കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായിൽ വിജയം വെല്ലുവിളിയെന്ന് തിരിച്ചറിഞ്ഞിരുന്നു; തന്റേത് രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് ജോസ് കെ.മാണി

"തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപ് തന്നെ നടന്ന ചർച്ചയിൽ ഞാൻ പാലായിൽ തന്നെ മത്സരിക്കുകയുള്ളുവെന്ന് വ്യക്തമാക്കിയതാണ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ വിജയം വെല്ലുവിളിയാകുമെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. സുരക്ഷിത മണ്ഡലം തേടാൻ അടുപ്പമുള്ളവർ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ജയം എളുപ്പമല്ലെന്നറിഞ്ഞിട്ടും മത്സരിക്കണമെന്നത് തന്റെ രാഷ്ട്രീയ തീരുമാനമായിരുന്നെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

JKM 1

"തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപ് തന്നെ നടന്ന ചർച്ചയിൽ ഞാൻ പാലായിൽ തന്നെ മത്സരിക്കുകയുള്ളുവെന്ന് വ്യക്തമാക്കിയതാണ്. കാരണം പാലയിൽ വെല്ലുവിളിയുണ്ട്. പാലായിൽ ഒരു രാഷ്ട്രീയ പോരാട്ടമാണ്. എന്നാൽ കേരള കോൺഗ്രസിന്റെ രാഷ്ട്രീയം, മാണി സാറിന്റെ ആ പ്രസ്ഥാനം പിടിച്ചു നിർത്തണമെന്നുണ്ടെങ്കിൽ ഇവിടെ തന്നെ നിൽക്കണം." ജോസ് കെ.മാണി പറഞ്ഞു.

JKM 2

മറ്റൊരു സ്ഥലത്തേക്ക് താൻ മാറിയാൽ പ്രവർത്തകരുടെ ആത്മവീര്യം തകരുമെന്നും സ്ഥാനാർഥികളെല്ലാം പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വരുമായിരുന്നെന്നും ജോസ് കെ.മാണി ചൂണ്ടികാട്ടി. അതുകൊണ്ട് തന്നെയാണ് അത്തരമൊരു രാഷ്ട്രീയ തീരുമാനത്തിലേക്ക് എത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് തർക്കത്തെ തുടർന്ന് ഇടതുമുന്നണി വിട്ട യുഡിഎഫ് സ്ഥാനാർഥിയായി മാണി സി.കാപ്പനോട് 15378 വോട്ടുകൾക്കാണ് ജോസ് കെ.മാണി പരാജയപ്പെട്ടത്.

JKM 3

അതേസമയം പാലാ വിട്ടുനൽകിയാൽ സുരക്ഷിതമായ മറ്റൊരു മണ്ഡലം നൽകി മാണി സി.കാപ്പനെ സംരക്ഷിക്കുമെന്ന് ഇടത് നേതൃത്വം വ്യക്തമായ ഉറപ്പ് നൽകിയിരുന്നതായും ജോസ് കെ.മാണി പറഞ്ഞു. ഇത്തരത്തില്‍ സഹകരിക്കുന്നവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നതാണ് എല്‍ഡിഎഫ് ശൈലി. മറ്റൊരിടത്തേക്ക് മാറി മല്‍സരിക്കാന്‍ കാപ്പന്‍ തയാറാകാത്തത് യുഡിഎഫുമായി നേരത്തേ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണെന്നും ജോസ് കെ.മാണി പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുടെ പുറത്തായിരുന്നു ഇതെന്നും ജോസ് കെ.മാണി പറഞ്ഞു.

JKM 4

പ്രതിസന്ധി നേരിടുന്ന കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസിൽ ചേരാൻ തയാറായി സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരെ പ്രതീക്ഷിക്കാത്ത കോണ്‍ഗ്രസുകാര്‍ വരെ സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. ജോസഫ് ഗ്രൂപ്പിലെ അണികളും മടങ്ങിവരാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കൂടുതല്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാലിന്റെ നീരാളിയിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

English summary
Pala was a challenge but it was my political decision says Kerala congress M Chairman Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X