കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗ്രീഷ്മ വിഷം കുടിച്ചത് ഇക്കാരണങ്ങളാല്‍.., സ്മാര്‍ട്ട് തന്നെ... പ്രതിഭാഗത്ത് ഞാനായിരുന്നെങ്കില്‍'; ആളൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കേണ്ടത് എല്ലാ വ്യക്തികളുടേയും അവകാശമാണ് എന്ന് അഡ്വ. ബി എ ആളൂര്‍. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ചത് ഒരുപക്ഷെ കേസ് ദീര്‍ഘിപ്പിക്കാനായേക്കാം എന്നും എന്നാല്‍ ഇതിന് മറുവശവും ഉണ്ട് എന്നും ആളൂര്‍ പറഞ്ഞു.

ആളൂരിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... ഒരു കസ്റ്റഡി ആപ്ലിക്കേഷനാണ് കോടതിയുടെ മുന്നിലുള്ളത്. കസ്റ്റഡി ആപ്ലിക്കേഷന്‍ വന്ന് കഴിഞ്ഞാല്‍ പ്രോസിക്യൂഷന്‍ തീര്‍ച്ചയായിട്ടും ശക്തമായിട്ട് വാദിക്കും. മാക്‌സിമം കസ്റ്റഡിയില്‍ കിട്ടുന്നതിനായിട്ട്. 14 ദിവസം മാക്‌സിമം കസ്റ്റഡിയാണെങ്കിലും ഏഴ് ദിവസം കഴിഞ്ഞു. ബാക്കിയുള്ള ഏഴ് ദിവസത്തേക്കുള്ള കസ്റ്റഡിയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പ്രതിഭാഗം തീര്‍ച്ചയായും കസ്റ്റഡിയെ എതിര്‍ക്കും.

1

കസ്റ്റഡി കൊടുക്കേണ്ട ആവശ്യമില്ല എന്ന് പോലും പറയും. അത് പ്രതിഭാഗത്തിന്റെ സാധാരണഗതിയിലുള്ള ആര്‍ഗ്യുമെന്റ് ആണ്. പ്രോസിക്യൂഷന് എന്തിനാണ് ഇത്രയും ദിവസം അന്വേഷണം നടത്താന്‍ ആവശ്യമുള്ളത് എന്നുള്ള ഒരു ചോദ്യമുണ്ട്. പ്രതിഭാഗത്തെ സംബന്ധിച്ചിടത്തോളം കസ്റ്റഡി വാങ്ങിച്ച് കൊടുക്കാതെ പ്രതിക്ക് നീതി വാങ്ങി കൊടുക്കുക എന്നുള്ളതാണ്.

എന്നേയും ഒത്തുകളിയേയും ബന്ധിപ്പിക്കരുത്; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും ധോണിഎന്നേയും ഒത്തുകളിയേയും ബന്ധിപ്പിക്കരുത്; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും ധോണി

2

പക്ഷെ പ്രതിഭാഗം എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചാലും ഇതൊക്കെ ഈ സ്റ്റേജിലല്ല നോക്കുക എന്നുള്ളത് കൊണ്ട് ബഹുമാനപ്പെട്ട കോടതി 7 ദിവസത്തെ കസ്റ്റഡി കൊടുക്കുകയാണ് ഉണ്ടായത്. വരും ദിവസങ്ങളില്‍ ഈ അവകാശവാദം പ്രതിഭാഗം തീര്‍ച്ചയായിട്ടും ഉന്നയിക്കും. അതിനെ കൗണ്ടര്‍ ചെയ്തുള്ള ഇന്‍വെസ്റ്റിഗേഷന്‍.

എന്തൊരു ഐക്യൂ..! സിവില്‍ സര്‍വീസ് കോച്ചിംഗ് നടത്തുന്ന 11 കാരന് 9-ാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനംഎന്തൊരു ഐക്യൂ..! സിവില്‍ സര്‍വീസ് കോച്ചിംഗ് നടത്തുന്ന 11 കാരന് 9-ാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം

3

അതിന് പ്രധാനപ്പെട്ട കാര്യമാണ് ഇവിടെ പറഞ്ഞിട്ടുള്ളത് എഫ് ഐ ആറിലെ ഈ പറയുന്ന രീതിയിലുള്ള കൊലപാതകം നടത്തിയത്, വിഷം ചേര്‍ത്തുള്ള എന്തെങ്കിലും സബ്സ്റ്റന്‍സ് കഴിച്ചാണ് എന്നത് എഫ് ഐ ആറില്‍ ഇല്ല എന്നാണ്. സാധാരണഗതിയില്‍ സുപ്രീംകോടതിയുടെ വിധിന്യായമുണ്ടായിരുന്നു. എഫ് ഐ ആര്‍ ഈസ് നോട്ട് എ എന്‍സൈക്ലോപീഡിയ.

