കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്താക്കിയാളെ മുഖ്യനാക്കേണ്ട ഗതികേടില്ല: പിണറായി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ശരിക്കും ഗൗരിയമ്മയെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ക്ഷണിച്ചിരുന്നോ? സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എംഎല്‍എയുമായ ടിഎം തോമസ് ഐസക്കിന്റെ മധ്യസ്ഥതയില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ട ചര്‍ച്ച നടത്തിയെന്ന് ഗൗരിയമ്മ ആണയിട്ട് പറയുന്നു. ഇക്കാര്യം നിഷേധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഓര്‍മ്മക്കുറവായിരിക്കുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ പിണറായി വിജനും തോമസ് ഐസക്കും ഗൗരിയമ്മയുടെ വാക്കുകളില്‍ വാസ്തവമില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ട ഗതികേടില്ലെന്നാണ് പിണറായി പറയുന്നത്. പ്രകാശ് കാരാട്ട് വിളിച്ചിട്ട് തോമസ് ഐസക്കുമായി തന്റെ പാര്‍ട്ടി ചര്‍ച്ച നടത്തിയെന്ന ഗൗരിയമ്മയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി. ഗൗരിയമ്മയുടെ പ്രസ്താവനയ്ക്ക് ഐസക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Gowri Amma and Pinarayi Vijayan

പിണറായിയല്ല, ദൈവം തന്നെ വന്ന് പറഞ്ഞാലും സിപിഎം തന്റെ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയെന്ന് ഗൗരിയമ്മ പറയുമ്പോള്‍ അതെങ്ങനെ അവിശ്വസിക്കും. തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചവരുടെയും ചര്‍ച്ച നടത്തിയവരുടെ പേരും ഗൗരിയമ്മ പറയുന്നു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ഡോ. തോമസ് ഐസക്കുമായും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് വി എച്ച് സജിത്തുമായും ചര്‍ച്ച നടത്തി.- ഗൗരിയമ്മ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലാതെ സിപിഎമ്മില്‍ വെറുതെ നില്‍ക്കുന്ന ഒരാളായിട്ടാണോ തന്നെ ക്ഷണിച്ചതെന്നാണ് ഗൗരിയമ്മയുടെ ചോദ്യം. ഗൗരിയമ്മയെ സിപിഎം പറഞ്ഞ് പറ്റിക്കുകയാണെന്നും ജെഎസ്എസിനെ തകര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ജെഎസ്എസ് മുന്‍
എംഎല്‍എ കെകെ ഷാജു ആരോപിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നതാണോ അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നതാണോ ശരിയെന്ന് കാലം തെളിയിക്കുമെന്നും ഗൗരിയമ്മ പറഞ്ഞിരുന്നു. എന്തും കാത്തിരുന്ന് കാണാം.

English summary
CPM state secretary Pinarayi Vijayan said the party is not so desperate to make a person ousted from the party as the chief minister of the state. Dr Thomas Isaac has given an apt reply to the statement of JSS president K R Gowri Amma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X