കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാണക്കാട്ടെ തങ്ങളുടെ വീട്ടില്‍ ആര്‍ഭാട വിവാഹം; വലിച്ചുകീറി സോഷ്യല്‍ മീഡിയ, ഉസ്താദിന് അടുപ്പിലും...

ഇത്തരം പഴയ സംഭവങ്ങളെല്ലാം സൂചിപ്പിച്ചാണ് പാട്ടക്കാട്ടെ വിവാഹത്തിന്റെ ഫോട്ടോയും കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

മലപ്പുറം: ആര്‍ഭാട വിവാഹത്തിന് എതിരേ എന്നും സംസാരിക്കുന്നവരാണ് മുസ്ലിം ലീഗ് നേതാക്കള്‍. എന്നാല്‍ അതെല്ലാം വെറും നാട്യമാണെന്നാണ് പുതിയ പ്രചാരണം. കാരണം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ചെറുമകന്റെ കല്യാണ ഫോട്ടോ കാണിച്ച് കൂട്ട പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍.

മുസ്ലിം ലീഗ് നേതാക്കള്‍ ആര്‍ഭാട വിവാഹങ്ങളില്‍ പങ്കെടുക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ആര്‍ഭാട വിവാഹങ്ങളില്‍ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് പാണക്കാട് കുടുംബങ്ങളും രംഗത്തെത്തുകയുണ്ടായി. ഈ സാഹചര്യം നിലനില്‍ക്കവെയാണ് പുതിയ വിവാഹവും ഫോട്ടോകളും വിവാദമായിരിക്കുന്നത്.

ചെറുമകന്റെ വിവാഹം

ചെറുമകന്റെ വിവാഹം

പാണക്കാട് ഹൈദരലി തങ്ങളുടെ ചെറുമകന്‍ സയ്യിദ് അസീലിന്റെ വിവാഹ ഫോട്ടോയാണ് പ്രചരിക്കുന്നത്. അസീലിന്റെ വധുവിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലുണ്ട്.

വധുവിന്റെ ഫോട്ടോയും

വധുവിന്റെ ഫോട്ടോയും

സാധാരണ തങ്ങള്‍ കുടുംബത്തിലെ സ്ത്രീകളുടെ ഫോട്ടോ പുറത്ത് കാണാറില്ല. ഇക്കാര്യം പരിഹസിച്ചും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. ബീവിമാര്‍ പുറത്തിറങ്ങിയോ എന്നാണ് പരിഹാസം.

201 പവന്‍ സ്വര്‍ണം

201 പവന്‍ സ്വര്‍ണം

അതിന് പുറമെ വധുവിന്റെ സ്വര്‍ണത്തെ പറ്റിയും നിരവധി കമന്റുകളുണ്ട്. 201 പവന്‍ സ്വര്‍ണം അണിഞ്ഞാണ് വധു നില്‍ക്കുന്നതെന്ന് ചിലര്‍ ആരോപിക്കുന്നു. 200 ആണെന്നും ചിലര്‍.

നിലപാട് സ്വന്തം വീട്ടില്‍

നിലപാട് സ്വന്തം വീട്ടില്‍

ആര്‍ഭാട വിവാഹത്തിനെതിരേ ലീഗെടുത്ത നിലപാട് സ്വന്തം വീട്ടില്‍ പോലും നടപ്പാക്കാന്‍ സാധിച്ചില്ലെന്നാണ് മറ്റൊരു കമന്റ്. മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണിതെന്നും പരഹസിക്കുന്നു.

ആര്‍ഭാട വിവാഹങ്ങളില്‍ പങ്കെടുക്കില്ല

ആര്‍ഭാട വിവാഹങ്ങളില്‍ പങ്കെടുക്കില്ല

ആര്‍ഭാട വിവാഹങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് നേരത്തെ മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു. ലീഗ് പ്രതിനിധികള്‍ അത്തരം വിവാഹത്തില്‍ പങ്കെടുക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം.

