Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയായപ്പോള്‍ മടുത്തു, കാമുകിയെ കൊന്ന് പാറമടയില്‍ കെട്ടിത്താഴ്ത്തി; പ്രതി ആര്‍എസ്എസുകാരന്‍ ?

ആറ് മാസം ഗര്‍ഭിണിയായ യുവതി സൂരജിനെ തേടിയെത്തിയതോടെ കഴുത്ത് ഞെരിച്ച് കൊന്ന് പാറമടയില്‍ തള്ളുകയായിരുന്നു.

തലയോലപ്പറമ്പ്: കല്യാണം കഴിഞ്ഞ് എട്ട് മാസം കഴിഞ്ഞപ്പോള്‍ പുതിയ പ്രണയം. അതും ഭാര്യ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്ന് തന്നെ. ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്ത് പാറമടയില്‍ തള്ളി. ആറുമാസം ഗര്‍ഭിണിയായ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി പാറക്കുളത്തില്‍ തള്ളിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതി സൂര്യഭവന്‍ സൂരജ് (27) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ പതിമൂന്നിനാണ് ക്രൂരമായ കൊലപാതകം നടന്നത്. വിവാഹിതനായ സൂരജ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ സുകന്യ(22)നെ പ്രണയിച്ച് ഗര്‍ഭിണിയാക്കി. ആറ് മാസം ഗര്‍ഭിണിയായ യുവതി സൂരജിനെ തേടിയെത്തിയതോടെ കഴുത്ത് ഞെരിച്ച് കൊന്ന് പാറമടയില്‍ തള്ളുകയായിരുന്നു. ഇയാളും നേരത്തെ യുവതിയ്‌ക്കൊപ്പം ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. ആര്‍എസ്എസുകാരനാണ് പ്രതിയെന്നാണ് വിവരം.

ആംബുലന്‍സ് ഡ്രൈവര്‍

ആംബുലന്‍സ് ഡ്രൈവര്‍

സുകന്യ ജോലി ചെയ്തിരുന്ന പൊതിയിലെ ഒരു സ്വാകാര്യ ആശുപത്രിയിലാണ് സൂരജും ജോലി ചെയ്തിരുന്നത്. അവിടെ ആംബുലന്‍സ് ഡ്രൈവറായിരുന്നു ഇയാള്‍.

ജോലി പോയി

ജോലി പോയി

ആര്‍എസ്എസ് പ്രവര്‍ത്തകനായ സൂരജിനെതിരെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോട ആശുപത്രി അധികൃതര്‍ ഇയാളെ ജോലിയില്‍ നിന്ന് പുറതത്താക്കി.

വിവാഹിതന്‍

വിവാഹിതന്‍

എട്ട് മാസം മു്മ്പാണ് പ്രതിയായ സൂരജിന്റെ വിവാഹം കഴിഞ്ഞത്. കൊല്ലപ്പെട്ട സുകന്യ ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിലെ നഴ്‌സിനെ പ്രണയിച്ചാണ് സൂരജ് വിവാഹം കഴിച്ചത്.

അവിഹിതബന്ധം

അവിഹിതബന്ധം

ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് സുകന്യയും സൂരജും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹശേഷവും പ്രണയം തുടര്‍ന്നു. സൂരജിന്റെ വിവാഹത്തിന് ശേഷമാണ് സുകന്യ ഗര്‍ഭിണിയായത്.

ആസൂത്രിത കൊലപാതകം

ആസൂത്രിത കൊലപാതകം

സുകന്യയെ കൊലപ്പെടുത്തമെന്ന് നേരത്തെ സൂരജ് തീരുമാനിച്ചിരുന്നു. 12ന് സുകന്യ ആശുപത്രിയില്‍ പോയില്ല. റെന്റിനെടുത്ത കാറില്‍ കറങ്ങി രാത്രി പാറമടയിലെത്തിയാമ് കൊലപ്പെടുത്തിയത്.

കഴുത്ത് കൊലപ്പെടുത്തി

കഴുത്ത് കൊലപ്പെടുത്തി

പാറക്കുളത്തില്‍ ചാടി ഒരുമിച്ചു മരിക്കാമെന്ന് സുകന്യയോടു സൂരജ് പറഞ്ഞു. ഉറക്കത്തിനിടെ പുലര്‍ച്ചെ മൂന്നുമണിയോടെ മയക്കത്തിലായ സുകന്യയെ കഴുത്തില്‍ കുരുക്കിട്ടു മുറുക്കി കൊലപ്പെടുത്തിയെന്നും ജഡം കരിങ്കല്ലില്‍ കെട്ടി പാറമടയില്‍ തള്ളുകയായിരുന്നു.

പിടിയിലായത്

പിടിയിലായത്

അന്വേഷണത്തില്‍ സൂരജും സുകന്യയും തമ്മിലുണ്ടായരുന്ന ബന്ധത്തെപ്പറ്റി അറിഞ്ഞ പോലീസ് സൂരജനെ പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്.

കള്ളംപറഞ്ഞെങ്കിലും കുടുങ്ങി

കള്ളംപറഞ്ഞെങ്കിലും കുടുങ്ങി

പല കഥകള്‍ പറഞ്ഞ് ആദ്യം പൊലീസിനെ കുഴപ്പിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് മൃതദേഹം കണ്ടെടുത്തു.

നിരവധി കേസുകള്‍

നിരവധി കേസുകള്‍

വെക്കം, തലയോലപ്പറമ്പ് പ്രദേശത്തെ നിരവധി ഗുണ്ടാ ആക്രമണങ്ങളില്‍ പങ്കുണ്ടായിരുന്നയാളാണ് സൂരജ്. ഒരുമാസം മുമ്പ് കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജിലെ എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ച കേസില്‍ 14 ദിവസം റിമാന്‍ഡിലായിരുന്നു.


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+