Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി അഴിമതിക്കാരനും കൊള്ളക്കാരനുമെന്ന് പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് പിസി ജോര്‍ജ്ജ്. തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ അഴിമിതി വിരുദ്ധ സമിതി നല്‍കിയ സ്വീകരണത്തിലാണ് ജോര്‍ജ്ജ് ആഞ്ഞടിച്ചത്.

കെഎം മാണി അഴിമതിക്കാരനും, കൊള്ളക്കാരനും, കുടുംബാധിപത്യക്കാരനും, കച്ചവടക്കാരനും ആണെന്നാണ് ജോര്‍ജ്ജ് ആരോപിച്ചത്. കുടുംബാധിപത്യം സംബന്ധിച്ച നാണം കെട്ട കഥകള്‍ അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചയാകും. അതുകൊണ്ട് ഇപ്പോള്‍ പറയുന്നില്ല.

PC George

കെഎം മാണി ആദ്യമായല്ല ബജറ്റ് വില്‍ക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിക്കറിയാം 1976-77 ലെ ബജറ്റ് വിറ്റ കാര്യം പറഞ്ഞപ്പോള്‍ 1975-76 ലാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി തിരുത്തി- ജോര്‍ജ്ജ് പറഞ്ഞു.

George Allegation

തന്നെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച വിഷയത്തില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. അദ്ദേഹം നിശബ്ദനായിരുന്നു. ഒന്നുകില്‍ മന:പ്രയാസം കൊണ്ട്, അല്ലെങ്കില്‍ അത് അഭിനയം- ജോര്‍ജ്ജ് പറയുന്നു.

മുഖ്യമന്ത്രി എത്രതവണ വിളിച്ചിട്ടും മാണി ഫോണ്‍ എടുത്തില്ല. ഇതാണ് അവസ്ഥയെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചാല്‍ ഫോണെടുക്കാത്ത ഒരു മന്ത്രിയുണ്ടെങ്കില്‍ പിന്നെന്തിനാണ് ആ സ്ഥാനത്തിരിക്കുന്നതെന്ന് താന്‍ ചോദിച്ചു. എന്നാല്‍ ആഭ്യന്തര മന്ത്രി വിളിച്ചപ്പോള്‍ ഉടനടി മാണി ഫോണ്‍ എടുക്കുകയും ചെയ്തു. കാരണം കേസ് നടക്കുന്നുണ്ടല്ലോ- ജോര്‍ജ്ജ് കടുത്ത പ്രയോഗങ്ങളാണ് നടത്തിയത്.

തന്നെ വെറും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് മിണ്ടാതിരുത്താന്‍ മാണി ശ്രമിച്ചു.തന്നെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ കള്ളനാണയങ്ങളാണെന്നും ജോര്‍ജ്ജ് ആരോപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+