കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുബൈറിനെ കൊന്നത് സഞ്ജിതിനെ കൊന്നതിനുള്ള പ്രതികാരം, അക്രമികളില്‍ സഞ്ജിതിന്റെ ഉറ്റ സുഹൃത്തും: പൊലീസ്

Google Oneindia Malayalam News

പാലക്കാട്: എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്ന സുബൈര്‍ വധത്തില്‍ മൂന്ന് ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റിലായെന്ന് എ ഡി ജി പി വിജയ് സാഖറെ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സാഖറെ. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിങ്ങനെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഇതില്‍ രമേശ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉറ്റ സുഹൃത്താണെന്നും വിജയ് സാഖറെ വ്യക്തമാക്കി. എ ഡി ജി പി വിജയ് സാഖറെ പറഞ്ഞത് ഇങ്ങനൊണ്.

സഞ്ജിത് കൊല്ലപ്പെടുന്നതിന് മുന്‍പ് ഒരു തവണ രമേശിനോട് പറഞ്ഞിട്ടുണ്ടായിരുന്നു എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദിത്തം സുബൈറിനായിരിക്കും എന്ന്. അത് രമേശിനോട് സഞ്ജിത് മരിക്കുന്നതിന് മുന്‍പ് പറഞ്ഞതാണ്. അതുകൊണ്ട് സഞ്ജിത്തിന്റെ കൊലപാതകം നടന്നതിന് ശേഷം ഈ രമേശ് സുബൈറിനെ കൊല്ലാന്‍ വേണ്ടി ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ അയാള്‍ക്ക് അത് ചെയ്യാന്‍ പറ്റിയില്ല. ഈ സംഭവം (സുബൈര്‍ വധം) 15-ാം തിയതിയാണ് സംഭവിച്ചത്.

കോണ്‍ഗ്രസുകാരനായാല്‍ ഈ ചോദ്യങ്ങളെല്ലാം നേരിടണം, അതറിഞ്ഞ് തന്നെയാണ് ഇറങ്ങിയത്: രമേശ് പിഷാരടികോണ്‍ഗ്രസുകാരനായാല്‍ ഈ ചോദ്യങ്ങളെല്ലാം നേരിടണം, അതറിഞ്ഞ് തന്നെയാണ് ഇറങ്ങിയത്: രമേശ് പിഷാരടി

1

അതിന് മുന്‍പ് രണ്ട് തവണ ഇതേ സംഘം ശ്രമം നടത്തിയതാണ്. പക്ഷെ അത് ചെയ്യാന്‍ പറ്റിയില്ല. പൊലീസിന്റെ വണ്ടി കണ്ടിട്ട് പദ്ധതി ഒഴിവാക്കി. പക്ഷെ 15-ാം തിയതി നിര്‍ഭാഗ്യവശാല്‍ സുബൈറിനെ ഇവര്‍ക്ക് കിട്ടി. സഞ്ജിത്തിന്റെ ഏറ്റവും അടുത്തുള്ള ആളായിരുന്നു രമേശ്. അതുകൊണ്ടാണ് സുബൈറിനെ കൊന്നത്. നേരത്തെ പറഞ്ഞത് പോലെ ഗൂഢാലോചനയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അതിന്റെ അന്വേഷണം നടക്കുന്നുണ്ട്. കസ്റ്റഡിയില്‍ ചിലരെ വാങ്ങിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുണ്ട്. എല്ലാം നോക്കിയിട്ട് ഗൂഢാലോചന ഉണ്ടോ, ഉണ്ടെങ്കില്‍ ആരൊക്കെ ഉണ്ട് എന്നൊക്കെ കണ്ടുപിടിക്കണം.

2

ഇപ്പോള്‍ അറസ്റ്റിലായ മൂന്ന് പേരും ആര്‍ എസ് എസിന്റെ പ്രവര്‍ത്തകരാണ്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. നിലവില്‍ രമേശ് ആണ് സംഭവത്തിന്റെ ആസൂത്രധാരന്‍ എന്നാണ് മനസിലായത്. കാറില്‍ വന്നത് ഈ മൂന്ന് പേര്‍ മാത്രമായിരുന്നു. പിന്നെ കൊലപാതകം നടത്തുന്നതിനായി ബാക്കി ചിലരുടെ പിന്തുണ ഇവര്‍ തേടിയിരുന്നു. പക്ഷെ അവര്‍ തയ്യാറായില്ല. ദൃക്‌സാക്ഷികളും മൂന്ന് പേര്‍ മാത്രമെ ഉള്ളൂവെന്നാണ് പറയുന്നത്.

3

അതേസമയം ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികളുടെ വിശദാംശങ്ങള്‍ മനസിലായിട്ടുണ്ടെന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എ ഡി ജി പി വിജയ് സാഖറെ പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും എന്നാല്‍ ഏത് ഭാഗത്തേക്കാണ് പോയതെന്ന് മനസിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സുബൈര്‍ വധത്തില്‍ ഉള്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്നത് സഞ്ജിത്തിന്റെ കാറിലാണെന്ന് വ്യക്തമായിരുന്നു. സഞ്ജിത്തിന്റെ ഭാര്യയും പിതാവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാര്‍ വര്‍ക്ക്ഷോപ്പിലായിരുന്നു എന്നും ആരാണ് കാര്‍ ഉപയോഗിക്കുന്നത് എന്ന് അറിയില്ല എന്നുമാണ് ഇരുവരും പറഞ്ഞിരുന്നത്.

4

സഞ്ജിത്ത് മരിക്കുന്നതിന് ഒന്നര മാസം മുമ്പ് കാര്‍ വര്‍ക്ക്ഷോപ്പില്‍ നല്‍കിയിരുന്നു എന്നാണ് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക പറഞ്ഞത്. കാര്‍ നന്നാക്കാന്‍ മുപ്പതിനായിരം രൂപയോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്നു എന്നും സഞ്ജിത്തിന്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ല എന്നും അര്‍ഷിക കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 15 നാണ് എലപ്പുള്ളി പാറയില്‍ സുബൈര്‍ കൊല്ലപ്പെടുന്നത്. ഇതിന് കൃത്യം 24 മണിക്കൂറിന് ശേഷം ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനും കൊല്ലപ്പെട്ടിരുന്നു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
palakkad subair murder: three RSS activists have been arrested says ADGP Vijay Sakhare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X