Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോർജ്ജ് വെല്ലുവിളിക്കുന്നത് കേരളീയ സമൂഹത്തിന്റെ ജനാധിപത്യ ബോധ്യങ്ങളെ; എംകെ മുനീർ

കോഴിക്കോട്; ഇത്രയും കാലം രക്തമൊലിക്കുന്ന തന്റെ നാവ് മുണ്ടിട്ട് മൂടി കേരളീയ സമൂഹത്തിനൊപ്പം മതേതര വാദിയുടെ വേഷമണിഞ്ഞു നടന്ന പിസി ജോർജ്ജ് ,കേരളീയ സാമൂഹിക സഹജീവനത്തെ വിഷം പുരട്ടിയ കത്തി കൊണ്ട് അറുത്തുമാറ്റി അതിൽ നിന്നും കിനിയുന്ന രക്തം ഊറ്റികുടിച്ചു ശക്തി സംഭരിക്കാനുള്ള നികൃഷ്ട ശ്രമത്തിലാണെന്ന് ലീഗ് നേതാവ് എംകെ മുനീർ. മനുഷ്യർക്ക് ഒരല്പം ശുദ്ധവായു ബാക്കിയുള്ള കേരളത്തെയും തമിഴ്നാടിനെയുമൊക്കെ വല്ലാത്തൊരു കൊതിക്കെറുവോടെ സംഘപരിവാർ ശക്തികൾ നോക്കി കാണുമ്പോൾ അതിനുള്ള കൊട്ടേഷൻ സ്വയം ഏറ്റെടുത്ത് രംഗം കീഴടക്കുകയാണ് ജോർജ്ജിനെ പോലുള്ളവർ അവസരങ്ങൾക്ക് വേണ്ടി ചെയ്യുന്നതെന്നും എംകെ മുനീർ പറഞ്ഞു.

mk muneer

നേരത്തെ പോപ്പുലർ ഫ്രണ്ടിന് മാന്യത നിർമ്മിച്ച് നൽകുന്ന ജോലിയായിരുന്നു ജോർജ്ജ് ചെയ്തിരുന്നത്.ഇപ്പോൾ അതേ നാവു കൊണ്ട് അയാൾ സംഘപരിവാറിന് വേണ്ടിയും ചാവേർ പണിയെടുക്കുന്നു എന്ന് മാത്രം. മുസ്ലിം സമുദായത്തെ ഭർത്സിക്കുന്നതും ശാസ്ത്രീയ യുക്തികൾ തൊട്ടു തീണ്ടാത്ത നോർത്തിന്ത്യൻ മോഡൽ കളവുകൾ പ്രചരിപ്പിക്കുന്നതും മനസ്സുകളെ തമ്മിലകറ്റുവാനുള്ള ആസൂത്രിതമായ ഇത്തരം ശ്രമത്തിന്റെ തിരക്കഥയാകുന്നു. ഇവിടെ നമുക്ക് ആശങ്ക നൽകുന്ന കാര്യം ശ്രീ ജോർജ്ജിനെ പോലുള്ളവരെ ഇപ്പോഴും കേൾക്കുന്ന,വേദികൾ നൽകുന്ന മനുഷ്യരെ കാണുമ്പോഴാണ്.

എല്ലാ ചിദ്രശക്തികളുടെയും അംബാസിഡർ പണി ഏറ്റെടുത്ത് മനുഷ്യ വിരുദ്ധതയും സ്ത്രീ വിരുദ്ധതയും പിന്നോക്ക വിരുദ്ധതയും നിരന്തരം ചർദ്ധിക്കുന്ന പിസി ജോർജ്ജെന്ന ഐറണിയെ സ്വീകരിക്കാനും രാഷ്ട്രീയ അവസരങ്ങൾക്കായി നിറം മാറുന്ന അയാളുടെ ജല്പനങ്ങൾ കേൾക്കുവാനും കേരളത്തിൽ ആളുകളുണ്ടാവുന്നു.ഇത്തരം ആൾക്കൂട്ടങ്ങളാണ് വെറുപ്പിന്റെ ശക്തികളുടെ ഇന്ധനങ്ങൾ എന്നതാണ് അനുഭവങ്ങളത്രയും!

