നിലനിന്നിരുന്നു.

എൽഡിഎഫിന് തിരിച്ചടി

എൽഡിഎഫിന് തിരിച്ചടി

യുഡിഎഫ് നേതൃയോഗത്തില്‍ ജോസ് ടോം പങ്കെടുക്കാതിരുന്നതും പിജെ ജോസഫിനെ ചൊടിപ്പിച്ചിരുന്നു. ഇതെല്ലാം പരസ്യ വാക്ക്പോരിന് ഇടയാക്കിയിരുന്നു. അതേസമയം ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ എൽഡിഎപിന് തിരിച്ചടിയാണ് ലഭിച്ചത്. മാണി സി. കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ല എന്ന കാരണത്താല്‍ എന്‍സിപിയില്‍ നിന്ന് നിരവധി നേതാക്കള്‍ രാജിവച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തകൾ.

മാണി സി കാപ്പന്റെ സ്ഥാനാർത്ഥിത്വം

മാണി സി കാപ്പന്റെ സ്ഥാനാർത്ഥിത്വം

പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. ഇതുവരെ 42 പേരാണ് രാജിവെച്ചത്. കൂടാതെ, പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പളളിയുടെ നേതൃത്വത്തിലാണ് രാജി. മുന്‍ എന്‍സിപി അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളാണ് രാജിവച്ചതെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എന്‍സിപിയിലെ കൂട്ടരാജി പ്രചാരണപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ എല്‍ഡിഎഫ് നേതാക്കള്‍.

കെഎം മാണിയുടെ ഭൂരിപക്ഷം

കെഎം മാണിയുടെ ഭൂരിപക്ഷം

കഴിഞ്ഞ തവണ നാലായിരം ആയിരുന്നു കെഎം മാണിയുടെ ഭൂരിപക്ഷം. തുടര്‍ന്ന് എന്‍സിപിക്കായി മാറ്റിവെച്ച സീറ്റില്‍ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചുകൊണ്ടുളള എന്‍സിപി നിര്‍ദേശം എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. പാലായില്‍ നാലാം തവണയും മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തുടക്കത്തില്‍തന്നെ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഘട്ടം ഘട്ടമായി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നത് മാണി സി കാപ്പന് അനുകൂല ഘടകമാകുകയായിരുന്നു.

English summary
Pala bypoll; Jose Tom Pulikunnel meet PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X