മുഹൂർത്തത്തിന് തൊട്ടുമുൻപ് വധു മുങ്ങി...!! പൊങ്ങിയത് പോലീസ് സ്റ്റേഷനിൽ...!! പക്ഷേ ഒറ്റയ്ക്കല്ല!!

  • By: Anamika
Subscribe to Oneindia Malayalam

പത്തനംതിട്ട: നിശ്ചയിച്ച കല്യാണം മുടങ്ങുകയെന്നത് പുതിയ കാര്യമേ അല്ല. പത്തനംതിട്ടയിലെ പുത്തന്‍പീടികയില്‍ ഒരു വിവാഹം മുടങ്ങിയതിനൊപ്പം സംഭവിച്ചത് രസകരമായ കാര്യങ്ങളാണ്. കല്യാണ ദിവസം മുങ്ങിയ വധു പൊങ്ങിയത് പക്ഷേ തനിച്ചായിരുന്നില്ല. സംഭവിച്ചത് ഇതാണ്.

Read Also: പാര്‍ട്ടി തിരിച്ച് പിടിച്ച് ശശികല...!! എടപ്പാടി സര്‍ക്കാര്‍ വീഴുന്നു..!! മറുകണ്ടം ചാടി എംഎല്‍എമാര്‍!

കല്യാണം വരെ എതിർപ്പില്ല

കല്യാണം വരെ എതിർപ്പില്ല

പത്തനം തിട്ടയിലെ പുത്തന്‍പീടിക സ്വദേശിയായ യുവതിയുടെ വിവാഹം നിശ്ചയിച്ചത് കഴിഞ്ഞ ആഴ്ച ആയിരുന്നു. എറണാകുളംസ്വദേശി ആയ യുവാവ് ആയിരുന്നു വരന്‍. കല്യാണ ദിവസം വരെ പെണ്‍കുട്ടി എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല.

വിവാഹദിവസം സംഭവിച്ചത്

വിവാഹദിവസം സംഭവിച്ചത്

പക്ഷേ വിവാഹത്തിന്റെ അന്ന് കാര്യങ്ങളെല്ലാം തലകീഴെ മറിഞ്ഞു. കല്യാണ ദിവസം രാവിലെയാണ് വധുവായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ അറിയുന്നത്. ആശങ്കയിലായ പെണ്‍വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു.

വധുവിനെ കാണാനില്ല

വധുവിനെ കാണാനില്ല

പുലര്‍ച്ചെ രണ്ട് മണി വരെ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നുവത്രേ. അതിന് ശേഷം പെണ്‍കുട്ടി എവിടേക്ക് പോയെന്ന് ആര്‍ക്കും ഒരെത്തും പിടിയും ഇല്ലായിരുന്നു. വരന്റെ വീട്ടുകാരെ പെണ്‍വീട്ടുകാര്‍ വിളിച്ച് വിവരം അറിയിച്ചു

ആകെ അലങ്കോലം

ആകെ അലങ്കോലം

പക്ഷേ വിവരം അറിയുന്നതിന് മുന്‍പേ തന്നെ വരന്റെ വീട്ടില്‍ നിന്നും വിവാഹത്തിനുള്ള സംഘം പുറപ്പെട്ടിരുന്നു. വിവാഹപ്പന്തലിലെത്തിയ വരന്റെ വീട്ടുകാര്‍ വധുവിനെ കാണാനില്ലാത്തതിനാല്‍ ബഹളം വെച്ചു. ഇതോടെ കാര്യങ്ങള്‍ ആകെ അലങ്കോലമായി.

കുടുംബം പോലീസ് സ്റ്റേഷനിൽ

കുടുംബം പോലീസ് സ്റ്റേഷനിൽ

തുടര്‍ന്ന് വരന്റെ വീട്ടുകാരെ പോലീസ് പത്തനംതിട്ട സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇരുവീട്ടുകാരും പോലീസ് സ്‌റ്റേഷനില്‍വെച്ച് വാക്കേറ്റമായി. പോലീസ് ഇടപെട്ട് ഇരുകൂട്ടരേയും വീടുകളിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു.

വധു പൊങ്ങി

വധു പൊങ്ങി

ശേഷമാണ് ട്വിസ്റ്റ്. കാണാതായ വധുവിന് വേണ്ടി പോലീസ് കൊണ്ടുപിടിച്ച അന്വേഷണം നടത്തുന്നതിനിടെ വധു പോലീസ് സ്‌റ്റേഷനില്‍ തന്നെ പൊങ്ങി. തിരിച്ച് വരവ് ഒറ്റയ്ക്കായിരുന്നില്ലെന്ന് മാത്രം. കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.

പെൺകുട്ടിയും കാമുകനും

പെൺകുട്ടിയും കാമുകനും

തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാന്‍ അനുഭവിക്കണം എന്നുമായിരുന്നു ഇരുവരുടേയും ആവശ്യം. പെണ്‍കുട്ടിയേയും യുവാവിനേയും പോലീസ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ഒരുമിച്ച് പോകാന്‍ അനുവദിക്കുകയും ചെയ്തു.

English summary
Bride went missing on wedding day in Pathanamthitta
Please Wait while comments are loading...