മുഖ്യമന്ത്രി തവളപിടുത്തക്കാരനെ പോലെ: പന്ന്യന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പിങ്ങ് മൂക്കിന്റെ തുമ്പത്ത് വന്നു നില്‍ക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ഒരോ കക്ഷികളായി അടര്‍ന്നു പോകുന്നത് എല്‍ ഡി എഫിനെ ആകെ പ്രതികോധത്തിലാക്കുകയാണ്. ഇറങ്ങുന്നവര്‍ ചേക്കുറുന്നതോ യുഡിഎഫിലേക്കും
പാര്‍ട്ടിയില്‍ നിന്ന് കക്ഷികള്‍ ഓരോരുത്തരായി ഇറങ്ങിപ്പോകുകയും, ഇറങ്ങുന്നവര്‍ യു ഡി എഫിലേക്ക് ചേക്കേറുകയും ചെയ്യുന്നതിന് മുഖ്യമന്ത്രിയെ പറഞ്ഞിട്ട് കാര്യമുണ്ടോ. അതൊന്നുമറിയില്ല, പക്ഷെ പഴി മുഖ്യനാണ്. പന്യന്‍ രവീന്ദ്രനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തവളപിടുത്തക്കാരനെപ്പോലെയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഒരു കുതിരക്കച്ചവടക്കാരന്റെ മനസ്സാണ് കേരള മുഖ്യമന്ത്രിക്ക്. ആര്‍ എസ് പിയെ പോലെ പലരെയും മോഹ വാഗ്ദാനങ്ങള്‍ നല്‍കി യു ഡി എഫിലേക്കെത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇടതുമുന്നണിയില്‍ നിന്ന് കക്ഷികളെ ഇനിയും അടര്‍ത്തിമാറ്റാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നതെന്ന് പന്ന്യന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പന്യന്‍ കുറ്റപ്പെടുത്തി. വി എസിനെതിരെ തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന അതിരുകടന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം സീറ്റിനായി ആര്‍ എ സ് പി കത്തു നല്‍കിയത് എല്‍ ഡി എഫില്‍ ആരും അറിഞ്ഞുകൊണ്ടല്ലെന്നും പന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാ മുഖകം പരിപാടിയിലായിരുന്നു പന്ന്യന്റെ വിമര്‍ശനം.












Click it and Unblock the Notifications