കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറ്റൂര്‍ കേസ്: 4.3 സെന്റ് ഏറ്റെടുക്കാന്‍ ലോകായുക്തയുടെ ഉത്തരവ്; ലാഭം ആര്‍ക്ക്?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്. കൈയ്യേറിയ 4.3 സെന്റ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ലോകായുക്ത റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ആണ് ലോകായുക്തയുടെ വിധി.

കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവം ആയിരുന്നു പാറ്റൂരില്‍ ഫ്‌ലാറ്റ് നിര്‍മാണത്തിന് വേണ്ടി ഭൂമി കൈയ്യേറിയ സംഭവം. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ആരോപണങ്ങളും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്നു.

Flat

നേരത്തെ 12 സെന്റ് ഭൂമി ഏറ്റെടുത്തിരുന്നു. ലോകായുക്തയുടെ വിധിയില്‍ പറയുന്ന സ്ഥലം പുറമ്പോക്കാണ്. ജല അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ ഫ്‌ലാറ്റിന്റെ മധ്യത്തിലൂടെ ആയിരുന്നു കടന്നുപോകേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് അവിടെ നിന്ന് മാറ്റുകയും ഫ്‌ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കുകയും ആയിരുന്നു. ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് വേണ്ടിയാണ് പൈപ്പ് ലൈന്‍ മാറ്റിയത് എന്നായിരുന്നു കേസ്. കമ്പനി മൊത്തത്തില്‍ 16.5 സെന്റ് ഭൂമി കൈയ്യേറി എന്നായിരുന്നു പരാതി.

ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!

പന്തളം സിംഹം, പന്തളം രാജാവ്... പന്തളം ശ്രീജിത്ത്ജിയ്ക്ക് ട്രോൾ പ്രണാമം!!! ശത്രുക്കളോട് പോലും...പന്തളം സിംഹം, പന്തളം രാജാവ്... പന്തളം ശ്രീജിത്ത്ജിയ്ക്ക് ട്രോൾ പ്രണാമം!!! ശത്രുക്കളോട് പോലും...

സാമൂഹ്യ പ്രവര്‍ത്തകന്‍ ആയ ജോയ് കൈതാരം ആയിരുന്നു ഈ വിഷയത്തില്‍ ലോകായുക്തയെ സമീപിച്ചത്. കേസില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി ഇടപെട്ട് അത് റദ്ദാക്കുകയായിരുന്നു.

പൊതുസമൂഹത്തിന് വേണ്ടിയാണ് ഉത്തരവ് എന്നാണ് ലോകായുക്ത വ്യക്തമാക്കിയിരിക്കുന്നത്. ഭൂമി ഏറ്റെടുത്തതിന് ശേഷം വിവരം അറിയിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

English summary
Pattoor Case: Lokayukta order to take back the government land.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X