കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവി ഗോപിനാഥ് കോൺഗ്രസ് വിട്ടു; ഇനി സിപിഎമ്മിലേക്കോ? നിലപാട് ഇങ്ങനെ

Google Oneindia Malayalam News

പാലക്കാട്; മുൻ ഡിസിസി അധ്യക്ഷനും എംഎൽഎയുമായ എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തഴയപ്പെട്ടതിന് പിന്നാലെയാണ് ഗോപിനാഥിന്റെ രാജി. 50 വർഷത്തെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. താൻ കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചു. പാർട്ടിക്ക് യാതൊരു തടസവും ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല, പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിൽ എവി ഗോപിനാഥ് പറഞ്ഞു.

'നിലനിൽക്കുന്നതും നിരുപാധികവുമായ സ്നേഹം'; കടല്‍തീരത്ത് സഹോദരിയുമായി മഡോണയുടെ ഫോട്ടോഷൂട്ട്.. ചിത്രങ്ങള്‍ കാണാം

1

കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള പ്രതീക്ഷ നഷ്ടപ്പെട്ട സാധാരണ പ്രവർത്തകനാണ് ഞാൻ. വർഷങ്ങളായി മനസിനെ വേദനിപ്പിക്കുന്ന സാഹചര്യമാണ് പാർട്ടിയിൽ ഉണ്ടാകുന്നത്. എന്ത് ചെയ്യണം എങ്ങനെ മുന്നോട്ട് പോകണം എന്നതിനെ കുറിച്ച് കുറച്ച് നാളുകളായി ചിന്തി്ക്കുകയാണ്. എന്നെങ്കിലും പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണഅട് സ്വാതന്ത്ര്യ സമര സേനാനികളുടെ മനസ്സിനകത്ത് ഉണ്ടായിരുന്ന ഒരു കോൺഗ്രസ് ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചു. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും ആ നിലയിലേക്ക് ഉയാരാൻ സാധിച്ചില്ല. ആ നിരാശ കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ വന്ന് ചേർന്നാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല.

2

അത്തരത്തിൽ ഒരു പാർട്ടി പ്രവർത്തകനായ തന്റെ മനസിലും ആ ചിന്ത വന്ന് കേറി. പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടക്കുന്നതിനേക്കാളുപരി എവടെയെങ്കിലും വെച്ച് അവസാനിപ്പിക്കാൻ മനസ്സ് പലതവണയായി മന്ത്രിക്കുകയായിരുന്നു, ഗോപിനാഥ് പറഞ്ഞു. താനെവിടേക്ക്
പോകുന്നുവെന്നത് സംശയമുണ്ടാകും. എന്നാൽ ഇപ്പോൾ ഒരു പാർട്ടിയിലും പോകാൻ താൻ ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് എന്ന പ്രസ്ഥാനം എന്റെ ഹൃദയത്തിൽ നിന്നും ഇറക്കിവെയ്ക്കണമെങ്കിൽ സമയം എടുക്കും എനിക്ക്. പൊന്നു പോലെ സ്നേഹിച്ച ഈ പ്രസ്ഥാനവുമായുള്ള ബന്ധം ഒരു വാക്ക് കൊണ്ട് അവസാനിപ്പിക്കാൻ തനിക്ക് സാധിക്കില്ല.

Recommended Video

cmsvideo
പാലക്കാട്: എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു
3

അതിനാൽ സാവകാശം ഏത് നിലപാട് സ്വീകരണക്കമെന്ന കാര്യം തിരുമാനിക്കും. ഒരുകക്ഷി നേതാക്കളുമായും യാതൊരു തരത്തിലുള്ള ചർച്ചകൾ നടത്തിയില്ല. പാർട്ടിയിൽ എന്തെങ്കിലും സ്ഥാനമാനങ്ങൾ ലഭിക്കാൻ നേതാക്കളുടെ എച്ചിൽ നക്കിയ ശീലം തന്റെ നിഘണ്ഡുവിൽ ഇല്ല. താൻ പ്രത്യേക ജെനുസ് ആണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അത്തരത്തിലൊരു ജനുസ് ആയത് കൊണ്ടാണ് താൻ കോൺഗ്രസ് വേണ്ടി പോരാടിയത്.
പാർട്ടി വിടാനുള്ള തന്റെ തിരുമാനത്തിനെതിരെ പലരും അസ്വസ്ഥത പ്രകടിപ്പിച്ചേക്കാം. എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളുമായി തനിക്ക് അയിത്തമില്ല, ഗോപിനാഥ് പറഞ്ഞു.

4

നേരത്തേ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കോൺഗ്രസ് നേതൃത്വത്തിനെതിരെ എവി ഗോപിനാഥ് കലാപക്കൊടി ഉയർത്തിയിരുന്നു. പാർട്ടിയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഗോപിനാഥിനെ പോലൊരു നേതാവ് പാർട്ടി വിട്ടാൽ ഉണ്ടാകുന്ന തിരിച്ചടി ഭയന്ന് കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ അനുയിപ്പിക്കുകയായിരുന്നു. അന്ന് ഡിസിസി അധ്യക്ഷപദമായിരുന്നു ഗോപിനാഥിന് വാഗ്ദാനം ചെയ്തിരുന്നത്.

5

എന്നാൽ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാൻ നേതൃത്വം തയ്യാറായില്ല. മുതിർന്ന നേതാവായ എ തങ്കപ്പനെയാണ് പാലക്കാട് അധ്യക്ഷനാക്കി നിയമിച്ചത്. ഇതോടെയാണ് ഗോപിനാഥ് നേതൃത്വവുമായി ഇടഞ്ഞത്. അതേസമയം ഉടൻ തന്നെ ഗോപിനാഥ് സിപിഎമ്മിൽ ചേർന്നേക്കുമെന്നാണ് സൂചന. മുൻ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലന്റെ നേതൃത്വത്തിൽ ഗോപിനാഥുമായി ചർച്ച നടന്നതായുള്ള അഭ്യൂഹങ്ങൾ ഉണ്ട്.
കോണ്‍ഗ്രസിന്‍റെ പതനം പാലക്കാട് നിന്നാരംഭിക്കുമെന്ന് ഇന്നലെ എകെ ബാലന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഇതിന്റെ കൂടി പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം എവി ഗോപിനാഥിനോടൊപ്പം അദ്ദേഹത്തിന് ഒപ്പമുള്ളവർ കൂടി പാർട്ടി വിടുമോയെന്നാണ് ഉറ്റ് നോക്കപ്പെടുന്നത്. നേതാക്കൾ രാജിക്ക് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും ഉണ്ട്.

English summary
palakkad Congress leader AV gopinath quits party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X