മുസ്ലിം സമൂഹത്തെ സംബന്ധിച്ച് പിസി ജോർജ്ജിന്റെ നല്ല വാക്കുകളിൽ വീണു പോവാൻ അവർ തയ്യാറല്ലായിരുന്നു ഒരിക്കലും.പോപ്പുലർ ഫ്രണ്ടിന്റെ കോടി പിടിച്ചു ,അവരുടെ രാഷ്ട്രീയത്തിനൊപ്പം നടന്ന ജോർജ്ജിന്റെ മതേതര വിശ്വാസ്യത സംശയാസ്പദമാണെന്ന് മുഖ്യധാര മുസ്ലിം സമൂഹത്തിന് ബോധ്യമുണ്ടായിരുന്നു.പുതിയ വർഗീയ മേച്ചിൽ പുറങ്ങളിൽ ജോർജ്ജ് എത്തുമ്പോഴും അയാളുടെ യുക്തി രഹിത അട്ടഹാസങ്ങളിൽ അതുകൊണ്ട് തന്നെ അത്ഭുദമില്ല.മോദി മുതൽ ഇങ്ങോട്ടുള്ള എത്ര പേരുടെ യുക്തി രഹിത ജല്പനങ്ങൾ കേട്ടുകൊണ്ടാണ് ഓരോ ദിവസവും നാം ഉണരുന്നത് തന്നെ.
ഇടതുപക്ഷ ഗവണ്മെന്റിന്റെ അറസ്റ്റ് നാടകം കേവല പ്രഹസനങ്ങൾ മാത്രമാണെന്നും എംകെ മുനീർ വ്യക്തമാക്കുന്നു.

അറസ്റ്റ് രേഖപ്പെടുത്താൻ കാത്തിരിക്കുകയായിരുന്നു ജാമ്യം ലഭിക്കാൻ.!യഥാർത്ഥത്തിൽ ജാമ്യം നൽകാവുന്ന കാര്യങ്ങളാണോ അദ്ദേഹം പറഞ്ഞിരിക്കുന്നത്..?
ജാമ്യം കിട്ടിയ ഉടനെ പിസി ജോർജ്ജ് പറഞ്ഞിരിക്കുന്നത് ഇനിയും ആവർത്തിക്കുമെന്നാണ്.
ഇത്തരം വിഷപ്പാമ്പുകളെ പാലൂട്ടാൻ ഇവിടെ സംഘപരിവാറിനെ പോലെ,വി മുരളീധരനെ പോലുള്ളവർ മത്സരിച്ചു രംഗത്തുണ്ട് എന്നിരിക്കെ കേരളത്തിൽ ഇത് പോലുള്ള വിഷ സർപ്പങ്ങളെ ഭരണകൂടത്തിന്റെ ചെലവിൽ വളർത്തണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്.!

മനോഹരമായൊരു പുഴ പോലെ സ്വച്ഛന്ദമൊഴുകുന്ന ഈ കേരളീയ സമൂഹത്തെ വിഷം കുത്തി വെച്ച്,സെക്യൂലറിസത്തിന്റെ നല്ല വായു നിഷേധിച്ചു ഇല്ലായ്‌മ ചെയ്യുന്ന ഈ ക്രൂരത തലമുറകൾ പൊറുക്കില്ല ശ്രീ ജോർജ്ജിനെ പോലുള്ളവരോടും അയാളുടെ ജല്പനങ്ങളെ വേദവാക്യമാക്കുന്നവരോടും. ഈ വെറുപ്പിൽ വിരിഞ്ഞവരുടെ വികൃത ഭാഷകളെ അതിജീവിച്ച ചരിത്രമാണ് എന്നും കേരളത്തിന്റേത്.അതുകൊണ്ട് നാം കേരളീയർ ഇതിനെയും അതിജീവിച്ചു മുന്നോട്ട് പോവുക തന്നെ ചെയ്യും.കാരണം പിസി ജോർജ്ജ് വെല്ലുവിളിക്കുന്നത് കേരളീയ സമൂഹത്തിന്റെ ജനാധിപത്യ ബോധ്യങ്ങളെയാണെന്നും കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    പിസി ജോർജിന് അറസ്റ്റിന് പിന്നാലെ ജാമ്യം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+