കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിംഗിനിടെ നാലു മരണം

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ നാലു മരണം. മൂന്ന് വോട്ടര്‍മാരും ഒരു പോളിംഗ് ഏജന്റുമാണ് മരിച്ചത്. കൊല്ലം, കാസര്‍കോട്, മാഹി എന്നിവിടങ്ങളിലാണ് മരണം നടന്നത്.

കൊല്ലം പുത്തൂരിനു സമീപം വെണ്ടാറില്‍ വോട്ട് ചെയ്യാനിറങ്ങിയ റിട്ട. അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. വാസുദേവന്‍ പിള്ള (84) ആണ് മരിച്ചത്. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലാണ് സംഭവം.

dead body

കാസര്‍കോട് മധുര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക എല്‍പി സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ റിട്ട വില്ലേജ് ഓഫീസര്‍ സിസി പത്മനാഭന്‍ നായര്‍ (59) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

നൃൂമാഹി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പെരിങ്ങാം സ്‌കൂളില്‍ വോട്ടു ചെയ്യാനായി കാത്തുനിന്ന അച്ചൂട്ടി (78) ആണ് കുഴഞ്ഞു വീണു മരിച്ച മറ്റൊരാള്‍.

കാസര്‍കോട് റാണിപുരത്ത് ബിജെപിയുടെ പോളിംഗ് ഏജന്റായ സുധീഷ് പോളിംഗിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

English summary
four persons who had come to cast their vote collapsed and died at polling booths in Kasargod, Mahe and Kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X