മഞ്ജു വാര്യര്‍ പിണറായിക്ക് ഒരു കത്ത് കൊടുത്തു...? ശേഷം ഭാഗം ജയിലില്‍..! ദുരൂഹത..!
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാംകുമാറിനേക്കാള്‍ ശക്തമായാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് വാദിക്കുന്നത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒന്നും തന്നെ ഇല്ല. ദിലീപ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അകത്തായത് മുതല്‍ ദിലീപിനെ പിന്തുണച്ചാണ് പിസിയുടെ വാദങ്ങളെല്ലാം. മുഖ്യമന്ത്രിയേയും മഞ്ജു വാര്യരേയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളും പിസി ജോര്‍ജ് മുന്നോട്ട് വെയ്ക്കുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലും ചില ഗുരുതര ആരോപണങ്ങളാണ് പിസി ജോര്‍ജ് ഉന്നയിച്ചിരിക്കുന്നത്.

ദിലീപ് കുറ്റക്കാരനല്ലെന്ന്
ദിലീപ് കുറ്റക്കാരനാണ് എന്ന തോന്നല്‍ തനിക്കിപ്പോഴും ഇല്ല. തന്റെ മനസാക്ഷിക്ക് അയാള്‍ക്കെതിരെയുള്ള തെളിവ് കിട്ടിയിട്ടില്ലെന്ന് പിസി ജോർജ് വ്യക്തമാക്കുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് പറയാന്‍ പിസി ജോര്‍ജിന് തന്റേതായ കാരണങ്ങളുമുണ്ട് ചൂണ്ടിക്കാണിക്കാന്‍.

കടം പറഞ്ഞാണോ ക്വട്ടേഷന്‍
ക്വട്ടേഷന്‍ ആരെങ്കിലും കടമായി കൊടുക്കുമോ എന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. പള്‍സര്‍ സുനി പറഞ്ഞത് പോലെ ദിലീപ് ക്വട്ടേഷന്‍ കൊടുത്തതാണ് എങ്കില്‍ കടം പറഞ്ഞാണോ ക്വട്ടേഷന്‍ വാങ്ങിയതെന്ന ചോദ്യവും പിസ ഉയര്‍ത്തുന്നു.

കത്തിലും സംശയം
നേരത്തെ സുനി ഇതേ തരത്തില്‍ ആക്രമിച്ച രണ്ട് പേര്‍ക്കെതിരെ ആര് ക്വട്ടേഷന്‍ കൊടുത്തു എന്ന കാര്യം എന്തുകൊണ്ട് സുനി പറയുന്നില്ല എന്നും പിസി ചോദിക്കുന്നു. ജയില്‍ സീലുളള് പേപ്പറില്‍ സുനി ദിലീപിന് കത്തെഴുതിയതിലും പിസി സംശയം പ്രകടിപ്പിക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ
കേസില്‍ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ നേരത്തെ തന്നെ പിസി ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജു വാര്യരും മുഖ്യമന്ത്രിയും ഒരു പരിപാടിയില്‍ വേദി പങ്കിട്ട ശേഷമാണ് ദിലീപ് കേസില്‍ പ്രതിയായത് എന്നായിരുന്നു ആരോപണം.

മഞ്ജു കത്ത് കൊടുത്തെന്ന്
ആ ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് പിസി ജോര്‍ജ് ഇപ്പോള്‍. മുഖ്യമന്ത്രിക്ക് മഞ്ജു വാര്യര്‍ ഒരു കത്ത് കൊടുത്തുവെന്നാണ് കേള്‍ക്കുന്നത്. ആ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ആണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത് എന്നാണ് പിസിയുടെ ആരോപണം. വിവിധ രംഗങ്ങളിലെ സർക്കാരിന്റെ വീഴ്ച മറച്ച് വെയ്ക്കാനാണോ അറസ്റ്റെന്ന സംശയവും പിസി ഉന്നയിക്കുന്നു.

നേതാവും മകനും
ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് നേരത്തെയും പിസി ജോര്‍ജ് ആരോപിച്ചിട്ടുള്ളതാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മകനുമാണ് എന്നാണ് പിസി ആരോപിച്ചത്.രാഷ്ട്രീയ നേതാവിനേയും മകനേയും കൂടാതെ ഒരു വനിതാ എഡിജിപിയും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നും പിസി ആരോപിച്ചു.

ഗുരുതരമായ ആരോപണം
മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലായിരുന്നു പിസി ജോര്‍ജ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഈ രാഷ്ട്രീയ നേതാവിന്റെ ലക്ഷ്യം മകനെ വലിയ സിനിമാ താരമാക്കണം എന്നായിരുന്നു. ഈ മകന്‍ ചില മലയാളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. പക്ഷേ പിന്നീടങ്ങോട്ട് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല.

ദിലീപിനെ കുടുക്കിയത്
അതിന് കാരണം ദിലീപ് ആണ് എന്നായിരുന്നു നേതാവിന്റേയും കുടുംബത്തിന്റേയും വിചാരം. ഈ വൈരാഗ്യത്തിന്റെ പുറത്താണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് എന്ന് പിസി ജോര്‍ജ് പറയുന്നു.ദിലീപിനെ ചതിക്കുകയായിരുന്നു. ചാരക്കേസില്‍ നമ്പി നാരായണനും കന്നട നടനും സുമനും സംഭവിച്ച അതേ ചതിയാണ് ദിലീപിനും സംഭവിച്ചിരിക്കുന്നതെന്നും പിസി ജോര്‍ജ് മംഗളം ടെലിവിഷന്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

കൊല്ലാക്കൊല സമ്മതിക്കില്ല
ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനെ അടക്കമുള്ളവരെ ചോദ്യം ചെയ്തത് നാടകമായിരുന്നുവെന്നും പിസി പറയുന്നു. അന്ന് പതിമൂന്ന് മണിക്കൂര്‍ ആയിരുന്നു ദിലീപ്, അപ്പുണ്ണി, നാദിര്‍ഷ എന്നിവരെ പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയരാക്കിയത്. ദിലീപ് ഒരു സിനിമാ താരം ആയതിനാല്‍ കൊല്ലാക്കൊല ചെയ്യാം എന്ന് കരുതിയാല്‍ അനുവദിക്കില്ലെന്നും പിസി പറഞ്ഞു. ജനങ്ങളുടെ വക്കാലത്താണ് താന്‍ ഏറ്റെടുത്തിരിക്കുന്നത് എന്നും പിസി ജോര്‍ജ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications