Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം ഷാഫി പറമ്പിലിന്റെ കാറിൽ കയറി, പിന്നെ മാറിക്കയറി';വിശദീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കള്ളപ്പണ ആരോപണത്തിൽ സി പി എം വീണ്ടും സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ വിശദീകരണവുമായി യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഹോട്ടലിൽ നിന്നും താൻ ഷാഫി പറമ്പിലിന്റെ വാഹനത്തിലാണ് ഇറങ്ങിയതന്നും എന്നാൽ അൽപം മുന്നോട്ട് പോയപ്പോൾ‍ മറ്റൊരു വാഹനത്തിൽ കയറി പോയെന്നും രാഹുൽ വിശദീകരിച്ചു. കെആർ ടവറിന്റെ മുൻപിൽ വെച്ച് പരസ്യമായാണ് താൻ വാഹനം മാറി കയറിയതെന്നും രാഹുൽ പറഞ്ഞു.

എന്റെ നീലപ്പെട്ടി, പേഴ്സണൽ ബാഗ് എല്ലാം മറ്റേക്കാറിലേക്ക് മാറ്റി. ഞാൻ ആദ്യം കയറിയ കാർ യൂത്ത് കോൺഗ്രസുകാരനായ എന്റെ സുഹൃത്തിന്റെ കാറാണ്. ആ കാർ ചാവിയടക്കം ഞാൻ തിരിച്ച് ഏൽപ്പിച്ചു. ആ കാർ പിറ്റേദിവസം ടൊയോട്ടയുടെ ഷോറൂമിൽ സർവ്വീസിനായി കൊടുത്തു. 60,000 രൂപയുടെ പണിയുണ്ടടെന്ന് പറഞ്ഞതിനാൽ തത്കാലം വാഹനം റെഡിയാക്കി തന്നാമതിയെന്ന് പറഞ്ഞു. ആ വാഹനം ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.

rahulnew-

മറ്റൊരു കാറിലാണ് ഞാനും ഫെന്നി നൈനാനും അടക്കമുള്ളവർ കോഴിക്കോടേക്ക് പോകുന്നത്. അവിടെ പോലീസ് സ്റ്റേഷന്റെ അടുത്ത് എത്തിയപ്പോൾ മാധ്യമങ്ങൾ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവിടെ വെച്ച് മറ്റ് ചില മാധ്യമങ്ങൾക്ക് ബൈറ്റ് കൊടുത്തു. അതുകഴിഞ്ഞ് അസ്മാ ടവറിലേക്ക് കയറിപ്പോയി. അപ്പോൾ തന്റെ കൈയ്യിൽ ട്രോളിയുണ്ടായിരുന്നു. ഞാൻ ഒരു റൂമിലും ഫെനി അടക്കമുള്ളവർ മറ്റൊരു റൂമിലുമാണ് താമസിച്ചത്. രാവിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ പ്രവീൺ കുമാറിന്റെ വാഹനത്തിലാണ് കാന്തപുരം സാഹിബിനെ കാണാൻ പോയത്', രാഹുൽ പറഞ്ഞു.

ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും പോലീസ് ആവശ്യപ്പെട്ടാൽ തന്റെ വാഹനവും ട്രോളി ബാഗുമടക്കം പരിശോധനയ്ക്കായി നൽകാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. നുണ പരിശോധനയ്ക്ക് ഹാജരാകാനും താൻ തയ്യാറാണെന്നും എന്നാൽ താൻ ഹാജരാകുന്ന ദിവസം മന്ത്രി എംബി രാജേഷിന്റെ ഫോണിലെ വിവരങ്ങളും പരിശോധിക്കണമെന്നും രാഹുൽ പറഞ്ഞു.

അതേസമയം കെപിഎം റിജൻസിയിൽ വെച്ച് കള്ളപ്പണം കൈമാറിയിട്ടുണ്ടെന്ന് ആവർത്തിക്കുകയാണ് സിപിഎം. ആ സമയത്ത് താൻ അവിടെ ഇല്ലെന്ന് ആവർത്തിക്കാനുള്ള തത്രപ്പാടിലാണ് രാഹുൽ എന്നും സിപിഎം പറയുന്നു. എന്നാൽ ഹോട്ടലിലെ പരിശോധന എന്നത് ഷാഫി പറമ്പിൽ ആസൂത്രണം ചെയ്ത നാടകമാണോയെന്നായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി പ സരിന്റെ ചോദ്യം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+