കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരാജിന്‍റെ കോമഡി പോലെ ശന്പള കമ്മീഷനിലെ ശുപാര്‍ശ, ശന്പളം പരിഷ്കരിയ്ക്കും 10വര്‍ഷം കൂടുന്പോള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള ശുപാര്‍ശകളാണ് സര്‍ക്കാരിന് കൈമാറിയത്. അടിസ്ഥാന ശമ്പളം 2000രൂപ മുതല്‍ 12000 രൂപവരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള ശുപാര്‍ശകളാണ് കൈമാറിയത്.

പെന്‍ഷന്‍പ്രായം 55 വയസില്‍ നിന്നും 58വയസാക്കി വര്‍ധിപ്പിയ്ക്കണമെന്നാണ് പ്രധാന ശുപാര്‍ശ. മാത്രമല്ല ശമ്പള പരിഷകരണം അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടപ്പിലാക്കുന്നിത്‌ന പകരം പത്ത് വര്‍ഷം കൂടുമ്പോള്‍ മതിയെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. 2014 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍ നടപ്പാക്കണമെന്നാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷനാണ് റിപ്പോര്‍ട്ട് നല്‍കിയിരിയ്ക്കുന്നത്.

Justice, CN Ramachandran

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത് 1.20 ലക്ഷം രൂപയും ആക്കാനാണ് ശുപാര്‍ശ. സമ്പൂര്‍ണ പെന്‍ഷന് 25വര്‍ഷത്തെ സര്‍വീസ് മതിയെന്നാണ് ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്.

വീട്ടുവാടക അലവന്‍സ് ആയിരം രൂപമുതല്‍ 3000 രൂപവരെയാക്കി. ഹൈസ്‌ക്കൂള്‍ അധ്യാപകര്‍ക്ക് 28 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ തസ്തിക നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ശമ്പള പരിഷ്‌കരണ നടപ്പിലാത്തുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 5277 കോടിരൂപയുടെ അധികബാധ്യതയുണ്ടാകുമെനന്് ധനമന്ത്രി കെഎം മാണി പറഞ്ഞു.

English summary
Pay Commission, headed by justice C.N.Ramachandran, submits report today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X