കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം: ജില്ലാ കളക്ടര്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയുടെ പല ഭാഗങ്ങളിലും ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും വിവിധ വകുപ്പ്മേധാവികള്‍ക്കും സന്നദ്ധ സംഘടനക ള്‍ക്കുമായി കളക്ടറേറ്റില്‍ചേര്‍ന്നയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍നേതൃത്വം നല്‍കണം. വാര്‍ഡുതല ശുചിത്വ ആരോഗ്യ സമിതികള്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. വാര്‍ഡുതല സമിതികള്‍ക്ക് ശുചിത്വമിഷനില്‍ നിന്നും നല്‍കിയിട്ടുള്ള പതിനായിരം രൂപയും പഞ്ചായത്തുകള്‍ നല്‍കുന്ന 5000 രൂപയും ലഭിച്ചു എന്ന് ഉറപ്പുവരുത്തണം. കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം ഉണ്ടാകണം.

dengu

മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുടെയോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാലേബര്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.റോഡുകളുടെയും ഓടകളുടെയും ശുചീകരണം പൊതുമരാമത്ത് വകുപ്പ് ഉടന്‍ പൂര്‍ത്തിയാക്കണം.തോട്ടംമേഖലകള്‍കേന്ദ്രീകരിച്ച് പ്രത്യേക പ്രവര്‍ത്തനം നടത്തണം.

ഈ മാസം 17ന് എല്ലാ പഞ്ചായത്തുകളിലും റബ്ബര്‍തോട്ടങ്ങളിലെ പരിശോധനയ്ക്കായി മൂവ് റ്റു പ്ലാന്റേഷന്‍ പരിപാടി സംഘടിപ്പിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ശേഖരിക്കുന്ന പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളും ഉടന്‍ ആരംഭിക്കണം. കുടുംബശ്രീ അംഗങ്ങള്‍രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലുംബോധവത്ക്കരണ പരിപാടികളിലും പങ്കെടുക്കണം.പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി വിലയിരുത്തുമെന്നും വീഴ്ചകള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ.എ.എല്‍.ഷീജ, ഡെപ്യൂട്ടി ഡിഎംഒഡോ.റ്റി.അനിതകുമാരി എന്നിവര്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം, നിലവിലുള്ള അവസ്ഥ എന്നിവ വിശദീകരിച്ചു.

പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ്, തിരുവല്ല നഗരസഭാധ്യക്ഷന്‍ കെ.വി.വര്‍ഗീസ്,കോന്നിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്കോന്നിയൂര്‍ പി.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്??സ് അസോസിയേഷന്‍ പ്രസിഡന്റ്മോഹന്‍രാജ്ജേക്കബ്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാല്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ജേക്കബ്, വിവിധ തദ്ദേശ ഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Pathanamthitta Local
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X