കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ്‌ രോഗികള്‍ക്ക്‌ വോട്ട്‌ ചെയ്യാം; ഇത്തവണ 'നോട്ട' ഇല്ല

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ്‌ രോഗികള്‍ക്കും വോട്ട്‌ ചെയ്യാം. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലാണ്‌ കോവിഡ്‌ രോഗികള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ അവസരം ഉണ്ടാവുക.കോവിഡ്‌ രോഗികളെ സ്‌പഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ്‌ നിയമഭേദഗതി.

വോട്ടെടുപ്പിന്‌ 10 ദിവസം മുന്‍പ്‌ മുതല്‍ വോട്ടെടുപ്പിന്‌ തലേ ദിവസം വൈകിട്ട്‌ മൂന്ന്‌ മണി വരെ അപേക്ഷിക്കുന്നവര്‍ക്കാണ്‌ സ്‌പെഷ്യല്‍ പോസ്‌റ്റല്‍ ബാലറ്റിന്‌ അര്‍ഹത. ഇവരുടെ പ്രത്യേക പട്ടിക തയാറാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക്‌ തപാല്‍ വോട്ടിന്‌ മാത്രമാകും അര്‍ഹത. സ്‌പെഷ്യല്‍ തപാല്‍ വോട്ടിന്‌ അര്‍ഹരാവുന്നവര്‍ക്ക്‌ ബൂത്തിലെത്തി വോട്ട്‌ ചെയ്യാനാകില്ല. വോട്ടെടുപ്പിന്‌ തലേ ദിവസം മൂന്ന്‌ മണിക്ക്‌ ശേഷം അപേക്ഷിക്കുന്നവര്‍ക്കാണ്‌ ബൂത്തുകളില്‍ നേരിട്ടെത്തി വോട്ട്‌ ടെയ്യാനുള്ള അനുമതി.

vot

വോട്ടെടുപ്പ്‌ അവസാനിക്കുന്നതിന്‌ മുമ്പുളള ഒരുമണിക്കൂറാണ്‌ കോവിഡ്‌ രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട്‌ ചെയ്യാനുള്ള സമയം ഓരോ ജില്ലയിലും പ്രത്യേക ചുമതല നല്‍കുന്ന ഹെല്‍ത്ത്‌ ഓഫീസര്‍മാര്‍ക്കായിരിക്കും ഈ വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം. അതേസമയം നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജിതമാക്കി.
അതേ സമയം നിയമ സഭാ ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ ആരെയും താല്‍പര്യമില്ലെങ്കില്‍ രേഖപ്പെടുത്തനുള്ള നോട്ട തദ്ദേശ തിരഞ്ഞെടുപ്പിന്‌ ഉണ്ടാകില്ല. എന്നാല്‍ വോട്ട്‌ രേഖപ്പെടുത്താതെ മടങ്ങാന്‍ അവസരം നല്‍കുന്ന എന്‍ഡ്‌ ബട്ടണ്‍ ഇലക്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങളില്‍ ഉണ്ടാകും.

Recommended Video

cmsvideo
Kerala Local Body Elections: In a First, BJP Fields Two Muslim Women Candidates in Malappuram

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ,ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ട്‌ ചെയ്യാന്‍ താല്‍പര്യമുല്ലെങ്കില്‍ ആദ്യമേ എന്‍ഡ്‌ ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്കു വോട്ട്‌ ചെയ്‌ത ശേഷം എന്‍ഡ്‌ ബട്ടണ്‍ അമര്‍ത്താനും അവസരമുണ്ട്‌. വോട്ടര്‍ എന്‍ഡ്‌ ബട്ടണ്‍ അമര്‍ത്തി യന്ത്രം സജ്ജികരിക്കണം. എന്നാല്‍ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്‌റ്റ്‌ യന്ത്രങ്ങളില്‍ എന്‍ഡ്‌ ബട്ടണ്‍ ഇല്ല.

English summary
panchayat election; covid patients also can participate election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X