ബാര്‍ബര്‍ ഷോപ്പിലും റിലയന്‍സ് എത്തുമോ? സലൂണ്‍, സ്പാ ബിസിനസിലേക്ക് കണ്ണെറിഞ്ഞ് അംബാനിബാര്‍ബര്‍ ഷോപ്പിലും റിലയന്‍സ് എത്തുമോ? സലൂണ്‍, സ്പാ ബിസിനസിലേക്ക് കണ്ണെറിഞ്ഞ് അംബാനി

4

എഫ് ഐ ആര്‍ എന്ന് പറയുന്നത് ഒരു ക്രൈം നടന്നു എന്നുള്ള ഒരു ഇന്‍ഫര്‍മേഷന്‍ മാത്രം കൊടുത്താല്‍ മതി. ബാക്കിയുള്ള കാര്യങ്ങള്‍ ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷനില്‍ മരിച്ച ആളുടെ വീട്ടുകാരും ഏറ്റവും ബന്ധപ്പെട്ടവരും പ്രതിഭാഗത്തുള്ളവരും മൊഴി കൊടുത്തതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് അന്വേഷണം നടത്താന്‍ സാധിക്കും.

5

ഒരു ജഡ്ജിന്റെ ഡിസ്‌ക്രീഷനാണ് എത്ര ദിവസം കസ്റ്റഡി കൊടുക്കണം എന്ന്. സാധാരണഗതിയില്‍ ആവശ്യപ്പെട്ടത് അനുസരിച്ച് അത്ര ദിവസം കസ്റ്റഡി കൊടുക്കാറില്ല. 201 വകുപ്പ് അനുസരിച്ച് തെളിവ് നശിപ്പിക്കല്‍ കുറ്റം മാത്രം ഈ പറയുന്ന അമ്മക്കും അമ്മാവനും ചുമത്തിയത് ഒരു ജാമ്യം കിട്ടാവുന്ന കുറ്റമാണ്. എന്തുകൊണ്ട് പ്രതിഭാഗം ജാമ്യം കിട്ടുന്നതിനുള്ള അപേക്ഷ കൊടുത്തില്ല.

6

ഗ്രീഷ്മ വിഷം കുടിച്ചത് ഒരുപക്ഷെ സമയം ദീര്‍ഘിപ്പിക്കാനും കസ്റ്റഡിയുടെ കാലാവധി കുറക്കാനും വേണ്ടിയിട്ടായിരിക്കാം ആത്മഹത്യശ്രമം നടത്തിയത് എന്നത് ഒരു ഭാഗത്ത്. രണ്ടാമത് ഒരു മറുവശം കൂടിയുണ്ട്. അറസ്റ്റ് ചെയ്തതിന് ശേഷം ഈ പറയുന്ന കുട്ടിയെ മാനസികമായിട്ട്, ശാരീരികമായിട്ടല്ലെങ്കിലും പീഡിപ്പിച്ച് നിങ്ങള്‍ക്ക് ശിക്ഷ വാങ്ങിത്തരും, ഒരുപക്ഷെ തൂക്ക് മരണം വാങ്ങിച്ച് തരും എന്നൊക്കെ പറഞ്ഞ് മാനസികസമ്മര്‍ദ്ദത്തില്‍പ്പെട്ട് കൊണ്ട് ഈ പറയുന്ന കുട്ടി ലൈസോള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്നുള്ള ഒരു വശം കൂടി അവിടെ നിലനില്‍ക്കുന്നുണ്ട്.

7

എന്ത് വന്നാലും ആ മൂന്ന് നാല് ദിവസത്തെ പാനിക് സാധനം ഒഴിവാക്കുക എന്നുള്ളതായിരിക്കാം ലൈസോള്‍ പോലുള്ള സാധനം അല്‍പം ഇറക്കുന്നു, അയ്യോ ഞാനൊരുപാട് ലൈസോള്‍ കഴിച്ച് പോയി എന്ന് പൊലീസിനെ ധരിപ്പിക്കുന്നു അപ്പോള്‍ ആ സമയം നീണ്ട് കിട്ടും. എന്നാല്‍ അഭിഭാഷകരാണ് ഇതിന് പിന്നില്‍ എന്ന് പറയുന്നത് തീര്‍ത്തും ശരിയല്ല.

