തെളിവ് ലഭിച്ചിട്ടും കേസെടുത്തില്ല; വിജിലന്‍സിനെ വിമര്‍ശിച്ച് വീണ്ടും കോടതി
ചീഫ് സെക്രട്ടറി ഫയലുകള്‍ പൂഴ്ത്തിയെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാത്തതെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിജിലന്‍സിനോട് ചോദിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ് എന്നിവരും പാറ്റൂര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഫയലുകള്‍ പൂഴ്ത്തിയെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പാറ്റൂരില്‍ സര്‍ക്കാര്‍ഭൂമി സ്വകാര്യസ്ഥാപനത്തിന് അനധികൃതമായി കൈമാറാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത്ഭൂഷനും അനാവശ്യ തിടുക്കംകാട്ടിയെന്ന് ചൂണ്ടിക്കാട്ടിയും സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കൈയേറി റിയല്‍ടെക് ഫ്‌ളാറ്റ് നിര്‍മിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ അന്വഷണം ആവശ്യപ്പെട്ടും വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തെളിവുകള്‍ ഹാജരാക്കണം
തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും പരാതിക്കാരനായ വി എസ് അച്യുതാനന്ദന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു.

അന്വേഷിക്കാം
ചീഫ് സെക്രട്ടറി ഭരത് ഭൂഷണെതിരായ കേസില്‍ തെളിവുണ്ടെങ്കില്‍ മാത്രമെ അന്വേഷിക്കാന്‍ കഴിയുവെന്ന് വിജിലന്‍സ് പറഞ്ഞു.

സാവകാശം വേണം
കേസുമായി ബന്ധപ്പെട്ട ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തരണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

അന്വേഷണം വൈകുന്നു
നേരത്തെയും തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആവശ്യമായ പരാതികള്‍ ലഭിച്ചിട്ടും തെളിവുകള്‍ ഉണ്ടായിട്ടും മന്ത്രിമാര്‍ക്കെതിരെയുളള പരാതികളില്‍ അന്വേഷണം വൈകുന്നുവെന്നായിരുന്നു വിമര്‍ശനം.












Click it and Unblock the Notifications