കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മില്‍ പാന്‍ മസാലയും

  • By Gokul
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് പാന്‍ മസാല നിരോധനത്തെ തുടര്‍ന്ന് ഇവയ്‌ക്കെതിരായ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും പല കടക്കാരും സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് ഇപ്പോഴും നിയമലംഘനം നടത്തുന്നുണ്ട്. പോലീസ് ആരോഗ്യ വിഭാഗത്തിന്റെ പരിശോധന മറികടക്കാന്‍ രഹസ്യമായാണ് വില്‍പ്പന. അന്യസംസ്ഥാന തൊളിലാളികളാണ് പാന്‍മസാലയുടെ പ്രധാന ഉപഭോക്താക്കള്‍.

തൃശൂരിലെ പാലസ് റോഡില്‍ കച്ചവടം നടത്തുന്ന പട്ടിക്കാട് അറങ്ങാശേരി ഫ്രാന്‍സിസ് പാന്‍മസാല രഹസ്യമായി വില്‍ക്കുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍, പലതവണ ഇയാളുടെ കടയില്‍ പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇയാള്‍ക്കെതിരായ പരാതികള്‍ കൂടിയപ്പോള്‍ രഹസ്യമായി കടയും പരിസരവും വീക്ഷിച്ച പോലീസ് ഒടുവില്‍ പാന്‍ മസാലകള്‍ പിടികൂടുകതന്നെ ചെയ്തു.

pan-masala

കടയുടെ തൊട്ടടുത്തുള്ള എടിഎം കൗണ്ടിറിലായിരുന്നു ഇയാള്‍ പാന്‍ മസാല പാക്കറ്റുകള്‍ ഒളിച്ചു വച്ചിരുന്നത്. ആവശ്യക്കാര്‍ വരുമ്പോള്‍ മാത്രം കൗണ്ടറില്‍ കടന്ന് പാന്‍മസാല കടയിലേക്കെത്തിക്കുകയായിരുന്നു ഫ്രാന്‍സിസ് ചെയ്തുവന്നിരുന്നത്. പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘം എടിഎം കൗണ്ടറില്‍ നിന്നും പാന്‍ മസാല പാക്കറ്റുകള്‍ കണ്ടെടുത്തു.

നിരോധിച്ച ഉത്പന്നം വില്‍പ്പന നടത്തിയതിന് ഫ്രാന്‍സിസിനെ പോലീസ് അറസ്റ്റ് ചെയ്തു. എടിഎം കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അരിമ്പൂര്‍ സ്വദേശി സുന്ദരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2012ലാണ് സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ പാന്‍മസാല നിരോധിച്ചത്. വായിലെ കാന്‍സര്‍ രോഗങ്ങളടക്കം പലവിധ ആരോഗ്യ പ്രശ്‌നങ്ങളും പാന്‍മസാല ഉപയോഗിക്കുന്നവരില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം. നിരോധനം ലംഘിക്കുന്നവര്‍ക്ക് ആറുവര്‍ഷം തടവും ആറു ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

English summary
Pan Masala stock seized in ATM counter, two held
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X