റോഡരുകിൽ കുഞ്ഞിന് യുവതി ജന്മം നൽകി; കരുതലായവർക്ക് വീണാ ജോര്‍ജിന്റെ അഭിനന്ദനം
തിരുവനന്തപുരം: റോഡരുകില്‍ പ്രസവിച്ച യുവതിക്ക് കരുതലായവരെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട ചിറ്റാറില്‍ ആയിരുന്നു സംഭവം നടന്നത്. റോഡരികിൽ പ്രസവിച്ച യുവതിക്ക് സഹായമായി എത്തിയത് ആശാ പ്രവർത്തകർ ആയിരുന്നു. ഇത്തരത്തിലുള്ള ആരോഗ്യ പ്രവർത്തകർ ഈ നാടിന്റെ അഭിമാനം എന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞത്.
ഇന്നലെ ആയിരുന്നു സംഭവം നടന്നത്. വൈകിട്ട് അഞ്ചരയോടെ യുവതി റോഡരികിൽ കുഞ്ഞിന് ജന്മം നൽകി. ഒന്നര വയസ്സുള്ള കുഞ്ഞിനോടൊപ്പം തൻറെ കൂട്ടുകാരിയുടെ വീട്ടിൽ പോയി വന്ന വഴിയിലായിരുന്നു സംഭവം.

പ്രസവിച്ച യുവതിയ്ക്ക് കരുതലായ ആശാ പ്രവര്‍ത്തകയേയും ജെ പി എച്ച് എന്‍ നേയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. ഇതോടൊപ്പം അടുത്ത വീട്ടിലെ സ്ത്രീകള്‍, കനിവ് 108 ആംബുലന്‍സ് ജീവനക്കാരായ സുജിത്ത്, ജയേഷ് കുമാര്‍ എന്നിവരേയും വകുപ്പ് മന്ത്രി അഭിനന്ദിക്കുന്നു.
ഇങ്ങനെ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഈ നാടിന്റെ അഭിമാനം ആണ്. ഇത്തരക്കാർ നാടിന് മാതൃക ആണ്. എല്ലാ ആശംസകളും അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആണ് സീതത്തോട് കൊടുമുടി കുന്നേല്‍ പടിക്കല്‍ റോഡരികില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയ്ക്ക് പ്രസവ തീയതി എത്തിയിരുന്നില്ല.
ഒന്നര വയസ് ഉണ്ടായിരുന്ന കുഞ്ഞിന് ഒപ്പം കൂട്ടുകാരിയുടെ വീട്ടില്‍ പോയി വരുന്ന സമയത്ത് ആയിരുന്നു യുവതിയ്ക്ക് പ്രസവ വേദന ഉണ്ടായത്. ഇതറിഞ്ഞ് പ്രദേശത്ത് ഉള്ളവര്‍ ആശാ പ്രവര്‍ത്തക സതി പ്രസാദിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ സതി പ്രസാദ് സ്ഥലത്ത് എത്തി. 108 ആംബുലന്‍സിന്റെ സഹായം തേടി.അടുത്ത വീട്ടിലെ അമ്പിളി ഗോപി, സിന്ധു ബിനു എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ഇതിനിടയില്‍ ആബുലന്‍സും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ ജെ പി എച്ച് എന്‍. സി.കെ. മറിയാമ്മയും എത്തി.
തുടർന്ന് യുവതിയെ ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍ യുവതിയോടൊപ്പം നില്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്നലെ രാത്രി മുഴുവന്‍ ആശാ പ്രവര്‍ത്തക യുവതിയ്ക്ക് സഹായിയായി ആശുപത്രിയിൽ നിന്നു. അതേസമയം, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.












Click it and Unblock the Notifications