
ആ സ്ത്രീയുടെ ഭര്‍ത്താവ് ഗണേഷനെ എടുത്തിട്ട് പെരുമാറി; പഴയകാര്യം വീണ്ടും കുത്തിപ്പൊക്കി പിസി ജോര്‍ജ്
തിരുവനന്തപുരം: സോളാര്‍ കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ കേരള കോണ്‍ഗ്രസ് ബി മുന്‍ നേതാവ് ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തില്‍ പുതിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഗണേഷ് കുമാറിന്‍റെ ബന്ധു കൂടിയായ മനോജ് നടത്തിയ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന് വലിയ തിരിച്ചടിയാവുകയും ചെയ്തു. സോളാര്‍ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണ്. പരാതിരക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷും പിഎയുമാണെന്നുമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ശരണ്യ മനോജ് പറഞ്ഞത്. ഈ വിഷയത്തില്‍ മനോരമ ന്യൂസില്‍ നടന്ന കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ചയില്‍ ഗണേഷ് കുമാറിനെ വ്യക്തിപരമായി കടന്നാക്രമിച്ച് കൊണ്ട് പിസി ജോര്‍ജ്ജ് എംഎല്‍എ നടത്തിയ പ്രസ്താവനകളും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

സോളാര്‍ ആസൂത്രകന്‍ ഗണേഷോ
സോളാര്‍ ആസൂത്രകന്‍ ഗണേഷോ എന്ന പേരിലായിരുന്നു കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച. സിപിഎം പ്രതിനിധിയായി എഎ റഹീം, കോണ്‍ഗ്രസില്‍ നിന്നും ശിവദാസന്‍ നായര്‍, ജനപക്ഷം പ്രതിനിധിയായി പിസി ജോര്‍ജ്ജ് എന്നിരവരായിരുന്നു നിഷ പുരുഷോത്തമന്‍ നയിച്ച ചര്‍ച്ചയിലെ പാനലിസ്റ്റുകള്‍. മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെബി ഗണേഷ് കുമാര്‍ ഉമ്മന്‍ചാണ്ടിക്കെത്തിരെ കെട്ടിച്ചമച്ച കേസാണിതെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു പിസി ജോര്‍ജിനോടുള്ള ചര്‍ച്ചയിലെ ആദ്യ ചോദ്യം.

പിസി ജോര്‍ജ്
ഇതിന് മറുപടി നല്‍കികൊണ്ടാണ് ഗണേഷ് കുമാറിനെതിരെയുള്ള പഴയ ആരോപണങ്ങളും പിസി ജോര്‍ജ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. വ്യക്തിപരമായ കാര്യങ്ങളായതിനാണ് പറയുന്നതിതിന്‍റെയെല്ലാം ഉത്തരവാദിത്തം പിസി ജോര്‍ജ് ഏറ്റെടുക്കുമോയെന്ന് അവതാരക ചോദിച്ചപ്പോള്‍ എല്ലാത്തിന്‍റെയും ഉത്തരവാദിത്തം എംഎല്‍എ എന്ന നിലയില്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുമെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്

തുടക്കം മുതല്‍
ഇതിന്‍റെ എല്ലാം തുടക്കം മുതല്‍ ഉള്ള കാര്യങ്ങള്‍ അറിയുന്ന ആളാണ് താനെന്നും പിസി ജോര്‍ജ് പറയുന്നു. സരിത എഴുതിയെന്ന് പറയുന്ന കത്തിനകത്ത് ഉമ്മന്‍ചാണ്ടിയുടെ പേരില്ലായിരുന്നു. അത് ഞാന്‍ കണ്ടതാണ്. ആദ്യം ഇല്ലാത്ത ഉമ്മന്‍ചാണ്ടിയുടെ പേര് രണ്ടാമത് എങ്ങനെ വന്നു. അത് എഴുതി ചേര്‍ത്തതാണ്. പത്തനംതിട്ടയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് പരാതിക്കാരി ഈ കത്ത് കാണിച്ചതെന്ന് ഞാന്‍ ഇപ്പഴും ഓര്‍ക്കുന്നുവെന്നും പിസി ജോര്‍ജ് പറയുന്നു.