8

ഈ കേസിലെങ്ങാനും പ്രതിഭാഗം എന്നെയാണ് ഏല്‍പ്പിച്ചിരുന്നത് എങ്കില്‍ തീര്‍ച്ചയായിട്ടും എനിക്കിവിടെ വരാന്‍ സാധിക്കുമായിരുന്നില്ല. അതിലും എന്നെ തടുക്കുമായിരുന്നു. എനിക്കെതിരെ വിമര്‍ശനങ്ങള്‍ കൊണ്ടുവരുമായിരുന്നു, തെറിവിളികള്‍ കൊണ്ടുവരുമായിരുന്നു. ഇപ്പോള്‍ പ്രതിക്ക് വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരായപ്പോള്‍ അവിടെ ആരും തെറിവചനങ്ങള്‍ കൊടുക്കാനോ അല്ലെങ്കില്‍ പ്രതിക്ക് വേണ്ടി വക്കീലന്‍മാര്‍ വരുന്നോ എന്തിന് വേണ്ടി അഭിഭാഷകര്‍ ഹാജരാകുന്നു എന്നുള്ള ചോദ്യമൊന്നും കേരള ജനത ഇപ്പോള്‍ ചോദിക്കുന്നില്ല.

9

ഇതൊക്കെ പ്രത്യേക ഉദ്ദേശ്യം വെച്ച് കൊണ്ട് പറയുന്ന ആളുകളുടെ രീതിയാണ്. അത് മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കില്ല. നിയമപരമായിട്ട് എന്തെല്ലാം കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ ചെയ്യേണ്ടിയിരുന്നത് എന്തെല്ലാം ചെയ്താല്‍ പ്രതിക്ക് ശിക്ഷ കൂടുതല്‍ ലഭിക്കും എന്നാണ് പ്രോസിക്യൂഷന്‍ എപ്പോഴും ചിന്തിക്കേണ്ടത്. അതില്‍ വീഴ്ച വന്നാല്‍ പ്രതിക്കാണ് ഗുണം ലഭിക്കുക.

10

കാര്യക്ഷമമായ അന്വേഷണം നടക്കേണ്ടത് എല്ലാ വ്യക്തികളുടേയും അവകാശമാണ്. അതിനാല്‍ പൊലീസ് കുറച്ച് കൂടി ഇടപെടേണ്ടതുണ്ട്. അതൊന്നും വാദമല്ല. ഞാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ഒരു കേസില്‍ ഡോക്ടര്‍ വന്ന് പ്രതിക്ക് അനുകൂലമായി മൊഴി കൊടുക്കുന്നു. ഈ വെപ്പണ്‍ ഉപയോഗിച്ചാല്‍ ഇത്തരത്തിലുള്ള മുറിവ് ഉണ്ടാകില്ല എന്ന് കോടതിയില്‍ വന്ന് പറയുന്നു. അങ്ങനെ ആ ഡോക്ടറിനെ ക്രോസ് വിസ്താരം നടത്തിക്കൊണ്ട് ആ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഞാന്‍ വാങ്ങിച്ച് കൊടുക്കുന്നു.

11

ഈ പട്ടാളക്കാരന്‍ വിവാഹം ഒഴിഞ്ഞു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈ കുട്ടിയുമായുള്ള കമ്മ്യൂണിക്കേഷന് എന്തായിരുന്നു. എന്തെങ്കിലും കമ്മ്യൂണിക്കേഷന്‍ നടത്തിയിരുന്നോ എന്നുള്ളതും പൊലീസ് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ആ ഒരു തെളിവ് പ്രതികള്‍ക്കെതിരെ ഉപയോഗിക്കാന്‍ സാധിക്കും. ഈ കുട്ടിക്കൊരു ലക്ഷ്യമുണ്ടായിരുന്നു.

12

അതൊരു ഗൂഢലക്ഷ്യമാണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആ ഒരു ഗൂഢലക്ഷ്യത്തിന് വേണ്ടി ഷാരോണിനെ ഒഴിവാക്കുക എന്നത് തെളിവായിട്ട് ഈ പ്രതിക്കെതിരെ ഉപയോഗിക്കാന്‍ സാധിക്കും. ആ ലക്ഷ്യം നേടുന്നതിന് അമ്മയും അമ്മാവനും സഹായിച്ചു. ഇനി ആരെങ്കിലും സഹായിച്ചിട്ടുണ്ടോ മുന്‍കാലങ്ങളില്‍ ജ്യൂസിലും മറ്റും അറ്റ്ംപ്റ്റ് നടത്തിയിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കും.

English summary
Parassala Sharon raj Murder: why greeshma attempt to suicide, here's BA Aloor's observation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X