കപ്പല്‍ ബോട്ടിലിടിച്ച സംഭവം, മുമ്പും പരാതി ലഭിച്ചിട്ടുണ്ട്, ആമ്പര്‍ എല്‍ കപ്പലിനെ അമേരിക്ക വിലക്കി!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മത്സ്യബന്ധന ബോട്ടിലിടിച്ച ആമ്പര്‍ എല്‍ കപ്പലിനെതിരെ മുമ്പും പരാതി ലഭിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡാണ് കസ്റ്റഡിയിലെടുത്തത്. അമേരിക്കയിലെ പോര്‍ട്ട്‌ലന്റില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 23നായിരുന്നു സംഭവം. വെസല്‍ നിയന്ത്രണസംവിധാനത്തിന് തകരാറ് കണ്ടെത്തിയിരുന്നു.

തകരാറ് പരിഹരിക്കുന്നത് വരെ ജലപാതയില്‍ അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കപ്പലിലെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വോയ്‌സ് ഡേറ്റ റെക്കോര്‍ഡറും ലോഗ് ബുക്കുമാണ് പിടിച്ചെടുത്തത്.

fishermen-boat

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കൊച്ചി പുറംകടലില്‍ വെച്ച് മത്സ്യബന്ധന ബോട്ടില്‍ ആമ്പര്‍ എല്‍ കപ്പലിടിച്ചത്. അപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിക്കുകെയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

14 മത്സ്യതൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ തമിഴ്‌നാട് സ്വദേശികളായിരുന്നു. രണ്ടുപേര്‍ ഉത്തരേന്ത്യക്കാരും. പനാമയിലാണ് ആമ്പര്‍ എല്‍ കപ്പല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

English summary
Panama registered Amber L ship.
Please Wait while comments are loading...