ജോസ് കെ മാണിക്കെതിരെ
ജോസ് കെ മാണിക്കെതിരെ ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം എനിക്കെതിരെ പരാതി കൊടുക്കാന്‍ ഡിജിപിയെ സമീപിച്ചതായി പത്രത്തില്‍ കണ്ടു. ജോസ് കെ മാണിയുടെ പേര് കത്തില്‍ ഉണ്ടോയെന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പേര് ഇല്ലെന്നായിരുന്നു പരാതിക്കാരി പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്‍റെ പേരും ഉണ്ടെന്ന് പത്രക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ഈ വിഷയത്തില്‍ ഇടപെടുന്നത്.

ആറാമത്തെ പേജില്‍
അതുകൊണ്ട് തിരുവനന്തപുരത്ത് പരാതിക്കാരി പത്രസമ്മേളനത്തിന് വന്നപ്പോള്‍ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അതോടെ കത്തിലെ വിശദാംശങ്ങള്‍ വ്യക്തമായി കാണാന്‍ ക്യമറകള്‍ ഫോക്കസ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. അപ്പോഴും ജോസ് കെ മാണിയുടെ പേരുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പരാതിക്കാരിയുടെ മറുപടി. എന്നാല്‍ ആറാമത്തെ പേജില്‍ ജോസ് കെ മാണിയുടെ പേരുള്ളതായി ക്യാമറയില്‍ പതിഞ്ഞു

ഉമ്മന്‍ചാണ്ടിയുടെ പേര്
ആദ്യം കൊടുത്ത കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് ഉമ്മന്‍ചാണ്ടി വന്നു. ഗണേഷന്‍ എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ്, ഒരു അനിയനെ പോലെയാണ്. പക്ഷെ ഗണേഷന്‍ മന്ത്രി സ്ഥാനാം രാജിവെക്കാന്‍ ഇടയായ കാരണം എന്താണ്. അത് ഈ കേസിലെ പരാതിക്കാരി തന്നെയാണ്. ഇക്കാര്യങ്ങള്‍ നിയമസഭയില്‍ ഞാന്‍ തന്നെ ഉന്നയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറയുന്നു.

ഗണേഷനും പരാതിക്കാരിയും
ഗണേഷനും പരാതിക്കാരിയും തമ്മില്‍ ഭാര്യ-ഭര്‍ത്താക്കന്‍മാരെ പോലെയായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഗണേഷന് വേറൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായി. ഒരു പാര്‍ട്ടിയില്‍ വെച്ച് പരിചയപ്പെട്ട അവരെ ഗണേഷന്‍ വീട്ടില്‍ വിളിച്ചു വരുത്തി. ഇക്കാര്യം പ്രശ്നമായതോടെ ആരേയും അറിയിക്കാതെ ആ സ്ത്രീയുടെ ഭര്‍ത്താവ് തിരുവനന്തപുരത്ത് എത്തി. വീണ്ടും ആ സ്ത്രീ ഗണേഷന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവും അവിടേക്ക് ഓടി പാഞ്ഞ് വന്ന് എടുത്തിട്ട് ഗണേഷനെ പെരുമാറിയെന്നും പിസി ജോര്‍ജ്ജ് പറയുന്നു.

ഫോട്ടോ സഹിതം
ഇതെല്ലാം ഫോട്ടോ സഹിതം ഉണ്ട്. എംഎല്‍എ ആ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ കാലില്‍ പിടിച്ച് മാപ്പ് പറഞ്ഞു. അപ്പോഴാണ് ഗണേഷന്‍റെ ഭാര്യയും അവിടെ എത്തുന്നത്. അവരെ വിളിച്ചു വരുത്തിയതായിരുന്നു. അന്ന് മുതലാണ് ഗണേഷനും ഭാര്യയും പിണങ്ങുന്നത്. ഇത് കഴിഞ്ഞ് മേക്കപ്പ്മാനെ വിളിച്ചു വരുത്തി ആക്രമത്തില്‍ തനിക്ക് പരിക്കേറ്റതായുള്ള പാടൊക്കെ ഉണ്ടാക്കി പത്രക്കാര്‍ക്ക് കൊടുത്തു.

