പാലക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ കൊല്ലമ്പാടിയിലെ വിദ്യാര്‍ത്ഥി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: പാലക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ആലംപാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കൊല്ലമ്പാടി ജുമാമസ്ജിദിന് സമീപത്തെ ഹമീദ്-ആയിഷ ദമ്പതികളുടെ മകനുമായ സത്താറാ(16)ണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സത്താര്‍ കൊല്ലമ്പാടിയിലെ സുഹൃത്തിനൊപ്പം പള്ളിക്കര ഭാഗത്ത് നിന്ന് കൊല്ലമ്പാടിയിലേക്ക് വരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സത്താറിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

സിപിഎം-സിപിഐ സമ്മേളനങ്ങള്‍ സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കുന്നു: ടി സിദ്ദിഖ്‌

ഇന്നലെ രാത്രി കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഇന്ന് മരണത്തിന് കീഴടങ്ങി.
അഷ്‌റഫ്, സിദ്ദിഖ്, മുസ്താഖ്, സഫിയ എന്നിവര്‍ സത്താറിന്റെ സഹോദരങ്ങളാണ്. തുടരെയുണ്ടായ നാല് മരണങ്ങള്‍ അണങ്കൂര്‍, കൊല്ലമ്പാടി പ്രദേശങ്ങളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

accidentt

അണങ്കൂരില്‍ പൊലീസ് പരിശോധിക്കാന്‍ നിര്‍ത്തിയ ബൈക്കില്‍ കാറിടിച്ച് കൊല്ലമ്പാടിയിലെ സുഹൈല്‍ (20)മരിച്ചത് കഴിഞ്ഞ മാസം 31നാണ്. പൗരപ്രമുഖനും ജമാഅത്ത് വൈസ് പ്രസിഡണ്ടുമായ കെ.എം സൈനുദ്ദീന്‍ ഹാജി(72) ഈ മാസം നാലിന് മരിച്ചത് നാടിന്റെ മറ്റൊരു സങ്കടമായി. അതിനിടെയാണ് ജോലിക്കിടെ തളര്‍ന്ന് വീണ് ബഹ്‌റൈനിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലമ്പാടിക്ക് സമീപം തുരുത്തിയിലെ ഹാരിസ് (34)മരിച്ചത്. തൊട്ടുപിന്നാലെയായിരുന്നു നാടിനെ നടുക്കി സത്താറിന്റെ മരണവാര്‍ത്തയും എത്തിയത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Palakunnu bike accident-injured student died

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്