മുസ്ലിം ലീഗ് കാംമ്പയിന്‍

മുസ്ലിം ലീഗ് കാംമ്പയിന്‍

2014ല്‍ മുസ്ലിം ലീഗ് കാംമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു കുഞ്ഞാലിക്കുട്ടി ആര്‍ഭാട വിവാഹത്തിനെതിരേ സംസാരിച്ചത്. ലീഗ് മന്ത്രിമാര്‍ ഇത്തരം വിവാഹത്തില്‍ പങ്കെടുക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മുനവ്വറലി തങ്ങളും രംഗത്തെത്തി

മുനവ്വറലി തങ്ങളും രംഗത്തെത്തി

ഈ നിലപാടിനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി തങ്ങളും രംഗത്തെത്തിയിരുന്നു. ആര്‍ഭാട വിവാഹങ്ങള്‍ ഒഴിവാക്കണമെന്നും വിവാഹം പള്ളികളിലേക്ക് ഒതുക്കണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ മുനവ്വറലി തങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായം.

തങ്ങളുടെ അഭിപ്രായം

തങ്ങളുടെ അഭിപ്രായം

സമുദായത്തിന്റെ പണം, സമയം, ആരോഗ്യം എന്നിവ കൂടുതല്‍ ചെലവിടുന്നത് ആര്‍ഭാട വിവാഹത്തിന് വേണ്ടിയാണെന്നും ഇതില്‍ നിന്നു വിട്ടുനില്‍ക്കണമെന്നുമായിരുന്നു മുനവ്വറലി തങ്ങളുടെ അഭിപ്രായം. ലീഗ് സംസ്ഥാന സമിതിയെടുത്ത തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയുമുണ്ടായി.

പാര്‍ട്ടികളുമായും സഹകരിക്കും

പാര്‍ട്ടികളുമായും സഹകരിക്കും

വിവാഹ ധൂര്‍ത്തിനെതിരേ മുസ്ലിം ലീഗെടുത്ത തീരുമാനം ഏറെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ആര്‍ഭാട വിവാഹങ്ങള്‍ക്കെതതിരേ പ്രവര്‍ത്തിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികളുമായും സഹകരിക്കുമെന്നു കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.

പത്ര കട്ടിങുകളും പ്രചരിക്കുന്നു

പത്ര കട്ടിങുകളും പ്രചരിക്കുന്നു

ഇത്തരം പഴയ സംഭവങ്ങളെല്ലാം സൂചിപ്പിച്ചാണ് പാട്ടക്കാട്ടെ വിവാഹത്തിന്റെ ഫോട്ടോയും കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട പഴയ വാര്‍ത്തകളുടെ പത്ര കട്ടിങുകളും പ്രചരിക്കുന്നുണ്ട്.

മോശമായ പദപ്രയോഗങ്ങള്‍

മോശമായ പദപ്രയോഗങ്ങള്‍

വളരെ മോശമായ പദപ്രയോഗങ്ങളും ചിലര്‍ നടത്തിയിട്ടുണ്ട്. പാണക്കാട്ടെ കുടുംബത്തെ പരിഹസിച്ചും മുസ്ലിം ലീഗിനെ കളിയാക്കിയുമാണ് കൂടുതല്‍ പ്രതികരണങ്ങളും. 'ഞമ്മക്ക് ഇതൊന്നും ബാധകമല്ല' എന്ന പരിഹാസവുമുണ്ട്.

മറുവാദവും ഉയരുന്നു

മറുവാദവും ഉയരുന്നു

അതേസമയം, വിവാഹത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി പാണക്കാട് ഹൈദരലി തങ്ങളെയും മുസ്ലിം ലീഗിനെയും കളിയാക്കുന്നതില്‍ അര്‍ഥമില്ലെന്നും ചെറുമകന്റെ വിവാഹ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ചെറുമകനാണെന്നും ഒരു വിഭാഗം പ്രതികരിക്കുന്നു. വിവാഹ ഫോട്ടോയുടെ ആധികാരികതയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.

English summary
Panakkad Thangal grand son marriage controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X