കോടതിയില്‍
പക്ഷെ ഫോട്ടോയ്ക്ക് അകത്ത് മാത്രമേ പരിക്കുള്ളു, നേരിട്ട് ഇല്ല. അത് കഴിഞ്ഞ് ഗണേഷന്‍ നേരെ നിയമസഭയില്‍ എത്തി. അപ്പോഴും ഞാന്‍ അദ്ദേഹത്തെ പുറത്തേക്ക് വിളിച്ചു കൊണ്ട് പോയി നീ കാണിച്ചത് മര്യാദ കേടാണെന്ന് പറഞ്ഞു. പരിക്കില്ലാതെ പരിക്കുണ്ടെന്ന് പറഞ്ഞത് തെറ്റായി പോയെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം പരാതി നല്‍കാന്‍ കോടതിയില്‍ പോവുമ്പോഴും ഈ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞു.

കേസ് കൊടുത്തോണം
അപ്പോള്‍ ഞാന്‍ നേരെ ഗണേഷന്‍റെ ഭാര്യയെ വിളിച്ചു തിരുവനന്തപുരം കോടതിയില്‍ പോയി കേസ് കൊടുത്തോണം എന്ന് പറഞ്ഞു. ഗണേഷന്‍ നിനക്കെതിരെ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴികൊടുക്കാന്‍ പോയിരിക്കുകയാണെന്ന് പറഞ്ഞു. ഒരു വനിത വക്കീലുമായി ഓടിച്ചെന്ന് അവര്‍ ആദ്യം മൊഴി കൊടുത്തു. അതോടെ ഗണേഷന്‍ പ്രതിയായി. പിന്നീട് നിയമസഭയിലേക്ക് വന്ന്. രാജി വെക്കുകയല്ലേ മാര്‍ഗ്ഗമുള്ളുവെന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

മന്ത്രിയായി തുടരാന്‍
ഭാര്യ നല്‍കിയ സ്ത്രീപീഡന കേസില്‍ പ്രതിയായിട്ട് മന്ത്രിയായി തുടരാന്‍ കഴിയുമോ, അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നു. ഇതാണ് ഗണേഷന്‍ രാജിവെക്കാനുണ്ടായ സാഹചര്യം. ഈ പറഞ്ഞതിന്‍റെയെല്ലാം ഉത്താരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തലാണല്ലോ ഇപ്പോഴത്തെ പ്രശ്നം. അതിലെന്താണ് ഇത്ര വിഷമം എന്നും പിസി ജോര്‍ജ്ജ് ചോദിക്കുന്നു.

രണ്ട് മാസം
രണ്ട് മാസമായിട്ട് പെണ്‍ വിഷയം മാത്രമാണല്ലോ ഇവിടുത്തെ പ്രശ്നം. എനിക്ക് അതില്‍ വിഷമമുണ്ട്. ഒരു ഭാഗത്ത് സോളാര്‍ കേസിലെ പരാതിക്കാരി, മറുവശത്ത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി. ഇത് എന്താണ്. യുഡിഎഫും എല്‍ഡിഎഫും നാണം കെട്ടവന്‍മാരുടെ കൂട്ടമായി മാറിയില്ലേയെന്നും പിസി ജോര്‍ജ് ചര്‍ച്ചയില്‍ ചോദിക്കുന്നു. പരാതിക്കാരുടെ കത്ത് നേരിട്ട് കണ്ടതുകൊണ്ടാണ് കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നതെന്നും പിസി ജോര്‍ജ് പറയുന്നു.