സിപിഎം-സിപിഐ സമ്മേളനങ്ങള്‍ സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കുന്നു: ടി സിദ്ദിഖ്‌

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേന്ദ്രീകൃത ആസൂത്രണത്തിലൂടെ ഗുണഭോക്താക്കളെ നിശ്ചയിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കുകയും അധികാര വികേന്ദ്രീകരണം അട്ടിമറിക്കുകയും സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

ഗോഡൗണുകള്‍ തകര്‍ത്ത് ഗുജറാത്ത് സ്ട്രീറ്റ് നവീകരിക്കില്ല: കലക്റ്റര്‍

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണപരാജയം സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ഭരണസ്തംഭനാവസ്ഥയിലേക്ക് മാറ്റിയിരിക്കുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. സിപിഎം - സിപിഐ സമ്മേളനങ്ങള്‍ ഭരണ സ്തംഭനത്തിന്റെ പ്രധാന കാരണമാകുന്നു. ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാതെ സെക്രട്ടറിയേറ്റിനുള്ളില്‍ കഴിഞ്ഞുകൂടിയ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി മൂന്നും നാലും ദിവസം ചെലവിടുകയായിരുന്നു. ഭരണവും പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങള്‍ മാറ്റി വെച്ചാണ് മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തത്.

congress

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേതുള്‍പ്പെടെ പദ്ധതി നിര്‍വഹണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നിരിക്കെ പദ്ധതികളുടെ പണം എങ്ങനെ ഉപയോഗിക്കാതിരിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ സമിതികളില്ലാതെ അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിയിരുന്നു. എന്നാല്‍ ഇവയെല്ലാം അട്ടിമറിച്ച് പദ്ധതികളെ സ്തംഭനാവസ്ഥയിലാക്കി മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍. ലൈഫ് മിഷന്‍, ആര്‍ദ്രം പദ്ധതികളെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലും ആവശ്യമായ ഫണ്ട് ലഭിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ ട്രഷറി ദീര്‍ഘകാലം കടകെണിയിലായ അവസ്ഥ ഉണ്ടായിരുന്നില്ല. ഭരണ കൂടത്തിന് ദീര്‍ഘവീക്ഷണമില്ലെന്നതിന്റെ തെളിവാണിത്.

അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്നും സിദ്ദിഖ് പറഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടറി കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ പി ശങ്കരന്‍, അഡ്വ പി എം നിയാസ്, കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങളായ യു രാജീവന്‍, കെ വി സുബ്രഹ്മണ്യന്‍, കെ പി ബാബു, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ സി രവീന്ദ്രന്‍, നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, ഡി സി സി വൈസ് പ്രസിഡന്റ് അന്നമ്മ ടീച്ചര്‍, വി ഡി ജോസഫ്, ടി കെ രാജേന്ദ്രന്‍, വിദ്യാബാലകൃഷ്ണന്‍, രമ്യ ഹരിദാസ്, ടി വി കുഞ്ഞികൃഷ്ണന്‍, അശോകന്‍ മാസ്റ്റര്‍, വിനോട് പടനിലം തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
T Sidhique speaking about cpi-cpm conferences

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്