കേരളം ഇന്ത്യയുടെ ഭാഗം; മോദിക്ക് തിരിച്ചറിവ് പകരാന്‍ പിസിയുടെ 'കറന്‍സി ആന്ദോളന്‍'

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയ നേതാവാണ് പിസി ജോര്‍ജ്. നിലിവില്‍ അതികായരായ ഇടതു വലത് മുന്നണികളെ വെല്ലുവിളിച്ച് ഒറ്റക്കു മത്സരിച്ചു ജയിച്ച ചങ്കൂറ്റം. അതിനു ശേഷം പിസി ജോര്‍ജിനും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കും ഒരു പ്രത്യേക സ്വീകാര്യതയുണ്ട്.

അഭിപ്രായ പ്രകടനം അസഹനീയമായപ്പോഴാണ് അദ്ദേഹത്തിന് മുന്നണിയും തന്റെ മാതൃ പാര്‍ട്ടിയും വിടേണ്ടി വന്നത്. ഇക്കുറി അങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ്. നോട്ട് നിരോധനം തന്നെയാണ് വിഷയം. മോദിയെ ചിലതൊക്കെ പഠിപ്പിക്കാനും ജോര്‍ജ് തീരുമാനിച്ചിട്ടുണ്ട്.

കേരളം ഇന്ത്യയിലാണ്

പിസി ജോര്‍ജിന് പ്രധാനമന്ത്രിയോടു പറയാനുള്ള പ്രധാന കാര്യം കേരളം ഇന്ത്യ മഹാരാജ്യത്തിന്റെ ഭാഗമാണെന്നാണ്. മോദി കേരളത്തോട് വൈരാഗ്യം തീര്‍ക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ അപമാനിച്ചു

നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അപമാനിച്ചുവെന്നും പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോട്ടയത്ത് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കറന്‍സി ആന്ദോളന്‍

രാജ്യത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി കറന്‍സി നിരോധിച്ച മോദിക്കെതിരെ സമര പരിപാടിയുമായി മുന്നോട്ടു പോകാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. ജനുവരി 17നാണ് കറന്‍സി ആന്ദോളന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സമരം നടത്തുന്നത്. റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞുകൊണ്ടാണ് സമരം.

ആര്‍ക്കും പങ്കെടുക്കാം

ട്രെയിന്‍ തടഞ്ഞുകൊണ്ട് സംഘടിപ്പിക്കുന്ന ഈ സമരത്തില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി വിവേചനമൊന്നുമില്ല. പ്രധാനമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധമുള്ള ആര്‍ക്കും സമരത്തില്‍ പങ്കെടുക്കാം.

കള്ളനോട്ട് തടയാന്‍

കള്ളപ്പണവും കള്ളനോട്ടും തടയാന്‍ എന്നു പറഞ്ഞാണ് പ്രധാനമന്ത്രി നോട്ട് നിരോധനം നടപ്പിലാക്കിയത്. പ്രധാനമന്ത്രി പറഞ്ഞ അമ്പത് ദിവസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതം തീര്‍ന്നോ എന്നും അദ്ദേഹം ചോദിച്ചു. കള്ളനോട്ട് തയണമെങ്കില്‍ അത് ഉത്പാദിക്കുന്നിടത്ത് പോയി തടയണമെന്നും അദ്ദേഹം പറഞ്ഞു.

English summary
PC George MLA planning for a strike against demonetization. Strike named as Currency Andholan.
Please Wait while comments are loading...