പാറശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മ കുറ്റക്കാരി, അമ്മ സിന്ധുവിനെ വെറുതെ വിട്ടു
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി. ഗൂഢാലോചന കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. ശിക്ഷാ വിധി നാളെ പ്രസ്താവിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷമം കലർത്തി കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഗ്രീഷ്മ അമ്മയ്ക്കും അമ്മാവനും എതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശി കലർത്തി നൽകിയെന്നാണ് കേസ്.
ഷാരോണും ഗ്രീഷ്മമയും വർഷങ്ങളായി പ്രണയത്തിലായരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദഗ്ദമായി പാരാസെറ്റാമോൾ കലർത്തി ജ്യൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. എന്നാൽ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോൺ രക്ഷപ്പെട്ടു. പിന്നീടാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്.
2022 ഒക്ടോബർ 14 ന് ആയിരുന്നു ഷാരോൺ കഷായം കുടിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായ ഷാരോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോൺ മരണപ്പെട്ടു. മജ്സ്ട്രേറ്റിന് നൽകിയ മരണ മൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർമാർ കൈമാറിയ ശാസ്ത്രീയ തെളിവുകൾ നിർണായകമായി.
പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോൾ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമസ കുമാരൻ നായരെയും പ്രതി ചേർത്തു. കസ്റ്റഡിയിൽ വെച്ച് ഗ്രീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ഒരു വർഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
കോളേജിലേക്കുള്ള ബസ് യാത്രക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബർ മുതലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2022 മാർച്ച് നാലിന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ഷാരോണുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ഗ്രീഷ്മ ശ്രമിച്ചു. എന്നാൽ ബന്ധക്കിൽ നിന്ന് ഷാരോൺ പിന്മാറായില്ല. പിന്നാലെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്.












Click it and Unblock the Notifications