Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പരാതി; വീഡിയോ പരിശോധിക്കുന്നു, തീരുമാനം ബുധനാഴ്ച

തിരുവനന്തപുരം: മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പിസി ജോര്‍ജിന് വീണ്ടും കുരുക്ക്. ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചോ എന്ന് പോലീസ് പരിശോധിക്കുന്നു. ജാമ്യം ലഭിച്ചത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണെന്ന ആക്ഷേപം ശക്തമായ പിന്നാലെയാണ് ജോര്‍ജിനെ വീണ്ടും കുരുക്കാനുള്ള നീക്കം. ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയായ അധ്യാപകന്‍ ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ജാമ്യം ലഭിച്ച് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ പിസി ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുകയും തന്റെ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം പല മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കി. ഈ അഭിമുഖങ്ങളുടെ വീഡിയോകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. വിദ്വേഷം കലര്‍ന്ന പരാമര്‍ശം നടത്തരുത് എന്ന് കോടതി ജാമ്യ വ്യവസ്ഥയായി വച്ചിരുന്നു. ഇത് ലംഘിച്ചോ എന്നാണ് പരിശോധിക്കുന്നത്.

p

അതിനിടെ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി പോലീസ് സംസാരിച്ചു. അദ്ദേഹത്തിന്റെ നിയമോപദേശം തേടുകയും ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി തിരുവനന്തപുരത്ത് പോലീസ് ചര്‍ച്ച നടത്തി. ചൊവ്വാഴ്ച അവധിയായതിനാല്‍ ജാമ്യം ലഭിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് ബുധനാഴ്ചയാകും പോലീസിന് ലഭിക്കാന്‍. ഇത് കിട്ടിയ ശേഷമാകും തുടര്‍നീക്കം. വീഡിയോ പരിശോധനയില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കണ്ടാല്‍ ബുധനാഴ്ച തന്നെ ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ അപ്പീല്‍ സമര്‍പ്പിക്കും.

ഇക്കാര്യത്തില്‍ പരാതി കൂടി ലഭിച്ച സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനം. പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല എന്ന ആക്ഷേപം സംബന്ധിച്ച് പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പിസി ജോര്‍ജിന്റെ അറസ്റ്റും ജാമ്യവുമെല്ലാം നാടകമായിരുന്നു എന്ന് പ്രതിപക്ഷം ആരോപണം ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നടപടി ത്വരിതപ്പെടുത്തുന്നത്.

വെള്ളിയാഴ്ച വൈകീട്ടാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത് പിസി ജോര്‍ജ് മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയത്. ശനിയാഴ്ച നിരവധി പരാതികള്‍ പോലീസിന് ലഭിച്ചു. ഞായാറാഴ്ച പുലര്‍ച്ചെ ഫോര്‍ട്ട് പോലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു. ജോര്‍ജ് സ്വന്തം വാഹനത്തിലാണ് പിന്നീട് യാത്ര ചെയ്തത്. കൊല്ലത്ത് കെടിഡിസി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.

ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഫോര്‍ട്ട് പോലീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസ് പരിഗണിക്കുന്ന മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ പകരമുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് ഹാജരാക്കിയത്. ഉടനെ ജാമ്യം ലഭിച്ചു പുറത്തിറങ്ങുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടും ജാമ്യം ലഭിച്ചത് എങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. പുറത്തിറങ്ങിയ ജോര്‍ജ് തന്റെ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പറഞ്ഞതോടെ ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടു എന്നാണ് പരാതി. തുടര്‍ നടപടികള്‍ ബുധനാഴ്ചയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+